Chapter Title : പുനർജ്ജനി [VAMPIRE]
മുഖത്തെ തെളിച്ചം കണ്ടാവണം , അല്പനേരം
അമ്മ കണ്ണുകൾ തന്നിൽ ആഴത്തിൽ പതിപ്പിച്ചു..
എന്തോ തിരഞ്ഞ ശേഷം പതിവ് പോലെ അകത്തേയ്ക്ക് പോയി ....
കിടന്നിട്ടു ഉറക്കം വരുന്നില്ല... അനുവിന്റെ മുഖം
മാത്രമാണ് മനസ്സിൽ. അവളുടെ ചിരിയും, സംസാരവും എല്ലാം ഓർക്കവേ തിരിച്ചറിയുക
ആയിരുന്നു താനും ഒരു കാമുകൻ ആയിരിക്കുന്നു....
ഞാനാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ എന്ന് തന്റെ ഹൃദയസ്പന്ദനം വിളിച്ചു ചൊല്ലുണ്ടായിരുന്നു......
അനുവിനെ ഒരു നോക്കുകാണുവാൻ ഉള്ളം
തുടിച്ചു കൊണ്ടിരുന്നു. അതിനായി ആദ്യം പത്രം ഇട്ടു കൊണ്ടിരിന്ന അനുവിന്റെ വീട്ടിൽ ഒരു നോക്കെങ്കിലും അവളെ കാണുക എന്ന ലക്ഷ്യ
ത്തോടെ ഒടുവിൽ ഇടാൻ തുടങ്ങി ...
പക്ഷെ അവളെ കാണുവാൻ മാത്രം കഴിഞ്ഞില്ല.. അവൾ എത്തിയിട്ടില്ലെന്ന് മനസ്സിലായി.... ദിവസങ്ങളെ ഒരു വിധം തള്ളി നീക്കി...
റിസൾട്ട് വന്നു ...ക്ലാസ് തുടങ്ങിയതിന്റെ അന്നാണ്
അനുവിനെ വീണ്ടും കാണുന്നത് ...ഒരു മാസം കൊണ്ട് അവളുടെ സൗന്ദര്യം ഇരട്ടി ആയ പോലെ എനിക്ക് തോന്നി ....
അവൾക്കായ് എഴുതികൂട്ടിയ പ്രേമ ലേഖനങ്ങളിൽ ഒന്ന് ആരും കാണാതെ അവൾക്ക് വച്ചു നീട്ടുമ്പോൾ തുലാമാസത്തിലെ ഇടിമിന്നലിനെക്കാൾ ശബ്ദത്തിൽ എന്റെ ഇടനെഞ്ചു മിടിക്കുന്നുണ്ടായിരുന്നു....
ചുറ്റിനും നോക്കി ആരുമില്ലെന്നുറപ്പ് വരുത്തി
അവൾ അതു വാങ്ങിയപ്പോൾ സ്വർഗ്ഗം
കീഴടക്കിയ പോലെ തോന്നി ...
ക്ലാസ്സ് നടക്കുമ്പോൾ ഞങ്ങളുടെ കണ്ണുകൾ കഥ പറയുകയായിരുന്നു ....
പേന കയ്യിലെടുക്കുമ്പോളെല്ലാം അവളുടെ പേര്
കുത്തിക്കുറിക്കാൻ മനസ്സ് വെമ്പൽ കൊണ്ടു ....
എഴുതാൻ പറ്റുന്നിടത്തെക്കെ അവളുടെ പേര്
മാത്രമായി.....
പ്രഭാതത്തിലെ തെളിമയിലും സന്ധ്യയുടെ ചോപ്പിലും എല്ലാം അവളുടെ മുഖമായിരുന്നു ....
വെള്ളയും, നീലയും നിറമുള്ള ലൂണാർ ചെരുപ്പിനടിയിൽ ലൗ ചിഹ്നത്തിനുള്ളിൽ
A+A
എന്നു ആഴത്തിൽ കൊത്തിവച്ചു ....
നടക്കുമ്പോൾ പഞ്ചാരമണ്ണിൽ ഞങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ പ്രണയത്തിന്റെ ലാളനയേറ്റു പതിഞ്ഞു കിടന്നു....
അന്ന് ബോർഡിൽ ഞങ്ങളുടെ പേരെഴുതാൻ
താൻപെട്ട കഷ്ടപ്പാട് ഓർക്കുമ്പോൾതന്നെ
ചിരിവരും.... എല്ലാവരെയും അറിയിക്കുക എന്ന
ഗൂഢലക്ഷ്യമായിരുന്നു എന്നെ അതിനു പ്രേരിപ്പിച്ചത് ....
അതിൽ താൻ വിജയിക്കുകയും ചെയ്തു..... വിവാഹം കഴിഞ്ഞശേഷം അവളോടത്
തുറന്നു പറയാമെന്നു മനസ്സാലുറപ്പിച്ചു...
ക്ലാസ് തുടങ്ങിയിട്ടും പത്ര വിതരണം
💬 Comments
View all comments