0%

Chapter Title : പുനർജ്ജനി 2 [VAMPIRE]

Author : VAMPIRE Read All Parts 131

ആൺകിളികളും
പെൺകിളികളും പാറിപ്പറന്നു, പാടി നടന്നു,
പ്രണയിച്ചു, പരിലസിച്ചു...

എന്നാൽ സഹതാപമെന്ന രീതിയിലുള്ള പരിഗണന പോലും എനിക്കു തന്നില്ല, ഒരു മനുഷ്യരും.....

നടക്കുന്നതിൽ ക്ലേശിച്ചിട്ടും, നിലത്തുവീണിട്ടും,
പഠനത്തിൽ ബുദ്ധിമുട്ടനുഭവിച്ചിട്ടും, ഒരു
സഹായഹസ്തം പോലും എന്റെ നേരെ
നീണ്ടുവന്നില്ല......

എത്രയെത്ര ഫ്രണ്ട്ഷിപ്പ് സർക്കിളുകളും
പ്രേമവല്ലരികളും, ഞാൻ നിരങ്ങിനീങ്ങുമ്പോൾ
എന്റെ കൺമുന്നിലൂടെ കടന്നുപോയി...
ആരെങ്കിലും ഒരു സഹപാഠി എന്നതിൽ കവിഞ്ഞ്
ഒരു പരിഗണനയോ സ്നേഹമോ നൽകാൻ
തയ്യാറായില്ല....!

അങ്ങനെയിരിക്കുമ്പോഴാണ് ആ ദിവസം
വന്നെത്തിയത്....

ക്ലാസ്സിൽ പഠിക്കുന്ന ശരണ്യയുടെ ചേച്ചിയുടെ
കല്യാണമായിരുന്നു അന്ന്.... എല്ലാവരും കൂടി
ഒരു സമ്മാനമൊക്കെ വാങ്ങി ഉച്ചയ്ക്ക് ഉണ്ണാൻ
പോയിരിക്കുകയായിരുന്നു...
എന്നെയൊക്കെ ആരു വിളിക്കാനാണ്....?

ഒറ്റയ്ക്ക് ക്ലാസ്സിൽ കുത്തിയിരിക്കുമ്പോഴാണ്
ദിവാകരൻ മാഷ് ക്ലാസ്സിലേയ്ക്കു കയറി വരുന്നത്.

വലിയ പ്രൊഫസറൊക്കെയാണെങ്കിലും, അതിന്റെ ഒരു ഗമയുമില്ല... നീട്ടിവളർത്തിയ നരച്ച താടിയുള്ള ഒരു ശ്രേഷ്ഠഗുരു.... .

എന്തേ സുനിലേ, ഒറ്റയ്ക്കായിപ്പോയേ?
കല്യാണത്തിന് പോയില്ലേ...?

എനിക്കു മറുപടിയുണ്ടായില്ല..... രണ്ടു കൈകൊണ്ടും കണ്ണു തുടച്ചിട്ട് ഞാൻ പറഞ്ഞു..
'ആരും വിളിച്ചില്ല മാഷേ'.....

മാഷ് എന്റെ അടുത്ത് ബഞ്ചിൽ വന്നിരുന്നു...... എന്റെ തോളത്ത് കൈവച്ചുകൊണ്ടു പറഞ്ഞു.....

"എടാ, നിന്നെ പരിഗണിക്കുന്നില്ല എന്നു നീ
പരാതിപ്പെടുകയല്ല വേണ്ടത്.. പരിഗണിച്ചില്ലെങ്കിൽ
എനിക്കു പുല്ലാണ് എന്നുപറഞ്ഞ് അന്തസ്സായി
ജീവിച്ചു കാണിച്ചുകൊടുക്കണം........! അപ്പോൾ
പരിഗണിക്കാതിരുന്നവരൊക്കെ തന്നെ
പരിഗണിച്ചു തുടങ്ങും......"

അങ്ങനെ, ആ വാക്കുകളിൽ നിന്നും
ഊർജമുൾക്കൊണ്ട്, ഞാൻ നല്ല രീതിയിൽ പഠിക്കാൻ തുടങ്ങി......

ക്രമേണ ഞാൻ ക്ലാസ്സിൽ ഒന്നാമനായി........

പൊതുവേ മാറ്റിനിർത്തപ്പെടുന്നവരെ
"പഠിപ്പിസ്റ്റുകൾ' എന്ന ഗണത്തിൽപ്പെടുത്താമല്ലോ......
പക്ഷേ, അവഗണിക്കപ്പെടുന്ന ഒരു വികലാംഗന്റെ
മനസ്സിനെ ശക്തിപ്പെടുത്താൻ എനിക്ക് ആ
ലേബൽ നൽകിയ ഊർജ്ജം ചില്ലറയല്ലായിരുന്നു...

ഞാൻ നല്ല ഒരു പഠിതാവിന്റെ പാത
പിന്തുടർന്നു.... യൂണിവേഴ്സിറ്റി റാങ്കിന്റെ
പ്രതീക്ഷകളുണർന്നപ്പോൾ ഞാൻ അധ്യാപകരുടെ
കണ്ണിലുണ്ണിയായി.......

എന്റെ പരിമിതികളെയും വേദനകളെയും മറന്ന്
ഞാൻ നേട്ടത്തിലേയ്ക്കു കുതിക്കുമ്പോൾ,
സഹപാഠികളുടെ മനസ്സിൽ എന്നെക്കുറിച്ച്
ആദരവു വർധിച്ചു.....

പരിഗണനകളുടെ പ്രഭാകിരണങ്ങളുമായി എന്റെ
കൂടെ പഠിക്കുന്ന കുട്ടികൾ, സംശയങ്ങളുമായി
എന്നെ സമീപിക്കാൻ തുടങ്ങി.....
മനസ്സ് സന്തോഷം കൊണ്ടു നിറഞ്ഞ നാളുകൾ...

അങ്ങനെയിരിക്കുമ്പോഴാണ്...

സാമ്പത്തികമായി ഏറെ പിന്നിലായിരുന്നു
എന്റെ കുടുംബം...... അച്ഛൻ ഒരു പാറമടയിലെ
കല്ലുപണിക്കാരനായിരുന്നു...... അമ്മയ്ക്കാണെങ്കിൽ എന്നും ദീനമാണ്.... ആസ്മയും വലിവും..
പെങ്ങളൊരുത്തിയുള്ളത് പത്താം ക്ലാസ്സിലേ
ആയിട്ടുള്ളൂ... കടങ്ങളുടെ കണക്കാണെങ്കി ഒന്നും
പറയുകയേ വേണ്ട.....!

ഇങ്ങനെയൊക്കെയാണെങ്കിലും, അച്ഛൻ ഒരു
കുറവുമറിയിക്കാതെയാണ് ഞങ്ങളെ വളർത്തിയത്......
കടവും കരിങ്കടവും മേടിച്ചിട്ടാണെങ്കിലും ഞങ്ങളെ
പട്ടിണിയാക്കാതെയും അമ്മയെ ചികിത്സിച്ചും
വീടിന്റെ പണിതീർത്തും അച്ഛൻ

💬 Comments

View all comments