Chapter Title : പുനസമ്മേളനം [NEETHU]
അതെ ...
ഞാൻ വരണോ ..
എന്തിനാ ...
നിനക്ക് കൂട്ടുകിടക്കാൻ ....
ആഹാ ....എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയൊന്നുമില്ല
പേടിക്കല്ല ...
പിന്നെ
ചുമ്മാ മിണ്ടിയും പറഞ്ഞും ഇരിക്കാല്ലോ
ഹമ് ...എന്ന പോരെ
മോളുണർന്നാൽ പേടിക്കും അല്ലെങ്കിൽ ഞാൻ വന്നേനെ
എന്റെ പൊന്നെ ചതിക്കല്ലേ ....
ചുമ്മാ പറഞ്ഞതാടി ....വരുന്നൊന്നുമില്ല...
ഹമ് ...
എന്ന പറ ...
എന്ത്
എന്ത് വേണേലും
നല്ല മൂടിലാണല്ലോ
അതെ ...എന്തെ ഇഷ്ടമല്ലേ
അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ
ഞാൻ പണ്ടേ റൊമാന്റിക്കല്ലെടി
അതെനിക്കറിയാല്ലോ ....
എന്ന പറഞ്ഞോ ...
ഞാൻ എന്ത് പറയാൻ ...നീ പറ ..നീയല്ലേ റൊമാന്റിക്
വൈകിയാണെങ്കിലും നിന്നെ എനിക്ക് കിട്ടിയല്ലോ എന്നോർക്കുമ്പോ വല്ലാത്തൊരു .....എന്താ പറയാ ഇത്രയും സന്തോഷം ഈ അടുത്ത കാലത്തൊന്നും ഞാൻ അനുഭവിച്ചിട്ടില്ല ...
സത്യം ...ജീവിതത്തിന് ഒരർത്ഥം വന്നപോലെ .....ജീവിക്കാൻ ഭയങ്കരമായി കൊതിതോന്നുന്നെടാ
അതെ .....എനിക്കും അങ്ങനെ തോനുന്നു ..
ആ പിന്നെ ഞാൻ നിന്നെ ഇങ്ങനെ വിളിക്കുന്നതിൽ വിരോധമുണ്ടോ
എങ്ങനെ വിളിക്കുന്നതിൽ .....
അല്ല എടാ പോടാനൊക്കെ …
അങ്ങനെയേ വിളിക്കാവൂ ......അപ്പോഴേ എന്റെ പഴയ അമൃത ആവൂ
ഹമ് ...
ആ ഡി ഞാനൊരു കാര്യം ചോദിക്കാൻ മറന്നു
എന്താടാ ...
ഇനി ഈ രണ്ടു വീടിന്റെ ആവശ്യമുണ്ടോ ...എത്രയും പെട്ടന്ന് നിനക്കിങ്ങോട്ടു വന്നൂടെ
വരാം ...അരുണിനെ ഞാൻ വിളിച്ചില്ല അമ്മയോടും പറഞ്ഞില്ല ....അതൊന്ന് പറഞ്ഞിട്ട് പോരെ
മതി ....അല്ല വെറുതെ റെന്റ് കൊടുക്കണ്ടല്ലോ അതോണ്ട് പറഞ്ഞതാ
ആ ഇന്നിപ്പോ 20 അല്ലെ ആയുള്ളൂ ഈ മാസം ലാസ്‌റ്
💬 Comments
View all comments