0%

Chapter Title : പുനർജ്ജനി [VAMPIRE]

Author : VAMPIRE Read All Parts 313

കണ്ണുകൾ അപ്പോഴും അവളുടെ മുഖത്തു തന്നെയായിരുന്നു...

അവ ചെന്നെത്തിയത് ചുവന്നുതുടുത്ത ആ ഇളം റോസ് ചുണ്ടുകളിലേക്കാണ്...

ആ പനിനീർ ദളങ്ങളെ സ്വന്തമാക്കാൻ എന്റെ ഹൃദയം വല്ലാതെ തുടിച്ചു... അതിനു മുന്നോടിയെന്നോണം അവളുടെ തോളിൽ എന്റെ കൈ ഒന്നുകൂടി അമർന്നു....

അനു, ആകെ വിയർത്തുപോയി... ശരീരം വിറക്കുന്നെന്നും മേനിയൊട്ടാകെ കുളിരുന്നപോലെയും അവൾക്ക്
തോന്നി.....

അവളുടെ ദേഹത്തു തട്ടുന്ന എന്റെ ചൂട് അവളെ
തൊട്ടുണർത്തുന്നുണ്ടായിരുന്നു...

എന്റെ മുഖം താഴ്ന്നു വരുന്നത് കണ്ട് അവളുടെ ചുണ്ടുകൾ ശക്തിയോടെ വിറക്കാൻ തുടങ്ങി....

തോളിൽ വെച്ച എന്റെ കൈ അവളുടെ ദേഹത്തൂടെ ഊർന്നു സൽവാറിന്റെ ഇടയിലൂടെ
അവളുടെ വയറിൽ തൊട്ടു...

അനുവിന്റെ ദേഹത്തൂടെ ഒരു മിന്നൽപിണർ
പാഞ്ഞതുപോലെ അവളൊന്നു പിടഞ്ഞു.....

എന്റെ ഷർട്ടിൽ അവളുടെ പിടിമുറുകി...
ഞങ്ങളുടെ ശ്വാസം ഒന്നായ ആ നിമിഷത്തിൽ എന്റെ ചുണ്ടുകൾ അവളുടെ റോസാപ്പൂ പോലെ
മൃദുലമായ ആ ദളങ്ങളെ തൊട്ടു....

തൊട്ടോ? ഇല്ല തൊട്ടില്ല... എന്റെ മനസ്സിൽ പൊട്ടിയ ലഡു വെറുതെയാക്കി “അയ്യോ മഴ" എന്നും പറഞ്ഞു ആ പെണ്ണ് അടുത്ത മരച്ചുവട്ടിലേക്ക് അതാ എണീറ്റോടുന്നു.....

ഇതുവരേം ഇല്ലാതിരുന്ന ഈ ഒടുക്കത്തെ
പണ്ടാരം മഴ എവിടുന്നു വന്നു ദൈവമേ എന്ന്
ആത്മഗതിക്കുമ്പോഴേയ്ക്കും പിന്നിൽ നിന്ന്
വിളികേട്ടു.. ടാ അച്ചുവേ..???

ദൈവമേ .. അമ്മ, അമ്മ എങ്ങനെ ഇവിടെത്തി.....
അമ്മയെന്താ ആകാശത്ത് നിക്കണേ...

കണ്ണും മിഴിച്ചു കിടക്കാതെ എനീക്കടാ....അതാ
നിനക്ക് നല്ലത് ..ഇല്ലെങ്കിൽ ഇനിയും വെള്ളം
ഒഴിക്കും ഞാൻ....

ചാടി എണീറ്റു ഞാൻ... അമ്മ ദാ നിക്കുന്നു
നേരെ മുന്നിൽ, കൈയ്യിൽ ഒരു പാത്രം
വെള്ളവുമുണ്ട്.. അപ്പൊ ഇതായിരുന്നൂലെ ആ
ഒടുക്കത്തെ മഴ...

ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു
എനിക്ക്... ഇത്രേം നേരം ഞാൻ സ്വപ്നം
കാണുകയായിരുന്നോ...അയ്യേ...

ഈ ഉറക്കത്തിൽ സ്വപ്നം കാണുന്ന ഏർപ്പാട്
ആരാ കണ്ടുപിടിച്ചതാവോ... ഒരു ഉപകാരവും
ഇല്ലന്നേ... മനുഷ്യനെ ചുമ്മാ കൊതിപ്പിക്കാൻ...

*****************

ഒരു ദിവസം അനുവിന്റെ അമ്മയെ വീണ്ടും കണ്ടു... അന്ന് എന്റെ അമ്മയുടെ തറവാട് കൃത്യമായി ചോദിച്ചറിഞ്ഞു....

ഒരവധി ദിവസം കൂട്ടുകാരനെ കാണാൻ പോകുന്നു എന്നു അമ്മയോട് കള്ളം പറഞ്ഞു അനുവാദം വാങ്ങി ..

💬 Comments

View all comments