Chapter Title : പുനർജ്ജനി 2 [VAMPIRE]
പുനർജ്ജനി 2 Punarjjanani Part 2 | Author : VAMPIRE | Previous Part

(ഇതൊരിക്കലും ആദ്യ ഭാഗത്തിന്റെ തുടർച്ചയല്ല)
*************************************************
പടർന്നു പന്തലിച്ചു നിന്ന മരച്ചില്ലയ്ക്കിടയിലൂടെ,
സൂര്യൻ ഞങ്ങളെ ഒളികണ്ണിട്ടു നോക്കി.....
"അസൂയപ്പെടുത്തുകയാണോ?' എന്ന പോലെ
പിന്നെയും, ഒരു ചെറുമേഘത്തിനിടയിൽ മറഞ്ഞു...
ഞാനവളുടെ മടിയിൽ ശാന്തനായി
കിടക്കുകയായിരുന്നു.........
പുൽത്തകിടിയിൽ അങ്ങിങ്ങു പാറിക്കളിക്കുന്ന
ചെറിയ വെള്ള ശലഭങ്ങളുണ്ടായിരുന്നു....
അവ പരസ്പരം ഞങ്ങളെ നോക്കി
കളിപറയുന്നതായി എനിക്കു തോന്നി.....
"ചക്കരേ.."
അവളുടെ കണ്ണുകളിൽ നോക്കി ഞാൻ വിളിച്ചു...
"എന്താ മുത്തേ?"
എന്റെ മൂക്കിൽ പിടിച്ചുലച്ചുകൊണ്ട് അവൾ
ചിണുങ്ങി....
അവളുടെ ചിമ്മുന്ന മിഴികളിൽ ഞാനൊരായിരം
ചിത്രശലഭങ്ങളെ കണ്ടു...
പൂത്തുലഞ്ഞ ഞങ്ങളുടെ പ്രണയപുഷ്പങ്ങളിൽ
നിന്നു തേൻനുകരാൻ വന്ന വർണ്ണശലഭങ്ങളെ..
"ഇവിടം സ്വർഗ്ഗമാണ്...."
ഞാൻ ആത്മഗതം ചെയ്തു.....
***************************************
അങ്കമാലി മാർക്കറ്റിന്റെ സമീപത്ത്,
റോഡരികിലിരിക്കുകയായിരുന്നു ഞാൻ........
ലോട്ടറി വിൽപ്പനയാണു പണി......
നിങ്ങൾ വിചാരിക്കുന്നതുപോലൊന്നുമല്ല, ഒടുക്കത്തെ ഗ്ലാമറാ എനിക്ക്.....!
എന്റെ മുഖം മാട്രിമോണിയിലോ,
പത്രപ്പരസ്യത്തിലോ ഇട്ടാൽ, ഉറപ്പായും
കിളിപോലത്തെ പെൺപിള്ളേരുടെ
രക്ഷകർത്താക്കൾ എനിക്കു വേണ്ടി ക്യൂ
നിൽക്കും.......!
തൊട്ടടുത്ത് പോർക്കുകച്ചവടം നടത്തുന്ന
ബേബിച്ചേട്ടൻ ഇടയ്ക്ക് പറയാറുണ്ട്......
"എടാ, സുനിലേ! നീ ഒട്ക്കത്തെ സ്റ്റൈലാണ് ട്ടാ"
എന്ന്...... !
കുളിച്ചു കുറിതൊട്ട് താടിയും മീശയുമൊക്കെ
ഒന്നൊതുക്കി, ഒരു ചെത്തു ഷർട്ടൊക്കെ ഇട്ട്, ആ
വഴിയിലേയ്ക്കു വന്നാലുണ്ടല്ലോ, അങ്കമാലിയിലെ
ഏതൊരു സുന്ദരിപ്പെണ്ണും ഒന്നു നോക്കിപ്പോകും...!
ഇങ്ങനെയൊക്കെ മേനി പറയാമെങ്കിലും, എന്നെ
ഒരു പെണ്ണും തിരിഞ്ഞു നോക്കാറില്ല.....!
കാരണം, എനിക്കൊരു കുറവുണ്ട്......
രണ്ടു കാലുകളുമില്ല.......!
ചെറുപ്പത്തിലേ ശോഷിച്ചതാണ് എന്റെ രണ്ടു
കാലുകളും, കാൽപ്പത്തികളില്ലാത്തതുകൊണ്ട്,
നിലത്തു കാലുറപ്പിച്ചു നടക്കാൻ പറ്റില്ല....
ഇരുന്ന് നിരങ്ങിയാണ് ഞാൻ സഞ്ചരിക്കാറ്........
************
അഞ്ചെട്ടു കൊല്ലം മുമ്പ് ബി.എസ്.സി
മാത്തമാറ്റിക്സ് പഠിക്കാൻ പോയതാ........
അപ്പോഴൊക്കെ മനസ്സിലൊരു
അപകർഷതയുണ്ടായിരുന്നു.........
അപ്പോ ചിന്തിക്കുമായിരുന്നു, എന്തിനാ ഇങ്ങനെ ജീവിക്കണേ...?
ഒരു കാലു പോലും ഇല്ലാണ്ട്, എന്ത് ജീവിതം....!
എപ്പോഴും മറ്റുള്ളവർ നോക്കുന്നത്
സഹതാപത്തോടെയായിരിക്കും........ !
എന്നെ മാത്രം അങ്ങനെ വിശേഷാൽ
പരിഗണന തന്ന് മാറ്റിനിർത്തുന്നത്, ഞാൻ
ദുർബലനായതുകൊണ്ടല്ലേ.....?
എന്റെ ബലഹീനതയിൽ ആരും മനോവിഷമം
അനുഭവിക്കുന്നതും എനിക്കിഷ്ടമല്ല.....
ഇങ്ങനെയൊക്കെ കോളേജിൽ പോവുമ്പോ
ചിന്തിച്ചെങ്കിലും, പിന്നെ തോന്നി....
ഉള്ള അവസ്ഥ അംഗീകരിച്ചു ജീവിക്കുന്നതിലെ
സന്തോഷം ഒന്നു വേറെ തന്നെയാണ്......
മനസ്സിൽ അടക്കിപ്പിടിച്ച ദു:ഖവും പേറി
കോളേജിലെത്തി. ആരെങ്കിലും കൂട്ടുകാരൊക്കെ
ഉണ്ടാവും എന്നൊരു പ്രതീക്ഷയോടെ.....!
പക്ഷേ, വസന്തം പ്രതീക്ഷിച്ചു പോയിടത്ത് എനിക്കു കിട്ടിയത് ശിശിരമായിരുന്നു....
ചുറ്റും വർണ്ണച്ചിറകുകളുള്ള
💬 Comments
View all comments