Chapter Title : പുനർജ്ജനി [VAMPIRE]
...
"എന്റെ മോൾ ..!"
അഭിമാനത്തിന്റെ ശബ്ദമായിരുന്നു അത് ....
എന്റെ കുഞ്ഞ, നിനക്കാണെന്ന്
ഞാനറിഞ്ഞില്ലല്ലോടാ , അവർ വിങ്ങിപ്പൊട്ടി ....
"നിനക്കറിയോ,നിന്റെ അമ്മയും ഞാനും ചെറിയ
ക്ലാസ് മുതൽ, കോളേജിൽ നിന്നും പിരിയുന്നവരെ
ഒന്നായിരുന്നു .അതിനുശേഷമാണ് അവളുടെ വിധി ദൈവം മാറ്റി എഴുതിയത് ...."
അവർ പറഞ്ഞത് കേട്ടു അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിത്തെറിക്കുകയായിരിന്നു....
" കോളേജിലോ ,എന്റെ അമ്മയോ ?"
മിഴിച്ച തന്റെ കണ്ണിൽ നോക്കി അവർ തുടർന്നു.
"നിനക്കിതൊന്നും അറിയില്ലായിരുന്നോ?"
" ഇല്ല " വിശ്വാസമാവാതെ പറഞ്ഞു .
"കൊള്ളാം, അന്ന് ഞങ്ങളുടെ കോളേജിന്റെ അഭിമാനമായ കവയിത്രി ആയിരുന്നു നിന്റെ അമ്മ ചാരുലത ..ഞങ്ങളുടെ ചാരു ."
അനുവിന്റെ അമ്മ പറയുന്നത് കേട്ട് ഒരു നിമിഷം ശ്വാസം നിലച്ച പോലെ തോന്നി...
അമ്മയുടെ യഥാർത്ഥ പേര് പോലും തനിക്കറിയില്ല എന്നോർക്കവൈ ഉള്ളിലെവിടെയോ നോവുകൾ, ആഴത്തിൽ മുറിവേൽപ്പിക്കുന്നുണ്ടായിരുന്നു ......
അവൾ മുന്നിലൂടെ പോകുമ്പോൾ ഞാൻ
കണ്ടില്ലെന്നു നടിക്കും. കാരണം,
എന്നെ കാണുമ്പോൾ മനപ്പൂർവ്വം അവൾ ഒഴിഞ്ഞു മാറുന്നത് പലവട്ടം ശ്രദ്ധിച്ചിട്ടുണ്ട്...
സ്നേഹമില്ലാത്തതു കൊണ്ടല്ല ,സ്നേഹകൂടുതൽ കൊണ്ടാണ്. അവൾക്കായി ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നോർത്തു പലപ്പോഴും മനസ്സ് വേദനിച്ചിട്ടുണ്ട്...
എങ്ങിനെ കഴിയേണ്ട പെണ്ണാണ്..? എല്ലാം ഓരോ വിധി..!"
ഒരു ദീർഘനിശ്വാസം അവരിൽ നിന്നുയർന്നു....
വീട്ടിലെത്തുന്നവരെ ഒരു തരം മരവിപ്പായിരുന്നു...
കേട്ടതെല്ലാം സത്യമാണെങ്കിൽ..!?
പലപ്പോഴും കള്ളം പറഞ്ഞു അമ്മയോട് കാശു വാങ്ങിയിട്ടുണ്ട്....
ഒന്നും അറിയില്ലെന്ന് കരുതി ഇംഗ്ളീഷിൽ വായിൽ തോന്നിയ എന്തെങ്കിലും പേരു പറയും. അല്പനേരം കണ്ണടുക്കാതെ തന്നെ നോക്കിയ ശേഷം ഒന്നും മിണ്ടാതെ എടുത്തു തരികയുംചെയ്യും...
ആ നോട്ടത്തിന്റെ അർത്ഥം ഇപ്പോൾ തിരിച്ചറിയുന്നു...
തന്റെ കവിതയ്ക്കു കിട്ടിയ സർട്ടിഫിക്കറ്റ്
കണ്ടപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞത്
അമ്മയുടെ കഴിഞ്ഞ കാലമോർത്തതിനാൽ
ആവും .....
വീട്ടിലെത്തിയപ്പോൾ അമ്മ ഇല്ലായിരുന്നു , പണിക്ക് പോയി എന്ന് മനസ്സിലായി..
നേരെ അമ്മയുടെ മുറിയിൽ കയറി തിരഞ്ഞു.....
കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ ഒരു പഴയ
ഇരുമ്പു പെട്ടികണ്ടെത്തി. പതിയെ അതു തുറന്നു..
ഞെട്ടിപ്പോയി. അതിൽ കുത്തി നിറച്ചു വച്ചിരിക്കുന്ന ട്രോഫികളും, സർട്ടിഫിക്കറ്റുകളും കണ്ടു കണ്ണു മിഴിച്ചു.....
💬 Comments
View all comments