Chapter Title : പുനസമ്മേളനം [NEETHU]
....എന്താടി
നിനക്കെന്താ പ്രോഗ്രാം
ഓഹ് പ്രത്യേകിച്ച് ഒന്നുമില്ല ...എന്തെ
നമുക്കൊന്ന് പുറത്തു പോയാലോ
എന്തെ പ്രത്യേകിച്ച്
കുറച്ചു പർച്ചെയ്‌സ് ചെയ്യാനുണ്ട്
ഓക്കേ എപ്പോ പോണം
അര മണിക്കൂർ കഴിഞ്ഞു നീ ഇറങ്ങിക്കോ ഞാൻ റെഡി ആയി നിക്കാം
ഹമ് ഓക്കേ
അരമണിക്കൂർ കഴിഞ്ഞു ഞാനും റെഡി ആയി ബൈക്കും എടുത്തു അവളുടെ വീട്ടിലേക്ക് പോയി .ഗേറ്റിന്റെ മുന്നിൽ അണിഞ്ഞൊരുങ്ങി അവൾ നിൽക്കുന്നുണ്ടായിരുന്നു .അവളുടെ അടുത്ത് വണ്ടി നിർത്തി ഞാൻ താഴെ ഇറങ്ങി ....
നീ എന്തിനാ ഇറങ്ങിയേ .....പോകാമായിരുന്നല്ലോ അതല്ലെടി ...ഇത്രയുമൊക്കെയായിട്ടും ഞാൻ അമ്മയെ ഒന്ന് കണ്ടില്ല .'അമ്മ എന്ത് വിചാരിക്കും എനിക്കെന്തെങ്കിലും വിരോധമാണെന്നല്ലേ കരുതു .
ഹമ് എന്ന കേറീട്ടു പോവാം ....
അവളുടെ കൂടെ ഞാൻ അകത്തേക്ക് കയറി ......
'അമ്മ .....
നീ ഇറങ്ങിയതല്ലേ മോളെ .....പിന്നെന്തേ വന്നേ
'അമ്മ ഇങ്ങോട്ടൊന്നുവന്നേ
എന്താ മോളെ .....ധ വരുന്നു
അടുക്കളയിൽ എന്തോ പണിയിലായിരുന്ന 'അമ്മ മുൻവശത്തേക്കു വന്നു ,അമ്മയെ കണ്ടതും ഞാൻ കസേരയിൽ നിന്നും എഴുനേറ്റു കയ്യുകൂപ്പി നമസ്കാരം പറഞ്ഞു
ആഹ് മോനോ .....ഇരിക്കൂ ...
ഞാൻ പതുകെ കസേരയിൽ ഇരുന്നു
എന്താ കുടിക്കാൻ എടുക്കണ്ട
ഒന്നും വേണ്ടമ്മ
സുഗാണോ മോനെ
സുഗാണ് .....
മോൾ ഇവിടെ വരാറുണ്ട് അപ്പുന്റെ കൂടെ
അവൾ പറയറാറുണ്ട്
ഇങ്ങനൊരു തീരുമാനം നിങ്ങൾ രണ്ടുപേരും എടുത്തത് നന്നായി ,എത്രകാലം എന്നുവച്ച തനിച്
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല ....ചെറിയൊരു പുഞ്ചിരി മാത്രം എന്റെ ഭാഗത്തു നിന്നും ഉണ്ടായുള്ളൂ
ഇവളുടെ അച്ഛൻ എപ്പോഴും പറയാറുണ്ട് .....സഞ്ജീവയിരുന്നേൽ എന്റെ മോൾക്കി ഗതി വരില്ലായിരുന്നു ..എല്ലാം എന്റെ തെറ്റാണ് ,കുടുംബ പാരമ്പര്യവും തറവാട്ട് മഹിമയും നോക്കി എന്റെ മോളുടെ ഭാവി ഞാൻ നശിപ്പിച്ചു എന്നൊക്കെ ....എന്നും ഇവളെ ഓർത്തു സങ്കടപെട്ടിട്ടേ ഉള്ളു ....മരിക്കുന്നതു വരെ
അതൊക്കെ ഇനി ഓർത്തിട്ടെന്താ അമ്മെ ....വരാനുള്ളത് വന്നല്ലേ പറ്റൂ ....
നാട്ടിലുള്ള വീടും സ്ഥലവും എന്റെ പേരിലാണ് ...ഞാനത് ഇവളുടെ പേരിലേക്ക് മാറ്റണമെന്ന വിചാരിക്കുന്നത്
അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ ...
ഞാനിനി എത്രകാലം എന്നുവച്ച .....
അങ്ങനൊന്നും പറയാതെ
💬 Comments
View all comments