0%

Chapter Title : പുനർജ്ജനി [VAMPIRE]

Author : VAMPIRE Read All Parts 306

തനിക്കു
പൊറോട്ടയും, മുട്ടക്കറിയും വാങ്ങി തരും.....
താൻ കഴിച്ചുകഴിഞ്ഞാലും അച്ഛന്റെ ചായ
ബാക്കിയുണ്ടാവും.ശേഷം അമ്മയ്ക്കുള്ളതും
കൂടി പൊതിഞ്ഞു വാങ്ങി ,ഒപ്പം മറ്റു വീട്ടു സാധനങ്ങളും വാങ്ങിയാവും മടക്കം.....

അച്ഛന്റെ സ്നേഹവും, ലാളനയും തനിക്കു
നഷ്ട്ടപെട്ടിട്ടു അഞ്ച് വർഷമായി എന്നു മുന്നിലിരിക്കുന്ന പായസം ഓർമ്മിപ്പിച്ചു......

അന്ന് അമ്മയുടെ ചിരി നിറഞ്ഞിരുന്ന വീട്
അച്ഛന്റെ മരണത്തോടെ മൗനത്തിലേയ്ക്ക്
വീണതാണ്. പിന്നീട് വീടുറങ്ങുകയായിരുന്നു.....
അതിൽ പിന്നെ അമ്മചിരിച്ചു താൻ കണ്ടിട്ടില്ല....

അച്ഛൻ പണി കഴിഞ്ഞു വരുന്ന വഴി ആയിരുന്നു ,
ഓലമേഞ്ഞാരു വീട് തീപിടിച്ചെരിയുന്നത് ശ്രദ്ധയിൽപ്പെട്ടത് ....
അകത്തു നിന്നുയരുന്ന കൂട്ട നിലവിളി കേട്ടു മറ്റുള്ളവരെപോലെ നോക്കി നിൽക്കാൻ അച്ഛനായില്ല ... ആളുന്ന തീ വകവയ്ക്കാതെ
അച്ഛൻ ആ വീട്ടിലേക്കു കയറി , അതിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപെടുത്തി..

പക്ഷെ ,അച്ഛന് ഇറങ്ങാൻ കഴിഞ്ഞില്ല അതിനു മുന്നേ മേൽക്കൂര കത്തിയമർന്നിരുന്നു.... കത്തിയെരിഞ്ഞാദേഹത്തെ ചലനം നിലയ്ക്കുന്ന അവസാന നിമിഷത്തിൽ പോലും ഉരുവിട്ടത് അമ്മയുടെ പേരായിരുന്നു........

അച്ഛന്റെ പ്രാണൻ നൽകി മൂന്ന് ജീവനുകൾ
രക്ഷിച്ചപ്പോൾ അനാഥമായത് താനും, അമ്മയു
മായിരുന്നു .. ..

അടുത്തുള്ള വിവാഹ വീടുകളിൽ തലേന്ന്
രാത്രികളിൽ ഒത്തുകൂടുന്നവരിൽ നിന്നും
ഇപ്പോഴും അച്ഛന്റെ പേരു ഉയർന്നു വരുന്നത്
കേൾക്കുമ്പോൾ വേദനയിലും അഭിമാനം
തോന്നും .....

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ
അമ്മ ഡയറിയിൽ എഴുതിയ ജീവിതത്തെ കുറിച്ചോർത്തു ....

ശ്രീശൈലം എന്ന സമ്പന്നമായ തറവാടിന്
എന്തോ ശാപമുണ്ടായിരുന്നു .. ആ തറവാട്ടിൽ പെൺകുഞ്ഞ് പിറക്കുകില്ല ..!

തലമുറകളായ് തുടരുന്ന ശാപം പിന്മാറാതെ
സോമൻ പിള്ളയിൽ എത്തി നിന്നു...

ഭാര്യ ലക്ഷ്മി അഞ്ചുപ്രസവിച്ചു. എല്ലാം ആൺകുഞ്ഞുങ്ങൾ. പിള്ളയുടെ സന്തോഷത്തിന്
കുറവില്ലെങ്കിലും പെൺകുഞ്ഞ് എന്നത് ഒരു നീറ്റലായ് പിള്ളയുടെ മനസ്സിലുണ്ടായിരുന്നു ....

അങ്ങിനെയിരിക്കെ, ഒരുനാൾ പിള്ളയ്ക്ക് സ്വപ്നത്തിൽ ദേവീ ദർശനം ലഭിച്ചു ..... പെൺകുഞ്ഞ് പിറക്കും എന്ന്
അനുഗ്രഹവുമുണ്ടായി... സന്തോഷത്തിൽ മതിമറന്ന പിള്ള, ദേവിക്കൊരു താലപ്പൊലി നേർന്നു ....

താമസിയാതെ ലക്ഷ്മി വീണ്ടും ഗർഭിണിയായി ,
എട്ടാം മാസമായിട്ടും അധികം വീർക്കാത്ത അവളുടെ വയറ് കണ്ട് എല്ലാവരും വിധി എഴുതി,

" ആൺകുട്ടി തന്നെ ".....

💬 Comments

View all comments