Chapter Title : പുനർവിവാഹം 4
വഷളാക്കിയത് മറ്റേ പയ്യൻ ആണ്....നീ പേടിക്കേണ്ട..... ചെറിയാൻ ഡോക്ടർ മിടുക്കനാണ്....അവനെ നമുക്ക് തിരിച്ചു കിട്ടും...... നീതുവിനോട് മനു മോശമായി പെരുമാറിയ കാര്യം ഹരി ഗായത്രിയിൽ നിന്നും മറച്ച് വച്ചു.... അത് അവളെ തനിക്ക് നഷ്ടമാകാൻ പോലും കാരണമായേക്കാം എന്നയാൾ ഭയപ്പെട്ടു.... നീതുവിനെ മാത്രം കൂട്ടി ഹരി പിറ്റേന്ന് ടൗണിലേക്ക് ചെന്നു..... .... ഇല്ല അങ്കിൾ..... ഞാൻ കാരണം ഒന്നും സംഭവിക്കില്ല..... ആരോടും ഒന്നും ഞാൻ പറയുകയുമില്ല..... ..... അല്ലെങ്കിലും അതിലും വലിയ രഹസ്യം സൂക്ഷിക്കുകയല്ലേ താൻ.... നീതു മനസ്സിൽ പറഞ്ഞു...... ഹരിയുടെ ശോകഭാവം രണ്ടു ദിവസമായി ഗായത്രി ശ്രദ്ധിക്കുന്നുണ്ടായിരുന്നു..... ...... ഹലോ മാഷേ..... ഞാൻ അന്ന് പറഞ്ഞ അഞ്ചു ദിവസം കഴിഞ്ഞ് ഇപ്പോൾ വീണ്ടും മൂന്ന് ദിവസം ആയീട്ടോ.... എന്തേ ആവേശമൊക്കെ പോയോ...... .... സോറി മോളൂ........ ഞാൻ.... അയാൾ എന്തോ പറയാൻ തുടങ്ങിയപ്പോഴാണ് ദേവൻ വിളിച്ചത് ..... ഉവ്വോ...ശരി.... ഞാൻ ഇപ്പോൾ വരാം...... ..... ഗായത്രി പെട്ടെന്ന് റെഡിയാകൂ... ഒരിടം വരെ പോകണം...... .....എവിടാ ഹരിയേട്ടാ...... ..... പറയാം.... താൻ വേഗം വരൂ..... മനു ബാംഗ്ലൂരിലേക്ക് തിരിച്ചു പോയെന്നാണ് ഹരി ആദ്യ ഗായത്രിയോട് പറഞ്ഞിരുന്നത്..... യാത്രയ്ക്കിടെ അയാൾ മനുവിന്റെ കഞ്ചാവ് അഡിക്ഷനും അവനെ ട്രീറ്റ്മെന്റ് കൊടുക്കാൻ അഡ്മിറ്റ് ചെയ്തതും എല്ലാം ഗായത്രിയോട് പറഞ്ഞു.... അപ്പോഴും നീതുവിന്റെ കാര്യം അയാൾ മറച്ചു വച്ചു.... ..... എന്താ ഹരിയേട്ടാ.... എന്തിനാണ് എന്നിൽ നിന്നും ഇതൊക്കെ മറച്ചു വെച്ചത്?.... .... സോറി മോളെ...നീ വിഷമിക്കണ്ട എന്നു വച്ചാ..... കാർ നിർത്തി ഹരിയും ഗായത്രിയുംഇറങ്ങിയതും ദേവൻ ഓടിവന്നു.. ..... അവനു നല്ല
💬 Comments
View all comments