Chapter Title : പുല്ലാംകുന്ന് 2 [karumban]
ഹരിയുടെ തോളത്തു തട്ടി. സുലോചന: ഹരി വണ്ടി നിർത്തൂ..... ഹരി അവരുടെ അടുത്തെത്തിയപ്പോൾ വണ്ടി നിർത്തി,സുലോചന വണ്ടിയിൽ നിന്ന് ഇറങ്ങി. സുലോചന: അമ്മയും മോളും ഇതെങ്ങോട്ടു പോയി.? അത് ചന്ദ്രന്റെ ഭാര്യയും മൂത്ത മകളും ആയിരുന്നു. ജാനകി: എന്ത് പറയാനാ....രാവിലെ എഴുന്നേറ്റപ്പോൾ കുഞ്ഞി ചെറുക്കന് വല്ലാത്ത പനി. ഒന്ന് ആസ്പത്രിയിൽ കാണിച്ചു. സുലോചന ജാനകിയുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ നോക്കി. അവൻ നല്ല ഉറക്കം ആണ്.സുലോചന ഉമയെ നോക്കി. സുലോചന: മോള് എന്ന വന്നേ...... ഉമ: ഇന്നലെ വന്നതാ..... സുലോചന: നിനക്ക് സുഖം അല്ലെ.... ഉമ: മ്..... കുഴപ്പം ഇല്ലാണ്ട് പോകുന്നു... ഇത് പറഞ്ഞപ്പോൾ ഉമ അമ്മയുടെ നേരെ നോക്കി. എല്ലാം മനസ്സിൽ ഒത്തുക്കാൻ ഇതിനോടകം ജാനകി പടിച്ചിരുന്നു. ആ നോട്ടം ഹരി ശ്രദിച്ചു. പക്ഷെ അതിന്റെ അർഥം അവനു മനസിലായില്ല. ജാനകി ഹരി ശ്രദിക്കുന്നത് കണ്ടു.അവനോടു ചോദിച്ചു. ജാനകി: മോനെന്താ ഇന്നും മിണ്ടാത്തത്. ഹരി: ഇടയ്ക്കു കയറി സംസാരിക്കേണ്ടെന്നു വച്ചു.............ചന്ദ്രേട്ടൻ എവിടെ..... ജാനകി: രാവിലെ കുളിച്ചൊരുങ്ങി എങ്ങോട്ടോ പോകുന്നത് കണ്ടു......ആർക്കറിയാം എവിടേക്കാന്ന് സുലോചന: അമ്പലത്തിൽ വരെ പോകണം......ഞങ്ങൾ മാറിക്കോട്ടെ. വീണ്ടും ഹരിയുടെ ബൈക്കിൽ കയറി സുലോചന ഇരുന്നു. അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു മെല്ലെ മുന്നോട്ട് നീക്കി. ബൈക്കിൽ ഇരുന്നു സുലോചനയുടെ ചിന്തകൾ കുറെ കാലം പുറകോട്ടു പോയി... അന്ന് ചന്ദ്രനും നാരായണനും നല്ല കൂട്ടുകാർ ആയിരുന്നു. അതുപോലെ തന്നെ അവരുടെ ഭാര്യമാരും.എന്നാൽ ആ സന്തോഷം അധിക വര്ഷം നീണ്ടു നിന്നില്ല. ഒരിക്കൽ; നാരായണന്റെ തടി ലോറി ആരൊക്കെയോ തടഞ്ഞു വണ്ടി കൊണ്ട് മുങ്ങി. അവരെ അന്വേഷിച്ചിറങ്ങിയ നാരായണൻ കണ്ടത് തന്റെ ഉറ്റ ചങ്ങാതിയായ ചന്ദ്രൻ അവരുടെ കയ്യിൽ നിന്ന് വീതം വാങ്ങുന്നതാണ്. നാരായണന്റെ കൂടെ ഉണ്ടായിരുന്നവരെല്ലാം കൂടെ അന്ന് ആ തടി കള്ളന്മാരെ നന്നായിട്ട് കൈകാര്യം ചെയ്തു. എന്നാൽ നാരായണനെ കണ്ടു ഓടിയ ചന്ദ്രനെ പിന്നെ എല്ലാവരും നാട്ടിൽ വച്ച് കയ്യോടെ പിടിച്ചു നാരായനേട്ടന്റെ മുമ്പിൽ കൊണ്ടുവന്നു. ശംഭു: നാരായണെട്ട നിങ്ങൾ ഒരു വാക്ക് പറഞ്ഞാൽ മതി ഞങ്ങൾ ഇവനെ കൊത്തി നുറുക്കാം. നാരായനേട്ടന്റെ കൈ
💬 Comments
View all comments