0%

Chapter Title : പുനർജ്ജനി [VAMPIRE]

Author : VAMPIRE Read All Parts 814

ചുറ്റിവരിഞ്ഞു നിന്നിരുന്നു...

അനുവിനോട് ഇനി എഴുതില്ലെന്ന് പറഞ്ഞെങ്കിലും പിന്നെയും എഴുതി കൊണ്ടേയിരുന്നു.
പക്ഷെ പെൺകുട്ടിയുടെ പേര്
ചോദിച്ചറിഞ്ഞ ശേഷം മാത്രമാക്കി....

പ്രണയം രണ്ട് മനസ്സിലും തോന്നിക്കഴിഞ്ഞാൽ തല പോയാലും എഴുതിച്ചവൻ ഒരിക്കലും എഴുതിയവന്റെ പേര് പറയില്ലെന്നതിനാൽ പെൺകുട്ടികളാരും അറിയാതെ തന്റെ
എഴുത്ത് തുടർന്നു .....

അന്നും എന്നത്തേയും പോലെ പൈപ്പ് വെള്ളവും കുടിച്ച് അരളിമരച്ചോട്ടിലെത്തി..
കുട്ടിക്കൂറാ പൗഡറിന്റെ സുഗന്ധം
വീണ്ടും അടുത്തെത്തി.....

ഇന്ന് എന്റെ ബെർത്ത് ഡേ ആയിരുന്നു അച്ചൂ..
ഇതാ ..അവൾ ചെറിയവട്ട പാത്രം തന്റെ നേരെ നീട്ടി...

"ആഹാ .. ഹാപ്പി ബർത്ത് ഡേ .. അനൂ"
നിറഞ്ഞ ചിരിയോടെ ഞാൻ പറഞ്ഞു..

"താങ്ക്സ് ..ഇത് മുഴുവൻ നിനക്കാണ്. പാത്രം വൈകീട്ട് തന്നാൽ മതി ."

എന്തെങ്കിലും പറയാൻ തുടങ്ങും മുന്നെ അവൾ
നടന്നു നീങ്ങി..

പതിയെ പാത്രം തുറന്നു ചെറിയ പാത്രത്തിൽ
കുത്തിനിറച്ച് ഉപ്പുമാവ്....
കുറച്ച് എടുത്തു വായിൽ വച്ചു. സ്വാദ് കാരണമോ,
അതോ വിശപ്പോ വീണ്ടും പാത്രത്തിലേയ്ക്ക് കൈ
നീണ്ടത് അറിഞ്ഞില്ല...
പാത്രംകാലിയായത് പെട്ടെന്നായിരുന്നു....

ഒരേമ്പക്കത്തോടൊപ്പം അറിയാതെ രണ്ടു തുള്ളിക്കണ്ണീരും അടർന്നു വീണത് അപ്പോൾ വീശിയകാറ്റ് പോലുമറിഞ്ഞില്ല ...!

വെള്ളിക്കൊലുസ്സിന്റെ ചിണുങ്ങൽ അടുത്ത ദിവസവും തന്നെ തേടി എത്തി...
വീണ്ടും പാത്രം തന്റെ നേർക്ക് നീണ്ടു..

അന്ന് അനുവിന്റെ, അമ്മയുടെ ജന്മദിനമായിരുന്നു.....

ഇത് പതിവായി മാറി..അനുവിന്റെ അയൽവീട്ടിലെ
പശുവിന്റെ വരെ ജന്മദിനത്തിന് ഭക്ഷണംവന്നു..

"എന്താ അനു ഇത് ?"
ഒരിക്കൽ തുറന്നു തന്നെ ചോദിച്ചു..

"ആട്ടെ, എല്ലാവർക്കും ലൗ ലെറ്റർ എഴുതികൊടു
ക്കുന്ന ഇയാൾക്കു ഇതുവരെ ആരോടും ഇഷ്ട്ടം
തോന്നിയിട്ടില്ലെ ..?"

💬 Comments

View all comments