Chapter Title : പുണ്യനിയോഗം 2 [Joshua Carlton]
എന്റെ വീട്ടുകാർക്ക് പോലും എന്തിനു ചേട്ടായിക്ക് പോലും അറിയാതെ ഞാൻ ഒതുക്കിയ കേസ് എങ്ങനേ...? }
ഞാൻ : "സമീറിനെ വട്ടം കൂടി തല്ലി അവന്റെ കാൽ ഓടിച്ചപ്പോൾ, അതൊന്നു ചോദിക്കാൻ ചെന്നതാ."
ജോർജ് പോൾ : "എനിക്കറിയാം മോനെ, ആത്മാർത്ഥതയുടെ ലക്ഷണമാണത്, കൂടെ നിക്കുന്നവന്റെ വേദന കണ്ടാൽ എല്ലാം മറന്നു അവനു വേണ്ടി നിൽക്കുന്ന കാർലോസ് മാപ്പിളെട പ്രകൃതം. സമീറിന്റെയും കാമുകിയുടെയും വിവാഹം രണ്ടു വീട്ടുകാരുടെയും എതിർപ്പിനെ അവഗണിച്ചു മോന്റെ നേതൃത്വത്തിൽ നടത്തി, മോന്റെ ചങ്കൂറ്റം സമ്മതിച്ചു, ഒരു കാലത്തു ഒന്നുമില്ലാതിരുന്ന ഇടതു നിന്നും ഈ കാണുന്ന ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കാൻ ഇതേ ചങ്കൂറ്റം മാത്രമായിരുന്നു എനിക്കും തുണ."
{ഞാൻ ഒരു ദീർഘനിശ്വാസം എടുത്തു }
ജോർജ് പോൾ : "പിന്നെ ഗൗരി ബാലനെ അറിയില്ലേ.... ? "
ഞാൻ ഞെട്ടി....വാക്കുകൾക്ക് വേണ്ടി ഞാൻ പരതി... മുഖം വലിഞ്ഞു മുറുകി....
ജോർജ് പോൾ : "തൊടുപുഴയിലെ ഹോസ്പിറ്റലിൽ മോന്റെ കൂടെ ജോലി ചെയ്തിരുന്ന നേഴ്സ് ഗൗരി ബാലൻ, നിങ്ങൾ പ്രണയത്തിൽ ആയിരുന്നല്ലേ.? "
ഞാൻ വിക്കി വിക്കി എന്തിക്കെയോ പറയാൻ ശ്രമിച്ചു എന്നാൽ വാക്കുകൾ പുറത്തേക്കു വന്നില്ല.
ജോർജ് പോൾ : "മോൻ വിഷമിക്കേണ്ട, ഒരാളെ പ്രണിയിക്കാനുള്ള മനസുണ്ടാവുക, അത് ഒരു മോശം കാര്യമാണെന്ന് എനിക്ക് തോന്നിയിട്ടില്ല, നിങ്ങൾ പിരിയാനുണ്ടായ കാര്യവും ഞാൻ അറിഞ്ഞു, രണ്ടു മതത്തിൽ പെട്ടവരായ നിങ്ങളുടെ കല്യാണം നടന്നാൽ അത് രണ്ടു പേരുടെയും
വീട്ടുകാർക്കുണ്ടാക്കാവുന്ന സങ്കടവും ദുഃഖവും മാനക്കേടും മനസിലാക്കി നിങ്ങൾ പിരിയാൻ തീരുമാനിച്ചു. അവൾ ഇപ്പോൾ തിരുവല്ലയിൽ വിവാഹിതയും ഒരു
💬 Comments
View all comments