0%

Chapter Title : പുനർജ്ജനി [VAMPIRE]

Author : VAMPIRE Read All Parts 314

രണ്ടുബസ്സ് കയറി ലക്ഷ്യസ്ഥാനത്തിറങ്ങി....

(ബസ്സിൽ കയറിയിറങ്ങിയപ്പോൾ ഒരു രസകരമായ സംഭവം എന്റെ ശ്രദ്ധയിൽ പെട്ടു.......
""സ്റ്റോപ്പില് നിർത്താതെ പോകുന്ന ബസ്സിനെ ശപിക്കുന്നവർ തന്നെയാണ് , ബസ്സില് കേറിയാല്
എല്ലാ സ്റ്റോപ്പിലും നിർത്തുന്നതിനെ ശപിക്കുന്നത്... എന്താലേ"".....! )

ദൂരെ നിന്നെ തലയുയർത്തി നിൽക്കുന്ന ആ വലിയ വീട് കണ്ടു...അടുത്ത് എത്തിയപ്പോൾ
ഉള്ളിലെ പിടച്ചിൽ കൂടുന്നതറിഞ്ഞു ....

തന്റെ അമ്മ ജനിച്ച് വളർന്ന വീടാണെന്നും തന്റെ ബന്ധങ്ങൾ ഇവിടെയാണെന്നുമുള്ള തിരിച്ചറിവിനെക്കാൾ, മനസ്സിലെ ഭയമായിരുന്നു ഉയർന്നു നിന്നത്....

അകലെ നിന്നു എല്ലാവരെയും ഒന്നുകാണണം
തിരിച്ചു പോകണം അതാണ് ലക്ഷ്യം ....

അടഞ്ഞു കിടന്ന ഇരുമ്പു ഗെയ്റ്റിനുള്ളിലൂടെ അകത്തേയ്ക്ക് നോക്കി... മുറ്റത്ത് നിർത്തിയിട്ടിരുന്ന കുറച്ച് ആഡംബര
വാഹനങ്ങൾ മാത്രമല്ലാതെ ആളുകളെ ആരെയും കാണുവാൻ കഴിഞ്ഞില്ല ...

കുറ്റൻ മതിലിനു ചുറ്റും എന്തിനെന്നറിയാതെ
നടന്നു .. മതിലിന് ഉയരം കുറഞ്ഞ ഭാഗത്ത് എത്തിയപ്പോൾ ചെറിയൊരു തടിക്കഷ്ണമെടുത്ത് മതിലിനോട് ചേർത്ത്
ചാരി വച്ച ശേഷം അതിൽകയറി നിന്ന് അകത്തേയ്ക്ക് നോക്കി ..

വീടിന്റെ തുറന്ന വാതിൽ വഴി അകത്ത് ആരെക്കെയോ ഇരുന്ന് ഭക്ഷണം കഴിക്കുന്നത്
കണ്ടു ....

പെട്ടെന്നാണ് തന്റെ കഴുത്തിൽ ആരുടെയോ ബലിഷ്ഠമായ കരങ്ങളാൽ പിടുത്തം വീണത് ...

ഭയത്താൽ കാലിടറി താഴെ വീണു.. പുല്ലിൽ ആയത് കൊണ്ട് പരിക്കൊന്നും പറ്റിയില്ല ....

വെള്ളമുണ്ടും ജുബ്ബയും ധരിച്ച വെളുത്ത്
തുടുത്തൊരു മനുഷ്യൻ , നരകയറിയ മുടിയും,
താടിയും. അമ്മയുടെ മുഖ സാദൃശ്യം തോന്നി .. തന്റെ അമ്മാവന്മാരിൽ ഒരാൾ ആണെന്ന് മനസ്സ് പറഞ്ഞു ...

"ആരാടാ നീ ..? എന്തിനാ അകത്തേയ്ക്ക്
നോക്കുന്നത് ?"
തന്റെ മുഖത്തേയ്ക്ക് തന്നെ സൂക്ഷിച്ച് നോക്കി അയാൾ ചോദിച്ചു ...

"ഇത് വഴി പോയപ്പോൾ .. അറിയാതെ".......
തലചൊറിഞ്ഞു കൊണ്ട് പറഞ്ഞു ......

"എവിടെയാ നിന്റെ വീട് ?"അടുത്ത ചോദ്യം,
പെട്ടെന്നായിരുന്നു ....

"കുറെ ദൂരെയാ"....

"സ്ഥലത്തിന് പേരില്ലെ ?"

സ്ഥലപ്പേര് പറഞ്ഞതും അയാൾ
തന്റെ കോളറിൽ കടന്നുപിടിച്ചു ....

"അവിടെയുള്ള നീ എന്തിനാടാ ഇവിടെ വന്ന്
എത്തി നോക്കുന്നത് ... സത്യം പറ കള്ളനല്ലേ
നീ ? പകൽ

💬 Comments

View all comments