Chapter Title : പുനർജ്ജനി [VAMPIRE]
ബന്ധുക്കൾ ആരുമില്ലായിരുന്നു. അതു കൊണ്ടു തന്നെ വിശന്നു കരയുന്ന തനിക്കായ് എന്തെങ്കിലും ജോലിക്ക് ഇറങ്ങാതെ അമ്മയ്ക്ക്
മറ്റൊരു വഴിയില്ലായിരുന്നു...
അങ്ങിനെ ആണ് അടുത്തുള്ള ബ്രഡ് കമ്പനിയിൽ അയൽ വീട്ടിലെ രാധചേച്ചിയോടോപ്പം അമ്മ
ജോലിക്കുപോയി തുടങ്ങിയത്....
ചുരുങ്ങിയ നാൾ കൊണ്ടു പാവം അമ്മയുടെ
കോലം തന്നെമാറിപ്പോയി.. വിളറിയ മുഖവുമായ്
വാടിത്തളർന്ന് ജോലി കഴിഞ്ഞ് വന്ന് കയറുന്ന
അമ്മ , നടുവേദനയിൽ പുളയുന്നത് പലപ്പോഴും കണ്ടു എന്തു ചെയ്യണമെന്നറിയാതെ കണ്ണീരോടെ
നോക്കി നിൽക്കാനെ എനിക്ക് ആയുള്ളൂ...
വേദന സഹിക്കാൻ പറ്റാത്ത നില വരുമ്പോൾ തന്നെ വിളിച്ചു നടുവിന് വിക്സ് പുരട്ടിത്തരൻ
ആവശ്യപ്പെടും ....
"എന്തിനാമ്മേ ഈ ജോലിക്ക് പോകുന്നത് ?
അമ്മ ഇനി പോവണ്ടാ ." തന്റെ വാക്കുകൾ കേട്ട്
നീണ്ട മൗനത്തിനൊടുവിൽ..
"പോവാതെ പറ്റില്ല മോനെ... നിന്നെ ഒരിക്കലും
ആരുടെയും മുന്നിൽ കൈ നീട്ടാൻ ഞാൻ വിടില്ല"
ആ വാക്കുകൾക്ക് കരുത്തുണ്ടായിരുന്നു ...
അത് തളർന്നു കിടക്കുന്ന അമ്മയുടെ ശബ്ദമല്ല മറിച്ച് ഒരു പോരാളിയുടെ ശബ്ദമായി തോന്നി ....
തനിക്കു വേണ്ടിമാത്രമാണ് ഈ കഷ്ടപ്പാടെല്ലാം
അമ്മ സഹിക്കുന്നതെന്നോർക്കവെ കണ്ണു നിറഞ്ഞു ....
അമ്മയെ ഒരിക്കലും താൻ സങ്കടപ്പെടുത്തുകയില്ല എന്നു മനസ്സിൽ ഉറപ്പിച്ചു............
***********
ചോദ്യപേപ്പർ ഒത്തു നോക്കുവാൻ വേണ്ടി ബുക്കുകൾ തിരയുന്നതിനിടയിൽ, ഒരു ബുക്കിൽ നിന്നും നാലായി മടക്കിയ ഒരു പേപ്പർ തുണ്ട്
നിലത്ത് പതിച്ചത് ശ്രദ്ധിച്ചു...
അതെടുത്ത് തുറന്നു , താൻ അനുവിന് വേണ്ടി എഴുതി നൽകിയ ലൗ ലെറ്റർ ആയിരിന്നു അത്.....
ഇതെങ്ങിനെ തന്റെ ബുക്കിനുള്ളിൽ വന്നു ...?
ആ പ്രേമ ലേഖനത്തിലെ അവസാന വരിയിൽ അനുവിന്റെ കയ്യക്ഷരത്തിൽ കൂട്ടിച്ചേർത്ത
വാചകങ്ങൾ കണ്ടു തുള്ളിച്ചാടാൻ തോന്നി ...
" - എന്നും അച്ചുവിന്റെ മാത്രം അനസൂയ - "
ഒരു കോടി വസന്തം ഒന്നിച്ചു വിരിഞ്ഞപോലെ
തോന്നി... അനു തന്നെ സ്നേഹിക്കുന്നു വിശ്വാസം വരാതെ പല ആവർത്തി ആ വരികൾ വായിച്ചു..
അന്ന് തന്നെ, ആമ്പൽപ്പൂ പറിക്കാനിറക്കിയത് ഇതിനായിരുന്നോ...
ആ സ്നേഹം അറിയാതെ പോയ താനൊരു മണ്ടനാണെന്ന് തോന്നി ....
അന്ന് വൈകിട്ട് അമ്മ വന്നപ്പോൾ തന്റെ
💬 Comments
View all comments