Chapter Title : പുനർജ്ജനി [VAMPIRE]
എന്ത് ഭംഗിയാല്ലെ ആമ്പൽപ്പൂ കാണാൻ, അതെനിക്ക് പറിച്ചു തരുമോ , പ്ലീസച്ചൂ.. ?
അവളുടെ കൊഞ്ചൽ ....
കയ്യിലിരുന്ന ബുക്കുകൾതാഴെ വച്ചു മുണ്ട് മടക്കി കുത്തി മുട്ടോളം എത്തുന്ന ചെളിയിലൂടെ നീന്തി
ചെന്ന് പൂ പറിച്ച് കൊണ്ട് വന്ന് അവൾക്ക് നൽകി...
കൈ നീട്ടി അനു അത് വാങ്ങുമ്പോൾ ആ മുഖത്ത്
പേരറിയാത്ത നൂറ് പൂക്കൾ വിടർന്നു നിൽക്കുന്നത് കണ്ടു ..!
ദിവസങ്ങൾ പിന്നെയും എന്നെ നോക്കി കൊഞ്ഞനം കുത്തി കടന്നു പോയി ...
അവധി ദിനങ്ങൾ വെറുതെ കളയാതെ, അമ്മയെ സഹായിക്കുക എന്ന് ലക്ഷ്യത്തോടെ, നാട്ടിലെ പത്ര ഏജന്റായായ ഷാജിചേട്ടന്റെ പത്രവിതരണം ഏറ്റെടുത്തു ....
പല പ്രാവിശ്യം ചോദിച്ചിട്ടും തൊടാൻപോലും സമ്മതിക്കാതിരുന്ന അച്ഛന്റെ സൈക്കിൾ അമ്മ തനിക്ക് തന്നു ...
സൈക്കിളിനോട് അമ്മയ്ക്കുള്ള ആത്മബന്ധം എനിക്കറിയാം... കഷ്ടപ്പാട് കൂടുന്ന
ദിവസങ്ങളിൽ അമ്മയുടെ പരിഭവങ്ങളും, പരാതി കളും കേൾക്കുന്നത് അച്ഛന്റെ ആ സൈക്കിളാ യിരുന്നു....
ആദ്യമൊക്കെ സൈക്കിൾ ബെല്ലടിച്ച് കൊണ്ട് വീടിന്റെ മുന്നിലെത്തുമ്പോൾ അകത്തുനിന്നു അമ്മ തിടുക്കപ്പെട്ട് ഓടി ഇറങ്ങി വരുന്നത്
കാണാമായിരുന്നു .. താനാണെന്നറിയവെ ആ
കണ്ണുകൾ എന്തിനോ നിറയുന്നത് ശ്രദ്ധിച്ചു ,
പിന്നീടൊരിക്കലും വളപ്പിലേയ്ക്ക് ബെല്ലടിച്ചു
ചെന്നിട്ടില്ല...
പുലർച്ചെ എഴുന്നേൽക്കണമെന്നതൊഴിച്ചാൽ
ആ ജോലി ശരിക്കും ഞാൻ ആസ്വദിക്കുകയായിരുന്നു...
അനുവിന്റെ വീട്ടിലും പത്രം ഇടുവാൻ ഉണ്ടായി
രുന്നു. പക്ഷെ ഒരിക്കൽ പോലും അവളെ അവിടെ കാണുവാൻ കഴിഞ്ഞിട്ടില്ല....
ആളുകൾ ഉണർന്നു വരുമ്പോൾ തന്നെ പത്രം
വിതരണം കഴിഞ്ഞിട്ടുണ്ടാവും. ചില ദിവസങ്ങളിൽ പത്രക്കെട്ടുകൾ കയറ്റിയ വണ്ടി വരാൻ വൈകും.. അപ്പോൾ വീടുകളിൽ പത്രം എത്തുന്നതിലും താമസമുണ്ടാവും....
അങ്ങിനെയുള്ള ഒരു ദിവസം അനുവിന്റെ വീട്ടിലെത്തുമ്പോൾ , അവളുടെ അമ്മ മുറ്റ മടിച്ചുകൊണ്ടിരിക്കുകയായിരുന്നു...
എന്നെ കണ്ടു ചിരിയോടെ വന്നു പത്രം വാങ്ങി...
"ആഹാ.. മോനാണോ ഇപ്പോൾ ഇവിടെ പത്രം ഇടുന്നത്..?"
"അതേച്ചീ... "
നല്ലതാ മോനെ എന്തെങ്കിലുമാവട്ടെ, നിന്റെ അമ്മയ്ക്കൊരു സഹായമാകുമല്ലോ ...
പാവം അവൾ ഒരു പാട് കഷ്ട്ടപ്പെടുന്നുണ്ട് ,
അവരുടെ ശബ്ദം താണിരുന്നു .
"എനിക്കറിയാം ചേച്ചി ,അതാണ് എന്നെക്കൊണ്ട്
കഴിയുന്ന പണിക്ക് ഇറങ്ങിയത്..."
"പറഞ്ഞിട്ട് കാര്യമില്ല, എല്ലാം വിധിയാണ് "
ആരോടെന്നില്ലാതെ അവർ പറഞ്ഞു .
"അല്ലേച്ചി അനു എഴുന്നേറ്റില്ലെ ?"
അവധിയല്ലെ, അവൾ എന്റെ വീട്ടിലാ ,
അടുത്താഴ്‌ച്ചയേ വരൂ ....
ഒന്നു നിർത്തിയ ശേഷം തുടർന്നു .
"മോനിരിക്കാമെങ്കിൽ ഞാൻ ചായയിട്ടുതരാം."
ആ വാക്കുകൾ മാത്രം മതിയായിരുന്നു
💬 Comments
View all comments