0%

Chapter Title : പുനസമ്മേളനം [NEETHU]

Author : Neethu Read All Parts 1.7K

...

സോറി ....എന്ന പറയണ്ട ...

ഏയ് അങ്ങനൊന്നുല്ല ....ഓർക്കാൻ സുഖകരമായിട്ടുള്ള ഒന്നും ഇല്ല

എന്തായിരുന്നു ഹസ്ബന്റിന്റെ പേര്

പ്രശാന്ത് ...

പുള്ളിയും അകൗണ്ടൻറ് ആയിരുന്നോ ....

ഏയ് പുള്ളി ടെക്‌നിക്കൽ വിങ്ങിലായിരുന്നു .....

ഹമ് ...പിള്ളേരെന്തെടുക്കാണോ ......മോളെ .....

എന്താ അച്ഛാ ....

എവിടെയാ നിങ്ങൾ ....

റൂമിലുണ്ട് .....എന്തെ

വെള്ളം കുടിച്ചോ ...

കുടിച്ചു ....

അപ്പൂന് കൊടുത്തോ ....

കൊടുത്തച്ഛാ ....

ഹമ് .....വഴക്കുണ്ടാക്കരുത് കേട്ടോ

ആ ......

നിന്റെ നമ്പർ എത്രയാ ......

ഞാൻ നിന്റെ ഫോണിലേക്കു വിളിക്കാം എനിക്ക് കാണാതെ അറിയില്ല പുതിയതാ ....

പഴയതിനു എന്ത് പറ്റി

ഒന്നും പറയണ്ട ...ആരൊക്കെയോ വിളിക്കുന്നു ഭയങ്കര ശല്യം ....ഞാൻ അതങ്ങു ഒഴിവാക്കി

ഞെരമ്പു രോഗികൾ ആയിരിക്കും .....

അതെ ....

എന്തായാലും നന്നായി നമ്പർ മാറ്റിയത് ....നിനക്കി വീട് ഇഷ്ടായോ

ഹമ് ഇഷ്ടായി ....നല്ല ഒതുക്കമുള്ള വീട് ...ഭക്ഷണം ആരുണ്ടാകും

ഞാൻ തന്നെ ...

നിനക്ക് കുക്കിങ് അറിയോ

പിന്നില്ലേ .....ഞാൻ ഭയങ്കര കുക്കാ

ആഹാ ....മോൾടെ ഭാഗ്യം ....

നീ കഴിച്ചിട്ട് പറ ......

ഇല്ലെടാ ഞാൻ ഇപ്പോ ഇറങ്ങും ....

അതൊന്നും പറ്റില്ല ...പിന്നെ ഇതൊക്കെ ആർക്കു വേണ്ടി ഉണ്ടാക്കിയതാ ....

ഓക്കേ നീ കഷ്ട്ടപെട്ടു ഉണ്ടാക്കിയതല്ല ...കഴിച്ചോളാമേ ..

പൊടി കളിയാക്കാതെ ....നിനക്കെങ്ങനെ പഴയപോലെ വെജിറ്റേറിയൻ തന്നാണോ

നോൺ കഴിക്കും ......വെജ്ജാ താല്പര്യം ....'അമ്മ വെജ്ജ് മാത്രേ കഴിക്കു

നീ എങ്ങനെ നോൺ ആയി

അപ്പൂന് നോൺ ഭയങ്കര ഇഷ്ടമാണ് .....പ്രശാന്തേട്ടനും നോൺ ഇല്ലാതെ പറ്റില്ലായിരുന്നു

💬 Comments

View all comments