Chapter Title : പുനർജ്ജനി [VAMPIRE]
തുടർന്നു... ഞാൻ ചെല്ലുന്ന സമയം നോക്കി അനു എനിക്കായ് കാത്ത് നിന്നിരുന്നു ...
ഒരു വാക്ക് അല്ലെങ്കിൽ ഒരു നോട്ടം എനിക്കു അതു മതിയായിരുന്നു ....
അന്ന് പത്ര വിതരണം കഴിഞ്ഞ് വരുംവഴി എന്റെ വീടിനടുത്തുള്ള ദേവീ ക്ഷേത്രത്തിൽ കയറി ഒന്ന് തൊഴുതു.....
"കണങ്കാലിൽ ചരട് കെട്ടിയ അതിനൊപ്പം തന്നെ ആ പാദങ്ങളുടെ ശോഭ കൂട്ടാൻ സ്വർണ പാദസരം അണിഞ്ഞ... വലത്തെ ഇടുപ്പിൽ ആരും കാണാതെ സൂക്ഷിച്ചു വച്ച ആ കാക്കപുള്ളിയും ഉള്ള അനു എന്ന് ഏവരും വിളിക്കുന്ന
അനസൂയയെ എന്റെ മാത്രം അനുവായ് മാറ്റുവാൻ....
ആ കഴുത്തിൽ കുസ്യതി പൂണ്ടു കിടക്കുന്ന ഗോൾഡൻ ചെയിനൊപ്പം താൻ ചാർത്തുന്ന ആലിലത്താലിയും സീമന്തരേഖയിൽ എന്റെ പ്രണയത്തിന്റെ അടയാളമായി ചുവപ്പ് പടർത്താനും അവളെ സ്വന്തമാക്കുവാനും നിന്റെ അനുഗ്രഹം വേണം..... നിന്റെ അനുഗ്രഹം മാത്രം "
എന്റെ ഈ ആഗ്രഹം സഫലമാക്കി തരണേ ദേവീ..
പ്രാർത്ഥനയോടെ മിഴികൾ തുറന്നു ഒരു വട്ടം കൂടെ ഭഗവതിയെ നോക്കിയ ശേഷം ഞാൻ കോവിലിന് ചുറ്റും വലം വച്ചു...
********************
അനു, വാ തോരാതെ ,
സംസാരിച്ചിരിച്ചോണ്ടിരിക്കുകയാണ് ...അവളുടെ
സ്വപ്നങ്ങളേ കുറിച്ച്.. അവളുടെ കഴിഞ്ഞുപോയ
കഥകളെ കുറിച്ച്....
സംസാരിക്കുമ്പോൾ ആ മുഖത്ത് മാറി
മറയുന്ന ഭാവങ്ങളും കരിമഷി എഴുതിയ
ആ കണ്ണിന്റെ ഇളക്കങ്ങളും എല്ലാം
നോക്കിക്കൊണ്ടിരിക്കുകയാണ് ഞാൻ.....
എന്നെ ഇഷ്ടമാണെന്നു അവൾ തുറന്നു സമ്മതിച്ച ശേഷം ആദ്യമായി കിട്ടിയതാ അവളെ ഇത്രേം അടുത്ത്....
നേർമയായ് ചുണ്ടിൽ തേച്ചിരിക്കുന്ന
ലിപ്ഗ്ലോസ്.. കരിമഷി എഴുതിയ കണ്ണുകളും...
നെറ്റിയിൽ നേർത്ത ഒരു ബ്ലാക്ക് സ്റ്റിക്കർ
പൊട്ടും മാത്രം...... അതിലേറെ മിഴിവേകിയ ആ
ചുവന്ന മൂക്കുത്തി പെണ്ണിനെ സാക്ഷാൽ ദേവി
ആക്കിയോ എന്നൊരു ഡൌട്ട്.....
ഈ പെണ്ണെന്നെ ഭ്രാന്ത് പിടിപ്പിക്കും...!
ഇന്ന് കാണുമെന്നു ഉറപ്പായപ്പോഴേ കുരുത്തം കേട്ടൊരു കുഞ്ഞു മോഹം ഉള്ളിൽ
കേറീണ്ട്... പറ്റുമെങ്കിൽ ആ കവിളത്തൊരു മുത്തം കൊടുക്കണം...
ഒന്നിച്ചു നടക്കുമ്പോൾ ഒരു തവണ ആരും
കാണാത്തിടത്തു വച്ചു ഇത്തിരി നേരം
കൈ ഒന്ന് ചേർത്ത് പിടിക്കാൻ അവൾ
സമ്മതിച്ചിരുന്നു... അത് തന്നെ ഒരുപാട് വട്ടം
"പ്ലീസ്, പ്ലീസ് ” എന്നും
💬 Comments
View all comments