Chapter Title : പുനർജ്ജനി [VAMPIRE]
ലക്ഷ്മി പ്രസവിച്ചു....പിള്ളയുടെ കയ്യിലേയ്ക്ക്
പല്ലുകളില്ലാത്ത മോണകാട്ടി ചിരിച്ച് കൊണ്ട്
വയറ്റാട്ടി ,നാണിത്തള്ള എടുത്ത് കൊടുത്തത്
ഒരു പെൺകുഞ്ഞിനെ ആയിരുന്നു ...
പകരം നാണിത്തള്ളയ്ക്ക് പിള്ള നൽകിയത് കഴുത്തിലണിഞ്ഞ എട്ടു പവന്റെ പിരിയൻ മാലയായിരുന്നു .....
ചാരുലതയുടെ നാലാം വയസ്സിൽ അമ്മ ലക്ഷ്മി
ഇഹലോകവാസം വെടിഞ്ഞിട്ടും , ചാരുലത അഞ്ച്
ആങ്ങളമാരുടെ പുന്നാര പെങ്ങളായി ഒരുകുറവു
മറിയാതെ വളർന്നു....
അവളുടെ ഏത് ആഗ്രഹവും നിമിഷങ്ങൾക്കുള്ളിൽ നിറവേറ്റപ്പെട്ടിരുന്നു... ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ ഏട്ടന്മാർ മത്സരിച്ചു....
അവർക്ക് അവൾ 'കുഞ്ഞാൾ' ആയിരുന്നു....
എപ്പോഴും ഏതെങ്കിലും ഏട്ടന്റെ
തോളിലായിരിക്കുമവൾ. സ്നേഹലാളനയിൽ വർഷങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു ....
ചെറുപ്പം മുതൽ അവളുടെ കുത്തിവരകൾ
കൗതുകത്തോടെയാണ് തറവാട്ടിലുള്ളവർ കണ്ടിരുന്നത്.. പക്ഷേ വളരുംതോറും ആ വരകൾ മിഴിവുള്ള അക്ഷരങ്ങൾ ആയി മാറിയപ്പോൾ അത് ആശ്ചര്യത്തിലേയ്ക്ക് വഴി മാറി ....
സ്കൂളും കഴിഞ്ഞ് കോളജിലെത്തിയപ്പോളായിരുന്നു, അവളിലെ യഥാർത്ഥ കലാകാരിയെ എല്ലാവരും അറിഞ്ഞത്. അവളുടെ കവിതകൾ കേട്ട് കോളേജ് കാമ്പസ്സ് കോരിത്തരിച്ചു ....
തറവാട്ടിൽനിന്നും നല്ല പ്രേത്സാഹനമായിരുന്നു അവൾക്ക് ലഭിച്ചത് .. ഒരുപാട് സമ്മാനങ്ങൾ വാരിക്കൂട്ടി. മാസികൾക്കും മറ്റും കവിതകൾ
പോസ്റ്റ് ചെയ്യുന്നത് ഏട്ടന്മാരായിരുന്നു.....
കുഞ്ഞോളുടെ കഴിവിൽ അവർക്ക് അല്പം
അഹങ്കാരവുമുണ്ടായിരുന്നു ....
ആയിടയ്ക്കാണ് തറവാട്ടിൽ ആ രഹസ്യ
സന്ദേശമെത്തിയത്. ചാരുലത കോളേജിലെ ഏതോ പയ്യനുമായ് പ്രണയത്തിലാണത്രെ ....
അതറിഞ്ഞ പിള്ളയും , ഏട്ടന്മാരും അവളെ
പിന്തിരിപ്പിക്കുവാൻ ആവുന്നതും നോക്കി ...
" ജീവിക്കുകയാണെങ്കിൽ കുമാറിനൊപ്പം"
എന്നവൾ ഒറ്റക്കാലിൽ നിന്നു .. അവളുടെ
നിശ്ചയദാർഢ്യം അറിയാവുന്ന പിള്ള അവളുടെ
സമ്മതമില്ലാതെ മറ്റൊരു വിവാഹം നിശ്ചയിച്ചു ...
വിവാഹത്തിന്റെ മൂന്ന് നാൾ മുന്നെ ചാരു സ്നേഹിക്കുന്ന ചെറുപ്പക്കാരനൊപ്പം ഒളിച്ചോടി എവിടെക്കോ പോയി എന്ന വാർത്ത ആ നാട്ടിലാകെ പരന്നു ...
അച്ഛന്റെ കൂടെ ഇറങ്ങിത്തിരിച്ചശേഷമായിരുന്നു , അമ്മയുടെ ജീവിതം തന്നെ മാറിയത്.....
അത് വരെ അനുഭവിച്ച സൗഭാഗ്യങ്ങളിൽ നിന്നും മാറി പച്ചയായ ജീവിതത്തിന്റെ കയ്പ് രുചിച്ചിട്ടും ,
അമ്മയ്ക്ക് അച്ഛന്റെ സ്നേഹം മാത്രം
മതിയായിരുന്നു ...
അച്ഛന്റെ മരണത്തിൽ തകർന്ന അമ്മയും, മനസ്സുകൊണ്ട് അച്ഛനൊപ്പം പോയി എന്ന്
പലപ്പോഴും തോന്നിയിട്ടുണ്ട് ...
അച്ഛന്
💬 Comments
View all comments