Chapter Title : പുനർജ്ജനി [VAMPIRE]
വേഗത്തിൽ നടന്നു വരുന്നത് കണ്ടു ...
ചാഞ്ഞുവീശിയ ഇളവെയിലേറ്റ് അവളുടെ
മുടിയിഴകൾ സ്വർണ്ണം പോലെ തിളങ്ങുന്നത്
കണ്ടു... മുടിയിഴകൾക്കിടയിൽ അപ്പോഴും വാടാതെ മുല്ലപ്പൂക്കൾ തങ്ങി നിൽക്കുന്നുണ്ടായിരുന്നു ....
"പരീക്ഷ എങ്ങിനെയുണ്ടായിരുന്നു അച്ചു ?"
കിതപ്പലോടെയുള്ള ചോദ്യം .
"കുഴപ്പമില്ലായിരുന്നു .. "അലസമായ് പറഞ്ഞു ...
"ഇനി ,ഒരു മാസം അവധിയാണ് ല്ലെ ?"
പുസ്തകങ്ങൾ മാറോട് അടുക്കിക്കൊണ്ടവൾ
ആരോടെന്നില്ലാതെ പറഞ്ഞു ....
"അവധി വേണ്ടായിരുന്നെന്ന് തോന്നണുണ്ട് അച്ചു..!"
അനു തന്റെ മുഖത്ത് നോക്കി... അതു കണ്ട് മുഖം താഴ്ത്തി , ചിരിയോടെ...
അന്ന് പറഞ്ഞ ആളെകാണാൻ പറ്റില്ല ല്ലേ?"
അത് കേട്ട് അനു നിന്നു.. ഒപ്പം ഞാനും ....
" ഉം .. ശരിയാ ,അവനെ ഇനി എങ്ങിനെ
കാണുമെന്നോർക്കുമ്പോൾ ഉള്ളിലൊരു പിടച്ചിലാ അച്ചൂ .."
അനുവിന്റെ വാക്കുകൾ മനസ്സിനെ കീറി മുറിച്ചു... മുറിവുകളിൽ നിന്നും ചുടുനിണമൊഴുകുന്നത് തിരിച്ചറിഞ്ഞു ...
മുഖത്തെ ഭാവവിത്യാസം അനുവിൽ നിന്നൊളിക്കാൻ മുഖം തിരിച്ചു ...
"പക്ഷെ ,അച്ചു .. ഇതൊരു വൺവേ പ്രണയം ആണ്.. അവന്റെ മനസ്സിൽ എന്താണെന്നറിയാൻ ഇത് വരെ കഴിഞ്ഞിട്ടില്ല ടോ..."
അവളുടെ വാക്കുകളിൽ പ്രണയം കണ്ടു ....
"ഓഹോ അങ്ങിനെയാണോ? എന്നാൽ ഞാനൊരു
ലൗലെറ്റർ എഴുതി തരാം , അത് കൊടുത്താൽ ഉറപ്പായും വീഴും..."
തികട്ടി വന്ന നോവുകളെ ഉള്ളിലടക്കി ചിരി വരുത്തി ചോദിച്ചു.. അവൾ തന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ അല്പ നേരം നിന്നു....
" ഉം ,ശരി എന്നാൽ ഇപ്പോൾ എഴുതി തരൂ ..."
അവളുടെ വാക്കുകളിൽ എന്തോ ഉറപ്പിച്ച
ഭാവമായിരുന്നു .. ഇടവഴിയിലെ ചെറിയമതിലിന്
മുകളിൽ വച്ചു , അനുവിനായ് തന്റെ തൂലിക വീണ്ടും ചലിച്ചു ....
" അയാളുടെ പേരെന്താണ് ..?" എഴുതുന്നതിനിടയിൽ ചോദിച്ചു ...
'പേര് വയ്ക്കേണ്ട, എന്നവൾ പറഞ്ഞപ്പോൾ
മറുത്തൊന്നും പറയാതെ എഴുതിപൂർത്തിയാക്കി
അവളെ ഏൽപ്പിച്ചു...
അത് വായിച്ചു നോക്കിയശേഷം അനുവിന്റെ ചുണ്ടുകൾ എന്തോ പറയാൻ തിടുക്കപ്പെടുന്ന പോലെ തോന്നി...
ശേഷം ഒന്നും മിണ്ടാതെ നടന്നകലുന്ന അനുവിനെ നോക്കി നിൽക്കവെ ഉള്ളം കരയുകയായിരുന്നു...
കുറച്ച് ദൂരം നടന്ന ശേഷം അവൾ നിന്നു ...
തിരിഞ്ഞ് നിന്നിടത്തുതന്നെ നിൽക്കുന്ന എന്നെ നോക്കി വേഗം വരുവാൻ കൈകൾ കൊണ്ട് ആഗ്യം കാട്ടി ...
അവൾക്കു തന്നോട് എന്തോ
പറയുവാനുണ്ടെന്നു മനസ്സിലാക്കി....
സന്തോഷത്തോടെ അവളുടെ അടുത്തെത്തി ...
അനുവിന്റെ നോട്ടം പാടത്ത് വിരിഞ്ഞ്
നിന്നിരുന്നൊരു ആമ്പൽപ്പൂവിലായിരുന്നു ....
💬 Comments
View all comments