Chapter Title : പുനസമ്മേളനം [NEETHU]
കഴിഞ്ഞു പിള്ളേരുമായി …ഗൾഫിലാണ് ....
വേറെ ആരെയും കണ്ടിരുന്നില്ല ...
പിന്നെ കുറച്ചു പേരൊക്കെ ഫേസ്ബുക്കിൽ ഉണ്ട് ..അങ്ങനെ കോൺടാക്ട് ഒന്നുല്ല വല്ലപ്പോഴും ഒരു ഹായ് അത്രതന്നെ എല്ലാവരും തിരക്കിലല്ലേ ....നീ ഫേസ്ബുക്കിൽ ഇല്ലല്ലേ
ഇല്ല ....എന്തെ ...
സന്ധ്യ നിന്നെ ഒരുപാടു തിരഞ്ഞിരുന്നു ഫേസ്ബുക്കിൽ ...
ആണോ ,,,
ഹമ് .....
എനിക്ക് നല്ലൊരു ഫോൺ പോലും ഇല്ലായിരുന്നു ...
പോട്ടെ ....ഇനി അത് സംസാരിച്ചു മൂട് കളയണ്ട ...
ഹമ് ...
അപ്പു എങ്ങനെ പഠിക്കാനൊക്കെ ....
ആ കൊഴപ്പമില്ല ....അവനാണെന്റെ പ്രതീക്ഷ ...നന്നായി പഠിപ്പിക്കണം നന്നായി വളർത്തണം ...
ശരിയാവും ....നീ വിഷമിക്കണ്ട
ഹമ് ..നിന്നോട് സംസാരിക്കുമ്പോ നീ അടുത്തുണ്ടാവുമ്പോൾ എന്തോ എനിക്കൊരു ധൈര്യം പോലെ ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ ...ഒറ്റക്കല്ല എന്നൊരു ഫീൽ ...
അങ്ങനെത്തന്നെയാണ് ....നിനക്കെന്ത് ആവശ്യമുണ്ടെകിലും എന്നോട് പറയാം ....പഴയപോലെ ..
പഴയപോലെ .......
ഹമ് .....സത്യത്തിൽ ഞാൻ നിന്നെ കാണണം എന്ന് പറഞ്ഞതും ഇതിനെക്കുറിച്ചു പറയാനാണ് ,പറയാൻ എനിക്ക് അർഹതയുണ്ടോ എന്ന് എനിക്കറിയില്ല .പറയണോ വേണ്ടയോ എന്ന് ഞാൻ കുറെ ആലോചിച്ചു ..പിന്നെ പറയാം എന്ന് തീരുമാനിച്ചു ,തീരുമാനിക്കേണ്ടത് നീയാണ് ..നമ്മുടെ കുട്ടികൾ രണ്ടുപേരും ഒരേ അവസ്ഥയിൽ കഴിയുന്നവരാണ് ..എന്റെ മോൾ അമ്മയുടെ കുറവും നിന്റെ മോൻ അച്ചന്റെ കുറവും അനുഭവിച്ചാണ് വളരുന്നത് ..പെൺകുട്ടികൾക്ക് ഒരുപ്രായമായാൽ 'അമ്മ അനിവാര്യമാണ് ....മോൾക്കൊരു 'അമ്മ എന്നതിനപ്പുറം ഞാൻ ഒരിക്കൽ മനസ്സുകൊണ്ട് ഒരുപാടിഷ്ട്ടപെട്ടവളാണ് നീ ..വിധിയോ എന്തോ നമ്മൾ രണ്ടുപേരും ഇന്ന് ഒരേ സാഹചര്യത്തിൽ ജീവിക്കുന്നവരുമാണ് ..നമ്മുടെ മക്കൾക്കു വേണ്ടിയും നമുക്ക്
💬 Comments
View all comments