Chapter Title : പുനർജ്ജനി 2 [VAMPIRE]
പണംകൊണ്ടാണ്, പിച്ചതെണ്ടുന്നവൻ
ചെറിയൊരു ലോട്ടറി കച്ചവടക്കാരനായത്.....
പട്ടിണി കൂടാതെ ഇന്നെന്റെ കുടുംബം കഴിയുന്നു..
പ്രിയ എന്ന പെൺകിടാവ് ഒരു പൊൻവിളക്കായി
തെളിഞ്ഞതോടെ......
********************************
നാളെ ഞങ്ങളുടെ കല്യാണമാണ്..........
കൊട്ടും കുരവയും ആൾക്കൂട്ടവുമില്ലെങ്കിലും,
ശ്രീഭുവനേശ്വരീദേവിയെ സാക്ഷിയാക്കി,
രാവിലെ പത്തിനും പതിനൊന്നിനുമിടയ്ക്കുള്ള
ശുഭമുഹൂർത്തത്തിൽ, പ്രിയ, സുനിലിന്റെ
വാമഭാഗമായിത്തീരുന്നു...
""മനസ്സിന്റെ ശ്രീകോവിലിൽ ഒരു നിറദീപമായി നാളെ അവൾ തെളിയുന്നു..
ഐശ്വര്യത്തിന്റെ പൊൻകണിയായി.......
നടക്കാൻ കാലില്ലെങ്കിലും ഇനി നടത്താൻ അവൾ
കൂട്ടുണ്ടാകുമല്ലോ.......
കഴിഞ്ഞകാലം എന്നോ
കൊഴിഞ്ഞുപോയതുപോലെ........
വൈകിയാണെങ്കിലും വസന്തകാലം
വിരുന്നിനെത്തിയതുപോലെ.... ..
പൂവണിയില്ലെന്നുറപ്പിച്ച മരക്കൊമ്പിലും,
പ്രണയത്തിന്റെ സുരഭിലപുഷ്പങ്ങൾ വിരിയുന്നു...
നട്ടാൽ കിളിർക്കാത്ത പാഴ്മരുഭൂവിലും
പ്രണയത്തിന്റെ പുൽനാമ്പുകൾ തളിർക്കുന്നു...""
സ്നേഹമായ്...മോഹമായ്...ദാഹമായ്..രാഗമായ്...
താളമായ്...ആർദ്രമായ്..മൃദുലമായ്.....
ഒരു കുളിർമഴപോലെ പ്രണയം
പെയ്തിറങ്ങുമ്പോൾ, അനാഥാലയത്തിന്
സമീപമുള്ള ആളൊഴിഞ്ഞ ഒരു പാർക്കിലെ
പൂചൂടിയ ഒരു ചെമ്പകത്തിന്റെ ചില്ലയിലിരുന്ന് രണ്ടു കുഞ്ഞിക്കിളികൾ കൊക്കുരുമ്മുന്നുണ്ടായിരുന്നു.............!
അതേ, ചെമ്പകത്തിന്റെ ചോട്ടിൽ,
പ്രണയസുരഭിലമായ സായാഹ്നത്തിൽ,
ഞങ്ങളുടെ അധരങ്ങളും ഒരു മൃദുചുംബനത്തിന്റെ
ലഹരി നുകരുമ്പോൾ, പകൽ ഇരുളിന്റെ മൂടുപടം
കൊണ്ടു നാണത്താൽ മുഖം മറച്ചു......
"""""പ്രണയം ആരംഭിക്കുന്നതേയുള്ളൂ...............
അവസാനിച്ചു എന്നു കരുതുന്ന ഓരോ
പ്രണയകഥയിൽ നിന്നും.... """""
-ശുഭം-
💬 Comments
View all comments