0%

Chapter Title : പുനസമ്മേളനം [NEETHU]

Author : Neethu Read All Parts 1.7K

വിവാഹിതനാവുന്നത് ..പൂർവ്വകാല പ്രേമ ബന്ധം ചില സ്ത്രീകൾക്ക് അംഗീകരിക്കാൻ കഴിയാറില്ലല്ലോ ഞാനും ആദ്യം എന്റെ ഭാര്യയോട് ഇതൊന്നും പറഞ്ഞില്ല ..പിന്നീടെനിക്ക് മനസ്സിലായി അവളോട് എനിക്കെന്തും പറയാം ..ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ ഏതോ ഒന്നിൽ ഞാൻ അവളോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു .അന്നേ അവളെ കുറിച്ചറിയാൻ വല്ലാത്ത താല്പര്യമാണ് എന്റെ സഹധർമ്മിണി കാണിച്ചത് ..എല്ലാ കാര്യങ്ങളും ഞാൻ അവളോട് പങ്കുവച്ചു ...ചെറിയ തഴുകലും തലോടലുകളും ഞങ്ങൾ തമ്മിൽ നടന്നിരുന്നു മനപ്പൂർവം ഞാൻ അതവളിൽ നിന്നും മറച്ചു വച്ചു .കഴിഞ്ഞു പോയ കാര്യങ്ങൾ ആണെങ്കിലും അതവളിൽ വേദന ഉളവാക്കും എന്നെനിക്കു തോന്നി .അമൃത നായർ എന്ന പേര് ഫേസ്ബുക്കിൽ അവൾ പരതി എത്രെയോ അമൃതമാർ ഉള്ള ഫേസ്ബുക്കിൽ നിന്നും എന്റെ അമൃതയെ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല ..ഒന്ന് കാണാൻ അവൾ അതിയായി കൊതിച്ചിരുന്നു ...ജീവിച്ചിരുന്നപ്പോൾ അവൾക്കതിനു സാധിച്ചില്ല ... റെയ്ൽവേയിൽ പാലക്കാട് ഡിവിഷണൽ ജോലി ചെയ്യുന്ന സമയത്താണ് ഞാൻ മോളെയും കൊണ്ട് തിരുവനന്തപുരം കാണാൻ പോയത് ..തിരുവനന്തപുരം അവൾക്കു നന്നായി ഇഷ്ടമായി കടലും ബീച്ചും അവളെ വല്ലാതെ ആകർഷിച്ചു ..ഇനിയുള്ള കാലം തിരുവന്തപുരത്തു താമസിക്കണമെന്നായി അവൾ ..കഷ്ട്ടപെട്ട് ഞാൻ തിരുവന്തപുരത്തേക്കു ട്രാൻസ്ഫർ വാങ്ങി 6 ആം ക്‌ളാസിൽ മോളെ അവിടെ ചേർത്ത് പഠിപ്പിച്ചു ..പുതിയ സ്കൂളും കൂട്ടുകാരെയും അവൾക്കു നന്നായി ഇഷ്ടമായി ..ക്‌ളാസ്സിലെ അവളുടെ ബെസ്ററ് ഫ്രണ്ട് വൈഷ്ണവ് അവളുടെ ജീവിതത്തിൽ വളരെ അതികം സ്വാധിനിച്ചു ..എപ്പോഴും അവൾക്കു വൈഷ്ണവിന്റെ കാര്യം പറയാനേ സമയമുള്ളൂ ...വൈഷ്ണവിനെ വീട്ടിലേക്കു ക്ഷണിക്കാൻ ഞാൻ മോളോട് ആവശ്യപ്പെട്ടു എന്തോ അതുണ്ടായില്ല ..അവൾ പലപ്പോഴും അവന്റെ

💬 Comments

View all comments