0%

Chapter Title : പുനർജന്മം 1 - ശാരദാമ്മ [ഋഷി]

Author : ഋഷി Read All Parts 2.7K

ദത്തെടുത്തു.  സ്കൂളിന് വേനലവധിയായതുകൊണ്ട് ഹെഡ്മിസ്റ്റ്രസ്സിന് വല്ലപ്പോഴും തലകാട്ടിയാൽ മതിയായിരുന്നു. ഹരി ഓഫീസിൽ പോവുമ്പോൾ ശാരദ ലേഖയെ നോക്കി. അവൾക്ക് വയ്യാതാവുമ്പോൾ ആശുപത്രിയിൽ വിളിച്ച് നഴ്സിനെ വരുത്തി.

എന്നാലും അനിവാര്യമായി, നിമിഷങ്ങൾക്കൊപ്പം ലേഖ രോഗത്തിന്റെ ആലിംഗനത്തിലമർന്ന് മുങ്ങിത്താണുകൊണ്ടിരുന്നു.

അവസാനമായപ്പോൾ ഫ്ലാറ്റിൽ ഇരുപത്തിനാലു മണിക്കൂറും പാലിയേറ്റീവ് കെയറിന്റെ പ്രവർത്തകരുണ്ടായിരുന്നു. ലേഖ ആശുപത്രിയിലേക്കു മാറാൻ വിസമ്മതിച്ചു. ഡോക്ടർമ്മാരും ഇനി വീട്ടിലെ അന്തരീക്ഷത്തിൽ അവൾക്ക് കൂടുതൽ സമാധാനം കിട്ടും എന്നഭിപ്രായപ്പെട്ടു. അവർക്കൊന്നും ചെയ്യാനുമില്ലായിരുന്നു. ഹരിയും ലേഖയും ഇത്തിരിയെങ്കിലും പിടിച്ചുനിന്നത് ശാരദാമ്മയുടെ നിരന്തരമായ സാന്നിദ്ധ്യം കൊണ്ടായിരുന്നു.

അവസാന ദിവസങ്ങളിൽ ലേഖയുടെ അമ്മ  പാർവ്വതിയും വന്നിരുന്നു. സ്റ്റ്രോക്കായി കിടക്കുന്ന ഭർത്തിവിനെ രണ്ടു ഹോംനേർസുമാരെ ഏല്പിച്ചിട്ട്.

പ്രതീക്ഷിച്ചതായിരുന്നെങ്കിലും സുന്ദരിയായ കൊച്ചുപെണ്ണ് ലേഖയുടെ വേർപാട് ഹരിയേയും അവരെ അറിയാവുന്ന എല്ലാവരേയും തളർത്തി. വീട്ടിലിരിക്കാൻ വയ്യാതെ ഹരി ഓഫീസിൽ ബിസിയാകാൻ ശ്രമിച്ചു. അവനൊരാഴ്ചത്തെ ടൂറിനു പോയി. പാർവ്വതിയും മടങ്ങി. ശാരദ ഒന്നു മൂരി നിവർത്തു. ലേഖ പോയപ്പോൾ ശരിക്കും മകൾ നഷ്ട്ടമായ അമ്മയുടെ ദുഖമവരറിഞ്ഞു. എന്നും കാണുമ്പോൾ സന്തോഷം കൊണ്ടു വിടരുന്ന ആ മുഖം, അമ്മേ എന്നുള്ള താണസ്വരത്തിലുള്ള വിളി, ക്ഷീണിച്ചു നെഞ്ചിലേക്കു ചാരിയുറങ്ങുമ്പോൾ ആ മുഖത്തു കാണുന്ന ശാന്തി,  തുണികളഴിച്ച് ശാരദ ചൂടുവെള്ളത്തിൽ  തോർത്തുമുക്കി തുടയ്ക്കുമ്പോൾ നാണം കലർന്ന അവളുടെ ചിരി... ആ എന്റെ മോളേ... ശക്തിസ്വരൂപിണി ആയിരുന്നെങ്കിലും അവർ രണ്ടുദിവസം ഒന്നും ചെയ്യാനാവാതെ ഇരുന്നുപോയി.

നാലു ദിവസം കഴിഞ്ഞ് ഹരി ജീവച്ഛവമായി തിരിച്ചു വന്നു. അവനു രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല. പകൽ ഓഡിറ്റിങ്ങിൽ ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല. ടീം ലീഡർ സഹാനുഭൂതി കാണിച്ചതുകൊണ്ട് പരിക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും, നാലാം

💬 Comments

View all comments