0%

Chapter Title : പുനസമ്മേളനം [NEETHU]

Author : Neethu Read All Parts 1.7K

വീട്ടിൽ പോകാറുണ്ട് ..മെല്ലെ ഞാനും വൈഷ്ണവിനെ കുറിച്ചറിയാൻ തുടങ്ങി ...വൈഷ്ണവിന്റെ അമ്മയുടെ കാര്യങ്ങൾ മാത്രമാണ് മോൾ പറയാറുള്ളത് ഒരിക്കൽ ഞാനവളോട് അവന്റെ അച്ഛനെ കുറിച്ച് തിരക്കി ...എന്റെ മോളുടെ അതെ അവസ്ഥ അവന്റെ അച്ഛൻ അപകടത്തിൽ പെട്ട് മരണമടഞ്ഞു ..'അമ്മ മാത്രമാണ് അവനുള്ളത്‌ ..വീട്ടിൽ അവന്റെ അമ്മമ്മയും ഉണ്ടെന്നറിഞ്ഞു അച്ഛന് ഏതോ കമ്പനിയിൽ ആയിരുന്നു ജോലി നല്ല ജോലിയായിരുന്നു ആ ജോലിയാണ് മരണശേഷം അമ്മക്ക് ലഭിച്ചത് .എന്റെ നിർബന്ധപ്രകാരം ഒരുദിവസം വൈഷ്ണവും അമ്മയും വീട്ടിലേക്കു വരാമെന്നു പറഞ്ഞു ..ശ്രാവന്തിയുടെ വീട്ടിൽ പോകണമെന്ന് പറഞ്ഞു അവൻ വീട്ടിൽ ഭയങ്കര ബഹളമാണ് സഹികെട്ട് അവന്റെ 'അമ്മ സമ്മതിച്ചതാണ് ...ഇതെല്ലം എന്റെ മോൾ പറഞ്ഞാണ് ഞാൻ അറിയുന്നത് ..അവർ വരുന്ന ഞായറാഴ്ച ഞങ്ങൾ വീടൊക്കെ വൃത്തിയാക്കി നല്ല ഭക്ഷണം തയ്യാറാക്കി അവർക്കായി കാത്തിരുന്നു ..ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത അതിഥികളാണ് എന്റെ വീട്ടിലേക്ക് വന്നത് ..അമൃതയുടെ മകനാണ് വൈഷ്ണവ് .... വർഷങ്ങൾക്കു ശേഷം അമൃതയെ കണ്ട എനിക്ക് എന്ത് അവളോട് പറയണം എന്നറിയില്ലായിരുന്നു ...അവളെ കണ്ടതും ഞാൻ വല്ലാത്തൊരവസ്ഥയിൽ ആയിരുന്നു ..എന്റെ അരികിൽ നിന്ന മോൾ അവരുടെ അടുത്തേക്കോടി 'അമ്മ എന്ന് വിളിച്ചു അവൾ അമൃതക്കരികിലെക്ക് ഓടി പോകുന്നത് ഞാൻ വല്ലാത്തൊരു വികാരത്തോടെ നോക്കി നിന്നു .വൈഷ്ണവിന്റെ കയ്യ് പിടിച്ചു അവൾ അവരെ വീട്ടിലേക്കു കൂട്ടികൊണ്ടു വന്നു ...എനിക്കുണ്ടായ വികാര വിസ്ഫോടനമൊന്നും ഞാൻ അമൃതയിൽ കണ്ടില്ല ...തികച്ചും ഫോർമലായി അവൾ അകത്തേക്ക് കയറി അവരെ ഞാൻ സ്വീകരിച്ചിരുത്തി ..വൈഷ്ണവ് മോൾക്കൊപ്പം അകത്തേക്ക് കയറി അവരുടെ ലോകം തീർത്തു .. വീടിന്റെ അകത്തു സ്വീകരണ മുറിയിൽ

💬 Comments

View all comments