0%

Chapter Title : പുനർജ്ജനി [VAMPIRE]

Author : VAMPIRE Read All Parts 293

തന്റെ ചോദ്യത്തെ മറ്റൊരു ചോദ്യംകൊണ്ടവൾ
തടഞ്ഞു....

"ഇല്ല ആരോടും അങ്ങിനെയൊന്നും തോന്നിയിട്ടില്ല...
എന്റെ പ്രണയം എന്നും.."

പാതിയിൽ നിർത്തി......
വിശന്നിരിക്കുന്നവന് പ്രണയമെന്നും രുചിയുള്ള ഭക്ഷണത്തോട് ആണ്,
മൗനം വാക്കുകളെ ഉമ്മവച്ചു ....

എത്ര വിലക്കിയിട്ടും അനു എന്നും തന്നെ തേടി എത്തി ...

തന്റെ എതിർപ്പുകളെ ഒരു ചിരിയാൽ
നിസ്സഹായനാക്കി.. താൻ ആർക്കും ഒരു ഭാരം
ആവരുത് എന്ന ചിന്തയാൽ അരളിച്ചോട്ടിൽ നിന്നും ഇരുപ്പ് മാറ്റി...

പക്ഷെ അനു തേടിപ്പിടിച്ചു തന്റെ അടുത്തെത്തി.. ഭക്ഷണപാത്രം നിർബന്ധിച്ചു തന്നെ എൽപ്പിച്ച ശേഷമേ അവൾ മടങ്ങൂ..

അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു....

അന്ന് അവസാന പീരിയഡിൽ പ്യൂൺ ശങ്കരേട്ടൻ
ക്ലാസിൽ എത്തി ഹെഡ്മാസ്റ്റർ, റൂമിലേയ്ക്ക് എത്താൻ തന്നോട് ആവിശ്യപ്പെട്ടു....

എന്തോ അപകടം മണത്തു. അല്ലാതെ ഹെഡ്മാസ്റ്റർ തന്നെ മാത്രം ഓഫീസിലേയ്ക്ക് വിളിക്കില്ല...

നെഞ്ചിടിപ്പോടെ ഹെഡ്മാസ്റ്റർ റൂമിന്റെ മുന്നിലെത്തി.. അകത്ത് ഹെഡ്മാസ്റ്റർ ആരോടൊ
കയർത്തു സംസാരിക്കുന്നത് കേട്ടപ്പോൾ ഭയം
കൂടി വന്നു...
അകത്തിരിക്കുന്നവർ ഇറങ്ങുന്നത് വരെ കാത്തിരുന്നു..
ഓഫീസിൽ വന്നു മടങ്ങുന്നവർ ,തടവ് ചാടി പിന്നെയും പിടിക്കപ്പെട്ട ഒരു
കുറ്റവാളിയെന്നപോലെ തന്നെ ഉറ്റ്‌
നോക്കുന്നുണ്ടായിരുന്നു...

എന്തിനായിരിക്കും തന്നെ കാണാൻ സാർ
ആവിശ്യപ്പെട്ടത്. എന്ത് തെറ്റാണ് താൻ ചെയ്തത് ?
ഒരു കാര്യവുമില്ലാതെ എന്തായാലും ഹെഡ്മാസ്റ്റർ ആരെയും ഓഫീസിലേയ്ക്കു വിളിക്കില്ല ..

അകത്തിരുന്നവർ ഇറങ്ങിയപ്പോൾ പതിയെ
ഓഫീസിലേയക്ക് കയറി...

തന്നെ കണ്ട് സാർ ഒന്നു ചിരിച്ചു....
ആ ചിരി കണ്ടപ്പോൾ മനസ്സ് ഒന്നു തണുത്തു ..

"വിനയകുമാർ ഇരിക്കൂ .."

മുന്നിലെ കസേര ചൂണ്ടി സാറ് പറഞ്ഞപ്പോൾ അത് തന്നോട് തന്നെ ആണോ എന്ന് സംശയം തോന്നി...

തന്റെ യഥാർത്ഥ പേര് അങ്ങിനെ ആരും വിളിക്കാറില്ല...
എല്ലാവർക്കും താൻ 'അച്ചു' ആണ്...
വിനയകുമാർ എന്ന പേര് താൻ പോലും മറന്നു തുടങ്ങി....

"വേണ്ട സാർ,നിന്നോളാം.." വിനയത്തോടെ പറഞ്ഞു.....

"എന്നെ വിളിപ്പിച്ചത് .."

സാർ ശബ്ദം നേരെയാക്കിയ ശേഷം തുടർന്നു ..

തന്റെ പേരിൽ ഒരു പരാതി കിട്ടിയിട്ടുണ്ടല്ലോ
വിനയാ...

അത് കേട്ട് ഞാൻ ഞെട്ടിപ്പോയി....

"എന്ത് പരാതി സാർ ,ആരാണ് സാർ..?" പരിഭ്രമത്തോടെ
ചോദ്യങ്ങളുടെ കെട്ടഴിച്ചിട്ടു....

"അത് വഴിയെ അറിയാം. അതിനുമുൻപ്
ഞാനൊരു കഥ പറയട്ടെ .. ?"
തോമസ് സാർ ചിരിയോടെ ചോദിച്ചു...

"എന്ത് കഥയാണ് സാർ " എന്റെ ശബ്ദം നേർത്തി
രുന്നു...

"ഒരിടത്ത് ഒരു പെൺകുട്ടി ഉണ്ടായിരുന്നു.....
പഠിക്കാൻ മിടുക്കിയും ,സുന്ദരിയുമായിരുന്നു അവൾ.....

കുറച്ച്

💬 Comments

View all comments