Chapter Title : പുനർവിവാഹം 1
ഒരു പനിയിൽ തുടങ്ങിയ അസുഖം ഒരാഴ്ചയ്ക്കകം തന്റെ താലി അറുത്തു. മരിക്കാൻ മനസ് കൊണ്ട് തീരുമാനം എടുത്താണ്
എന്നാൽ മോഹനേട്ടൻറെ ജീവൻ തന്റെ ഉള്ളിൽ തുടിക്കുന്നു എന്നറിഞ്ഞതിൽ പിന്നെ ഇന്നേ വരെ ഗായത്രി ജീവിച്ചത് നീതുവിനു വേണ്ടി മാത്രമാണ്..... പത്തൊൻപതാമത്തെ വയസിലാണ് ഗായത്രി നീതുവിനെ പ്രസവിക്കുന്നത്....അവൾ ഇപ്പോൾ പത്താം ക്ലാസിൽ എത്തിയിരിക്കുന്നു.. ഈ കാലമത്രയും ഗായത്രി അവൾക് വേണ്ടി മാത്രം ഉൾവലിഞ്ഞു ജീവിക്കുകയായിരുന്നു.... പുറത്തേക്ക് അധികം ഇറങ്ങാത്തതിനും കാരണമുണ്ടായിരുന്നു. നീതുവിനെ പ്രസവിച്ചു ഒരു മാസം കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയ കല്യാണ ആലോചനകൾ ഇപ്പോളും തുടരുകയാണ്...... മുപ്പത്തി നാലാമത്തെ വയസ്സിലും ഏതു ഇരുപതുകാരിയോടും കിടപിടിക്കുന്ന ഗായത്രിയുടെ കത്തി ജ്വലിക്കുന്ന സൗന്ദര്യം തന്നെയായിരുന്നു അതിനു കാരണം. അമ്മയുടെ പ്രതിരൂപം തന്നെയാണ് അതിസുന്ദരിയായ മകളും.... ........ ഗായത്രി എന്താണ് ഒന്നും മിണ്ടാതെ ഇരിക്കുന്നത്?.... ഞാൻ ചോദിച്ചതിന് ഒന്നും മറുപടിയും പറഞ്ഞില്ല....... ......ഏങ്.... ഞാൻ പിന്നെ...... കുട്ടികളെ കണ്ടില്ലല്ലോ...... ഹരി എന്താണ് ചോദിച്ചത് എന്നു കൂടി അവൾ ശ്രദ്ധിച്ചിരുന്നില്ല... മറ്റെന്തോ പറയാൻ ഹരി ഒരുങ്ങുമ്പോഴേക്കും നീതുവും മാളുവും എത്തി.... ....... ആന്റി എന്താ മൂഡ് ഓഫ് പോലെ..... എന്റെ ഡാഡിയോട് ഒന്നും സംസാരിച്ചില്ലേ?..... ഗായത്രിയുടെ കൈ പിടിച്ചു കൊണ്ട് മാളു ചോദിച്ചു..... ......ഹം...... എന്റെ മമ്മിയല്ലേ.... എന്തേലും മുക്കി മൂളിക്കാണും.... അല്ലേ അങ്കിളേ?...... ചിരിച്ചു കൊണ്ട് നീതു പറഞ്ഞു.... ..... വെറുതെ ഇരിക്കൂ നീതു..... അവളുടെ കൈയ്യിൽ നുളളി കൊണ്ട് ഗായത്രി പറഞ്ഞു..... .... എന്നാൽ നമുക്ക് ഇറങ്ങാം.....ശരി മോളെ...... നീ സൗകര്യം പോലെ വീട്ടിലേക്ക് വരൂ...... മാളുവിന്റെ കവിളിൽ തലോടി കൊണ്ട്
💬 Comments
View all comments