0%

Chapter Title : പുനർജ്ജനി [VAMPIRE]

Author : VAMPIRE Read All Parts 312

പറഞ്ഞു മുഖം വാട്ടി പിന്നാലെ കൂടിയതിനു ശേഷം മാത്രം ...

പക്ഷെ ഇതിപ്പോ അത് പോലെ ആണോ..
എങ്ങനെ ചോദിക്കും? ചിലപ്പോ അത് മതിയാകും
ഇത്രേം നാൾ കഷ്ടപ്പെട്ട് അവളുടെ മനസ്സിൽ
കേറികൂടിയിടത്ത് നിന്നും ഇറക്കി വിടാൻ..

പക്ഷേ അവളെ ഇത്ര അടുത്ത് ഇങ്ങനെ കാണും
തോറും മനസ്സിലെ മോഹത്തിന്റെ വലുപ്പം
കൂടുന്നേയുള്ളൂ....

വെള്ളം വറ്റിയ തൊണ്ടയിൽ ഉമിനീരിറക്കികൊണ്ട്
ഇടറിയ ശബ്ദത്തിൽ ചോദിച്ചു ..
“ ഞാനൊന്ന് ഉമ്മവച്ചോട്ടേ.."

അത്രേം നേരം റേഡിയോ തുറന്നു വെച്ച
പോലെ വർത്താനം പറഞ്ഞിരുന്നവൾ പെട്ടെന്ന്
സംസാരം നിർത്തി എന്നെ നോക്കി , പിന്നെ മെല്ലെ
തല താഴ്ത്തി ....

സ്റ്റാർട്ടിംഗ് ട്രബിൾ മാറിയ ധൈര്യത്തിൽ വീണ്ടും
ചോദിച്ചു... ഇല്ല വേണം എന്നോ , വേണ്ടാ എന്നോ,
ഒന്നും പറയാതെ ചുരിദാർ ഷാളിന്റെ അറ്റം കൊണ്ട് ഓല മെടഞ്ഞു താഴോട്ട് നോക്കി ഇരിക്കുന്നു അവൾ...

അവളുടെ മനസ്സിൽ ഒരു വടംവലി മത്സരം
തന്നെ നടക്കുന്നുണ്ടെന്ന് തോന്നുന്നു...

സങ്കടത്തോടെ ആ വടംവലിയും നോക്കിയിരിക്കെ
മനസ്സിൽ ലഡു പൊട്ടി...

മൗനം സമ്മതം എന്നാണല്ലോ...
അവളാണെങ്കിൽ മിണ്ടുന്നുമില്ല... ഇത് തന്നെ അവസരം എന്ന് തോന്നിയപ്പോ തട്ടത്തിൻ മറയത്തിൽ വിനോദ് ആയിഷക്ക് കൊടുത്ത ഉമ്മയും മനസ്സിൽ ധ്യാനിച്ചു പതിയെ മുഖം അവളുടെ കവിളിനോടടുപ്പിച്ചു ...

കുട്ടിക്കൂറാ റ്റാൽകം പൌഡറിന്റെ മണത്തോടൊപ്പം അവളുടെ സുഗന്ധം എന്റെ മൂക്കിലേക്ക് തിക്കിത്തിരക്കി കയറി വന്നു...

അനൂ ..........അവളുടെ മൗനത്തിനു
ഉത്തരം നൽകാനെന്നോണം വളരെ
ആർദ്രമായി ഞാൻ വിളിച്ചു .........

"മ്മ് "..........അറിയാതെ തന്നെ അവൾ
മൂളിപ്പോയി .......

ഞാൻ അവളുടെ മുഖം കൈകളിൽ എടുത്തു ... അവളുടെ കണ്ണിൽ പ്രണയത്തോടെ നോക്കി ....

അവളുടെ നനഞ്ഞ കൺപീലികളിൽ
ഞാൻ അമർത്തി ചുംബിച്ചു......
ശേഷം നിറഞ്ഞു വന്ന അനുവിന്റെ കണ്ണുകൾ ഞാൻ തുടച്ചുകൊടുത്തു, അരുതെന്നവൾ
തല കാട്ടി ...

എന്റെ ഉള്ളിൽ അവളോടുള്ള പ്രണയം നിറഞ്ഞു
കവിഞ്ഞുകൊണ്ടിരുന്നു , അതിന്റെ
വേലിയേറ്റമെന്നോണം ഞാനവളെ ഇറുകെ പിടിച്ചു.....

ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു.... എന്റെ കണ്ണിലെ പ്രണയം താങ്ങാനാവാതെ അവൾ നോട്ടം
പിൻവലിച്ചു... എന്റെ

💬 Comments

View all comments