0%

Chapter Title : പുനർവിവാഹം 1

Author : kkstories Read All Parts 1.1K

ഗായത്രി നടന്നു. ഹരിയെ അവൾ നോക്കിയില്ല..... ..... സോറി അങ്കിൾ......മമ്മി അങ്ങനെയാണ്... ആരോടും അധികം സംസാരിക്കാത്ത ടൈപ്പാണു..... നീതു ഹരിയോട് ക്ഷമാപണം നടത്തി.. ....... ഇറ്റ്സ് ഒക്കെ മോളെ..... എനിക്കു മനസ്സിലാകും...... എന്നാൽ ഞങ്ങളും ഇറങ്ങുകയാണ്.....നീതു മോൾ മാളുവിന്റെ കൂടെ ഒരു ദിവസം വീട്ടിലേക്ക് വരൂ....... രണ്ടു ദിവസം അവിടെ താമസിക്കാം....... .....ഹം ഞാൻ നോക്കട്ടെ അങ്കിളേ.....ഡീ.... മാളൂട്ടീ പോവാണേ.... മാളുവിന്റെ പുറത്ത് തട്ടി കൊണ്ട് നീതു നടന്നു നീങ്ങുന്ന ഗായത്രിയുടെ പിറകെ ഓടി.... വീട്ടിൽ തിരിച്ചെത്തിയ ശേഷവും ഹരിയുടെ മനസിൽ ഗായത്രിയുടെ രൂപം തങ്ങി നിന്നു. ഗായത്രിയെ പോലെ തന്നെ കഴിഞ്ഞ പതിനൊന്ന് വർഷങ്ങളായി ഹരിയും ജീവിച്ചു കൊണ്ടിരിക്കുന്നത് മക്കൾക്ക് വേണ്ടി മാത്രമാണ്. മൂത്ത മകൻ മനു എന്ജിനീയറിംഗിനു ഫൈനൽ ഇയർ ബാംഗ്ലൂർ പഠിക്കുകയാണ്....മാളുവിനു നാല് വയസുള്ളപ്പോഴാണ് ഹേമ, ഹരിയുടെ ഭാര്യ അവരെ വിട്ടു പിരിഞ്ഞത്.... ....... എന്താണ് മാഷേ ഒരാലോചന?..... ചിന്തയിൽ മുഴുകിയിരിക്കുന്ന ഹരിയുടെ മടിയിൽ വന്നിരുന്നു കൊണ്ട് മാളു ചോദിച്ചു..... ...... ഹേയ്..... ഒന്നൂല്ലടോ...... ....ഉം എനിക്കു മനസ്സിലാകുന്നുണ്ട്.... ..... ആന്റിയെ കണ്ട ശേഷം ആകെ ഒരു റൊമാൻറിക് മൂഡ് ആയതു പോലെ.... .... പോടീ പെണ്ണെ..... മാളുവിന്റെ മൂക്ക് പിടിച്ചു വലിച്ച് കൊണ്ട് ഹരി ഒന്നുമില്ലാത്ത​പോലെ നടിച്ചു. എന്നാൽ വെറുതെ വിട്ടു കളയാൻ അവൾ ഒരുക്കമായിരുന്നില്ല.. .....പറ ഡാഡീ..... നമ്മൾ നല്ല ഫ്രണ്ട്സ് അല്ലേ?...... എന്നോട് സത്യം പറയൂ..... ഒടുവിൽ മാളുവിന്റെ നിർബന്ധത്തിന് വഴങ്ങി ഗായത്രിയോട് തനിക്ക് ഇഷ്ടമാണെന്നും എല്ലാവർക്കും സമ്മതമാണെങ്കിൽ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നുമുള്ള സത്യം അയാൾ തുറന്നു

💬 Comments

View all comments