0%

Chapter Title : പുനർജ്ജനി 2 [VAMPIRE]

Author : VAMPIRE Read All Parts 382

പടിക്കലെത്തിയപ്പോൾ
അവൾ പറഞ്ഞു....

"ഇവിടെ ഇറങ്ങാം, ചേട്ടാ."

മനസ്സിൽ ഒരായിരം ചോദ്യങ്ങളുയർന്നു.....

തെണ്ടുന്നതിനു പകരം ഇവിടെ വന്നു കിടക്കാൻ
പറയാനാകുമോ?
അതോ തന്നോടൊപ്പം അനാഥാലയം
സന്ദർശിച്ച് ഒരു നൻമ പ്രവർത്തിക്കുവാനുള്ള
സദുദ്ദേശത്തോടെയായിരിക്കുമോ?

അവളുടെ കൈപിടിച്ചുകൊണ്ടു തന്നെ, ആ
അനാഥാലയത്തിന്റെ ഗേറ്റു കടന്ന് ഞങ്ങൾ
അകത്തുചെന്നു.... ഞാൻ നിരങ്ങി നിരങ്ങി
അവളോടൊപ്പം നീങ്ങി....

ആ പടികൾ കയറുന്നതിനു മുൻപായി, തെല്ലൊരു
ശങ്കയോടെ, ഞാനവളോടു ചോദിച്ചു.....
"ഇവിടെ?????"

അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു......
"ഇതാ എന്റെ വീട്..."

ഞാൻ ആശ്ചര്യഭരിതനായി....... എനിക്കു
വിശ്വസിക്കാൻ കഴിഞ്ഞില്ല.... എനിക്കു
സ്നേഹിക്കാനും വീട്ടിൽ കാത്തിരിക്കാനും
ഒരമ്മയും പെങ്ങളുമുണ്ട്... എന്നാൽ അനാഥയായ
ഇവളുടെ കാര്യമോ....?

ആരുമില്ലെന്ന വലിയ സങ്കടം ഉള്ളിലുരുകുമ്പോഴും, നിരാശപ്പെടാതെ കഠിനാധ്വാനം ചെയ്ത് ഒരു ഉദ്യാഗം നേടിയത് ഒരു നേട്ടം.....
അനേകം കുട്ടികളുടെ ബുദ്ധിമണ്ഡലത്തിൽ
വെളിച്ചം പരത്തുന്ന അധ്യാപികയെന്നത് മറ്റൊരു
നേട്ടം.....
അശരണനും വികലാംഗനുമായ തന്നെ
പ്രണയവസന്തത്തിന്റെ പരകോടിയിലെത്തിച്ചതു
തനിക്കു സ്വപ്നതുല്യമായ മറ്റൊരു സമ്മാനം....

"ഇവൾ മനുഷ്യസ്ത്രീയല്ല...മാലാഖയാണ്..."
മനസ്സു മന്ത്രിച്ചു.......

അകത്ത് അനാധാലയത്തിന്റെ രക്ഷാധികാരിയായ
പുരോഹിതന്റെയരികിലേയ്ക്കാണ്, അവൾ
എന്നെ കൊണ്ടുപോയത്.....

തോമാസച്ചൻ നിറപുഞ്ചിരിയോടെ എനിക്കൊരു
ഹസ്തദാനം നൽകി.......
എന്നെ കൈപിടിച്ച് ഒരുകസേരയിലിരുത്താൻ
അച്ചൻ സഹായിച്ചു......

"പ്രിയക്കുട്ടി ഇന്നെന്താ, ക്ലാസ്സിൽ പോയില്ലേ?"
അച്ചൻ ചോദിച്ചു....

"ഒരു പ്രധാനപ്പെട്ട കാര്യത്തിന് ലീവെടുത്തതാ,
ഫാദർ." അവൾ പറഞ്ഞു......

"അതെന്താണൊരു പ്രധാനകാര്യം?" അച്ചൻ
ചിരിച്ചുകൊണ്ടു ചോദിച്ചു....

അവൾ കണ്ണുകൾ താഴ്ത്തിക്കൊണ്ടു പറഞ്ഞു.....
"ഒരാളെ കണ്ടെത്തിയിട്ടുണ്ടു ഫാദർ....."

"ഹ! ഹ! ഹ!" അച്ചൻ ഉച്ചത്തിൽ ചിരിച്ചു.......

എനിക്കൊന്നും മനസ്സിലായില്ല.... ഞാൻ
അവൾക്കുനേരെ സൂക്ഷിച്ചു നോക്കി...........

അച്ചൻ പറഞ്ഞു.......
"സുനിലേ... ഇവൾ

💬 Comments

View all comments