0%

Chapter Title : ?പുണ്യനിയോഗം 4? [Joshua Carlton]

Author : Kambikathakal Read All Parts 590
പല നൊവിഷ്യേറ്റ് വിദ്യാർത്ഥികളും കന്യാസ്ത്രീ ആവാനുള്ള ആഗ്രഹം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി പോവുക പതിവായിരുന്നു...... ഇടുങ്ങിയ സാഹചര്യങ്ങളിൽ നിന്നും പാവപ്പെട്ട അന്തരീക്ഷങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികളോട് ഒരുതരം വെറുപ്പായിരുന്നു ആ സുപ്പീരിയർക്ക്."ഞാൻ : "കോണ്വെന്റിലൊക്കെ  അങ്ങനെയൊക്കെ സംഭവിക്കുമോ  ?,  എന്നിട്ട് , " ?ലിയ : "എല്ലാം നിശബ്ദമായി  സഹിക്കുകയായിരുന്നു  അവൾ..... പല രാത്രികളിലും എല്ലാവരും ഉറങ്ങി എന്ന് ഉറപ്പുവരുത്തിയശേഷം  ബാത്ത്റൂമിൽ കയറി കുറ്റിയിട്ടു പൈപ്പ് തുറന്നു വെച്ച് ബക്കറ്റിലേക്ക് വെള്ളം വീഴുന്ന ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ അവളുടെ ഏങ്ങലടികളും  കരച്ചിലും ആരും കേൾക്കുന്നില്ല എന്ന് അവൾ ഉറപ്പു വരുത്തിയിരുന്നു." പക്ഷെ ഒരുദിവസം  എല്ലാ  പരിധികളും  അതിലംഘിക്കാൻ പെട്ടു ,  ഞങ്ങൾ കോൺവെന്റ്ലേക്ക് അറിഞ്ഞു പിടിച്ചു ചെല്ലുമ്പോൾ അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്, ഡോക്ടർ പറഞ്ഞു ഉറക്കമില്ലായ്മ ക്ഷീണം തലകറക്കം ഇതൊക്കെയാണ് കാരണം. അവളെ നോക്കിയപ്പോൾ അവളുടെ കാലിന്റെ മുട്ടിന് താഴെ ചൂരൽ കൊണ്ട് അടി വീണ പാടുകൾ. ഞങ്ങൾ നിർബന്ധിച്ച് ചോദിച്ചപ്പോഴാണ് പറഞ്ഞത് സുപ്പീരിയർ സിസ്റ്റർ തല്ലിയതാണത്രേ.  എന്റെ  അപ്പൻ  ഉണ്ടായിരുന്നു  അവിടെ,  പോലീസിൽ  പരാതിപ്പെടാം  എന്ന്  പറഞ്ഞപ്പോൾ , അവൾ, പ്പാപ്പയുടെ  കാലു പിടിച്ചു പറഞ്ഞു. തന്നെ കോൺവെന്റ് നിന്ന് പുറത്താക്കും അതുവേണ്ട ഞാൻ സഹിച്ചോളാം. എല്ലാം കേട്ടുകൊണ്ട് അവളുടെ അമ്മ ഹോസ്പിറ്റലിൽ ഇരുന്ന് കരഞ്ഞു അതേയുള്ളൂ. പപ്പാ ഏതായാലും സുപ്പീരിയർ സിസ്റ്ററിനെ കുറിച്ച് പരാതി ഒക്കെ കോൺവെന്റ് അധികാരികൾക്ക് നൽകിയെങ്കിലും വലിയ പ്രതികരണമൊന്നും ഉണ്ടായില്ല. സഭയുടെ ഉന്നത അധികാര കേന്ദ്രങ്ങളിൽ സുപ്പീരിയർ സിസ്റ്റർക്ക്  ഉള്ള ശക്തമായ പിടിപാട് തന്നെ കാരണം." ഞാൻ  : "ആരാണവര്  ഒന്ന് 

💬 Comments

View all comments