Chapter Title : പുനർജ്ജന്മം 5 [ജോൺ എബ്രഹാം]
സിറ്റൗട്ടിന്റെ തൂണിൽ ചാരുന്ന മട്ടിൽ ഇരുന്നു.
ജാനകി: "ഭർത്താവ്...തുഫ്യൂ....മുറ്റത്തേക്ക് ഒരു തുപ്പാണ്.....! മൂക്കറ്റം കള്ളും കുടിച്ചു വരുന്ന ഒരു നാറി. പിന്നെ മകൻ... അവൻ
എവിടെയാണെന്ന് ആർക്കറിയാം.. അവന് അച്ഛന്റെ ശല്യം കാരണം അമ്മയെയും വേണ്ടാതായി. സത്യം പറഞ്ഞാൽ ഞാനും നിങ്ങളെപ്പോലെ.. ഒറ്റയ്ക്കാണ് വേണുവേട്ടാ."
അങ്കിൾ പത്രം പൂർണ്ണമായും മടക്കി ടീപ്പോയിയിൽ വെച്ചു. ജാനകിയുടെ ആ "ഒറ്റപ്പെടൽ" പ്രയോഗം അദ്ദേഹത്തിന് അത്ര പിടിച്ചില്ല. തന്റെ പ്രിയപ്പെട്ട സുനിതയെക്കുറിച്ചുള്ള ഓർമ്മകൾ ആ നിമിഷം അദ്ദേഹത്തിന്റെ മനസ്സിൽ തെളിഞ്ഞു വന്നു.
അങ്കിൾ: (ഗൗരവത്തിൽ) "നീ തെറ്റായി ധരിക്കണ്ട ജാനകീ... ഞാൻ ഒറ്റയ്ക്കല്ല. എനിക്കെന്റെ സുനിതയുണ്ട്. അവൾ ഈ ലോകത്തുനിന്ന് പോയെങ്കിലും, അവൾ ഇപ്പോഴും ഇവിടെയൊക്കെത്തന്നെ ഉണ്ട്. എനിക്കത് മതി... വേറെ ആരുടെയും കൂട്ടുതേടി ഞാൻ പോകില്ല."
ജാനകി അതുകേട്ട് ഒന്ന് പരുങ്ങി. അങ്കിളിന്റെ സുനിതയോടുള്ള ആ അചഞ്ചലമായ സ്നേഹം അവളെ അല്പം നിരാശയാക്കി
അങ്കിൾ: "അല്ല, എന്നാലും ആ ഓവുച്ചാലിൽ നീ എങ്ങനെയാ വീണത്? അവിടെ വീഴാൻ ഒരു സാധ്യതയും ഇല്ലല്ലോ. നല്ല വീതിയുള്ള സ്ഥലമല്ലേ അത്?"
അങ്കിളിന്റെ ചോദ്യം കേട്ടതും ജാനകിയുടെ മുഖത്ത് ഒരുതരം പേടി കലർന്ന സംശയം നിഴലിച്ചു. അവൾ ചുറ്റും ഒന്ന് നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.
ജാനകി: "അത് തന്നെയാ വേണുവേട്ടാ ഞാനും ആലോചിക്കുന്നത്. പക്ഷെ അന്ന്... അന്ന് ആരോ എന്നെ പിന്നിൽ നിന്ന് ആഞ്ഞു തള്ളിയിട്ടത് പോലെയാണ് എനിക്ക് തോന്നിയത്. ഓവുച്ചാലിലേക്ക് ഞാൻ തെറിച്ചു വീഴുകയായിരുന്നു. ഞാൻ വേഗം തിരിഞ്ഞു നോക്കിയെങ്കിലും അവിടെ ആരെയും കണ്ടില്ല. എന്റെ തോന്നലാണെന്ന് കരുതി ഞാൻ സമാധാനിച്ചു."
💬 Comments
View all comments