0%

Chapter Title : പുനർജ്ജനി [VAMPIRE]

Author : VAMPIRE Read All Parts 303

, പണിക്ക് പോയി എന്ന് മനസ്സിലായി..

നേരെ അമ്മയുടെ മുറിയിൽ കയറി തിരഞ്ഞു.....
കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ ഒരു പഴയ
ഇരുമ്പു പെട്ടികണ്ടെത്തി. പതിയെ അതു തുറന്നു..
ഞെട്ടിപ്പോയി. അതിൽ കുത്തി നിറച്ചു വച്ചിരിക്കുന്ന ട്രോഫികളും, സർട്ടിഫിക്കറ്റുകളും കണ്ടു കണ്ണു മിഴിച്ചു.....

എല്ലാം അമ്മയുടെ എഴുത്തിനുകിട്ടിയ സമ്മാന
ങ്ങളാണെന്നു തിരിച്ചറിഞ്ഞു. കൂടെ കുറെ
ബുക്സസും , മാസികകളും ,ന്യൂസ് പേപ്പറിന്റെ ഓരോ പേജുകളും . ആ പേജുകളിൽ എല്ലാം അമ്മയുടെ കവിത പ്രസിദ്ധികരിച്ചിരിക്കുന്നത് കണ്ടു..... ബുക്കുകൾ അധികവും ഇംഗ്ലീഷിലായിരുന്നു......

പെട്ടിയിൽ രണ്ടു ഡയറികൾ ഉണ്ടായിരുന്നു. ഒന്നു അമ്മയുടെ കവിതകൾ. മറ്റൊന്ന് ജീവിതവും....

കവിതകളുടെ ഡയറിതുറന്നു. മനോഹരമായ
അക്ഷരങ്ങളിൽ തീർത്ത കാവ്യശകലകൾ....
വെറുതെ നോക്കിയാൽ തന്നെ നല്ല ഭംഗി........

അക്ഷരങ്ങളിൽ അമ്മയുടെ ചിന്തകൾ സഞ്ചരിച്ച
വഴികളിൽ ബാല്യവും , കൗമാരവും , പ്രകൃതിയും ,
മഴയും , വീടും എല്ലാം ജീവനുള്ള കവിതകളായി....

അവസാന പേജുകളിലെല്ലാം പ്രണയവരികൾ
മാത്രം.... പേജുകൾ ബാക്കിയാക്കി ആ എഴുത്തു നിലച്ചത് ഞാൻ ശ്രദ്ധിച്ചു...

കവിതയുടെ ഡയറി അടച്ചു......ജീവിതത്തിന്റെ
ഡയറി തുറന്നു. ഒറ്റയിരുപ്പിൽ കുത്തിയിരുന്നു
അമ്മയുടെ ജീവിതം വായിച്ചുതീർത്തു......
ഒരു സിനിമ കണ്ടു കഴിഞ്ഞപോലെ തോന്നി......
എല്ലാം പഴയപോലെ ഭദ്രമായിവച്ച ശേഷം പെട്ടി
അടച്ചു... എല്ലാം ഒരു കടങ്കഥ പോലെ തോന്നി...

അത്താഴം കഴിക്കുമ്പോൾ എന്നും അമ്മയുണ്ടാ
ക്കുന്ന ചോറിനും ,പരിപ്പ് കറിക്കുമൊപ്പം അല്പം പായസവും ഉണ്ടായിരുന്നു ....

"എന്താമ്മേ, പായസമൊക്കെ ?" ചോദ്യം കഴിഞ്ഞു.
മിനിറ്റുകൾ കഴിഞ്ഞാവും ഉത്തരം കിട്ടുക. അത് കേൾക്കാൻ ചെവിയോർത്തു....

" ഇന്ന് നിന്റെ അച്ഛൻ മരിച്ചിട്ട് അഞ്ച് വർഷമായി"

മുഖമുയർത്തി അമ്മയെ നോക്കുമ്പോൾ ആ കണ്ണുകളിൽ നിന്നടർന്ന രണ്ട് തുള്ളി കണ്ണുനീർ
മുന്നിലിരുന്ന പാത്രത്തിലേയ്ക്ക് വീഴുന്നത് കണ്ടു..
യന്ത്രമനുഷ്യനെ പോലെ അമ്മ അപ്പോഴും ചോറു
വാരി കഴിച്ചു കൊണ്ടിരുന്നു....

അച്ചനെ ഓർക്കുമ്പോളെല്ലാം ആദ്യം
മനസ്സിലേയ്ക്കെത്തുന്നത് ഭംഗിയായി വെട്ടി ഒതുക്കിയ താടിയും , പുഞ്ചിരിക്കുന്ന മുഖവുമാണ്.... തന്റെ കവിളിൽ ഉമ്മ
വയ്ക്കുമ്പോൾ ആ താടി രോമങ്ങൾ ദേഹത്തുരസി ഇക്കിളിയാക്കുമായിരുന്നു...
തന്റെ ചിരികാണാൻ അച്ഛൻ വീണ്ടും താടി കൊണ്ട് ദേഹത്തുരസും....

പെയിന്റ് പണി കഴിഞ്ഞു വരുന്ന അച്ഛന്റെ
താടിയിലും മുടിയിലും പറ്റി പിടിച്ചിരിക്കുന്ന പെയിന്റ് വൃത്തിയാക്കൽ തന്റെ ജോലിയായി
രുന്നു. കുളിച്ചു വന്നാൽ തന്നെയും മുന്നിലിരുത്തി അച്ഛൻ ചന്തയിലേക്കു സൈക്കിൾ ചവിട്ടും....

അപ്പോൾ അച്ഛന്റെ നിശ്വാസങ്ങളിലും പെയിന്റിന്റെ മണമായിരിക്കും....

ഗോകുലം ഹോട്ടലിൽ നിന്നും ആദ്യം

💬 Comments

View all comments