0%

Chapter Title : പുനർവിവാഹം 4

Author : kkstories Read All Parts 2.4K

..... എന്താ മനുവേട്ടാ...... ..... ഒന്നുമില്ല മോളെ.... നിന്നെ ഒന്നു സ്നേഹിക്കാൻ വന്നതാ.... മറുപടി പറഞ്ഞത് രോഹൻ ആയിരുന്നു.... മുൻവാതിൽ ചേർത്ത് അടച്ചിരിക്കുന്നത് നീതു കണ്ടു.... മനുവിന്റെ മുഖത്തെ ഭാവം കഴിഞ്ഞ ദിവസങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു..... അപകടം മണത്ത നീതു പെട്ടെന്ന് മുറിയിലേക്ക് ഓടി.....അവൾ വാതിൽ അടുക്കുന്നതിന് മുമ്പേ കുതിച്ചെത്തിയ രോഹൻ അവളെ തള്ളിമാറ്റി മുറിയിലേക്ക് കയറി..... പിന്നാലെ മനുവും.... ......ദേവാ.... അത്ര അത്യാവശ്യമാണെങ്കിൽ താനൊരു കാര്യം ചെയ്യൂ....നേരെ വീട്ടിലേക്ക് വിട്ടോ..... ഫയൽ എന്റെ റൂമിൽ മേശപ്പുറത്ത് ഇരിപ്പുണ്ട്.... നീതു മോൾ ഉണ്ടവിടെ..... ഞങ്ങൾ തിരിച്ചു വരാൻ എന്തായാലും ലേറ്റാകും.... ....ശരിയെടോ.... ഞാൻ തന്റെ വീട്ടിനടുത്ത് എത്തി..... ഞാൻ എടുത്തോളാം..... ഇപ്പോൾ അയക്കണം അത്യാവശ്യമാണ്..... ഫോൺ വച്ചു കൊണ്ട് ദേവൻ കാർ ഹരിയുടെ വീട്ടിലേക്ക് കയറ്റി.... മനുവിന്റെ ബൈക്ക് പുറത്ത് കണ്ടപ്പോൾ തന്നെ ദേവന്റെ നെറ്റി ചുളിഞ്ഞു...... കോളിംഗ് ബെൽ അടിക്കാൻ ഉയർത്തിയ കൈ ഒരു നിമിഷം അയാൾ നിശ്ചലമാക്കി...കാതു കൂർപ്പിച്ചപ്പോൾ പതിഞ്ഞ ഒരു കരച്ചിൽ ശബ്ദം അയാൾ കേട്ടു..... പെട്ടെന്ന് തന്നെ അയാൾക്ക് കാര്യങ്ങൾ മനസ്സിലായി... ബുദ്ധി പ്രവർത്തിച്ച അയാൾ കുതിച്ചത് ഹരി സ്പെയർ കീ വെക്കുന്ന പോർച്ചിലെ ചെടി ചട്ടിയുടെ അരികിലേക്കാണ്..... താക്കോൽ കൈക്കലാക്കി വാതിൽ തുറന്ന് അകത്തു കയറാൻ അയാൾക്ക് ഒരു നിമിഷാർദ്ധം മാത്രമെ വേണ്ടി വന്നുളളൂ..... വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അകത്തെ കോലാഹലങ്ങൾ ഒരു മാത്ര നിലയ്ക്കുന്നത് അയാൾ അറിഞ്ഞു... കൊടുങ്കാറ്റ് കണക്കെ ദേവൻ മുറിയിലേക്ക് കുതിച്ചു... ചാരിയിരുന്ന വാതിൽ പാളി തുറന്ന് പുറത്തേക്ക് തല നീട്ടിയ മനു

💬 Comments

View all comments