0%

Chapter Title : പുനസമ്മേളനം [NEETHU]

Author : Neethu Read All Parts 1.7K

ഞാനും അമൃതയും തനിച്ചായി ...

എന്തൊക്കെയാ വിശേഷങ്ങൾ ...സുഖമാണോ ...

സുഖമാണ് ....നിനക്കോ ...

സുഖം ...ഇവിടെയായിട്ട് എത്ര കാലമായി

അപ്പൂന് 3 വയസ്സുള്ളപ്പോൾ മുതൽ ഞങ്ങൾ ഇവിടെയാ

ഹസ്ബന്റിന് എന്ത് സംഭവിച്ചതാ ...

ഇവിടെ ജോലി ചെയ്യുമ്പോ പറ്റിയതാ .....

സോറി ...ഞാൻ വിഷമിപ്പിച്ചോ

ഏയ് ...ഇപ്പൊ അതൊക്കെ ശീലമായി ...

റെയിൽവേലാണല്ലേ .....

ഹമ് .....അച്ഛൻ ?

അച്ഛനും പോയി ....അറ്റാക്കായിരുന്നു ...

ഇപ്പൊ കൂടെ ആരാ .....

അമ്മയുണ്ട് ......

ബ്രതെറോ ....

അവൻ മസ്കറ്റില ...

കല്യാണം കഴിഞ്ഞോ ....

കഴിഞ്ഞു ......വൈഫും അവിടെത്തന്നെയാ

ആഹ് ഞാൻ കുടിക്കാൻ ഒന്നും തന്നിലല്ലേ സോറി

ഒന്നും വേണ്ട .....ഞങ്ങൾ ഇപ്പൊ തന്നെ പോകും

അതെന്തേ പെട്ടന്ന് വേറെ വല്ല എൻഗേജ്‌മെന്റ്സും

അങ്ങനൊന്നുല്ല

എന്നെ കണ്ടതുകൊണ്ടാണോ .....

നിന്നെ കണ്ടാലെന്താ ....

ഏയ് ചുമ്മാ ചോദിച്ചതാ

ഹമ്

നീ ഇരിക്ക് ഞാൻ കുടിയ്ക്കാൻ എടുക്കാം

ഞാനും വരാം ..വീടും കാണാല്ലോ ....

വാ .....

ഇതിനെത്രയ റെന്റ് ......

ഇതിന് റെന്റില്ല ഇത് ലീസിനാ ....കറന്റ്‌ ബില്ലും വാട്ടർ ബില്ലും മാത്രം അറിഞ്ഞ മതി

കോർട്ടെസ്സു കിട്ടില്ലേ ....

കിട്ടും ഞാൻ എടുക്കാഞ്ഞതാ

അതെന്തേ

മോൾക്ക് നല്ലൊരു അറ്റ്മോസ്ഫിയർ കിട്ടാൻ ഇതാണ് നല്ലതെന്നു തോന്നി

ഹമ് ..നന്നായി

നീ എവിടെയാ താമസം ....

വെള്ളയമ്പലം ...കനകനഗർ ...

അപ്പൊ ഇവിടുന്ന് അതികം ദൂരമില്ല

ഇല്ല ...

അത് റെന്റണോ

ഹമ്

എത്രയാ ...

6000 ...ഒരു വീടിന്റെ അപ്പ് സ്റ്റെയർ ....

സൗകര്യമുണ്ടോ ...

💬 Comments

View all comments