0%

Chapter Title : പുഷ്‌പ്പ അറിയാതെ [Gilli Bala]

Author : Gilli Bala Read All Parts 17.7K

എനിക്ക് മിണ്ടാൻ പേടിയല്ലേ ഏട്ടത്തീ. അയാൾ ഇല്ലാത്തപ്പോഴല്ലേ എനിക്ക് നിങ്ങളോട് ഇത്രയും എങ്കിലും അടുത്ത് സംസാരിക്കാൻ പറ്റുന്നത്. സത്യം പറഞ്ഞാൽ ഈ പച്ച നിറം നിങ്ങൾക്ക് ഭയങ്കര ചേർച്ചയാ."

​അവൻ മീൻ കഴുകുന്നതിനിടയിൽ അവളുടെ കയ്യിലെ വളകളിൽ തന്റെ കൈകൾ അറിയാതെ തട്ടിച്ചു. ആ സ്പർശനത്തിൽ അവളിലൊരു ഞെട്ടലുണ്ടായെങ്കിലും അവൾ അത് കാര്യമാക്കിയില്ല. കേശവൻ ആവേശത്തോടെ അവളുടെ രൂപത്തെ പുകഴ്ത്തിക്കൊണ്ടിരുന്നു.

​ശ്രീവല്ലി: "നീ മിടുക്കനാ കേശവാ... സാമി പോയപ്പോൾ മുതൽ നീ കാണിക്കുന്ന ഈ കെയറിങ് ഉണ്ടല്ലോ, അതുകൊണ്ട് മാത്രമാ ഞാൻ തളർന്നു പോകാത്തത്."

​അവൾ സ്നേഹത്തോടെ അവന്റെ തലയിൽ ഒന്ന് തടവി. കേശവൻ ഒരു നിമിഷം ശ്വാസം അടക്കിപ്പിടിച്ചു. ആ വശ്യമായ കണ്ണുകൾ തന്നെ നോക്കുന്നത് കണ്ടപ്പോൾ അവന്റെ ഉള്ളിലെ വികാരം കടിഞ്ഞാണില്ലാതെ പായുകയായിരുന്നു.

​ശ്രീവല്ലി പാചകം നിർത്തി അവനെ ഒന്ന് ആകെ നോക്കി. എന്നിട്ട് കൗതുകത്തോടെ ചോദിച്ചു:

"അല്ല കേശവാ... നിനക്കിപ്പോൾ പ്രായം കുറെയായില്ലേ? നിനക്ക് എന്നെങ്കിലും ഒരു കല്യാണം കഴിക്കണം എന്ന് തോന്നിയിട്ടില്ലേ? ഈ തല്ലും പിടിയും ഒക്കെ നിർത്തി നിന്നെ നോക്കാൻ ഒരു പെണ്ണിനെ നിനക്കും വേണ്ടേ?”

അടുക്കളയിലെ ആ ഏകാന്തതയിൽ അവരുടെ സംഭാഷണം കൂടുതൽ രസകരമായി മുന്നോട്ട് പോയി. ശ്രീവല്ലിയുടെ ചോദ്യം കേട്ട് കേശവൻ ഒന്ന് ചമ്മിയ ചിരിയോടെ തല ചൊറിഞ്ഞു.

​കേശവൻ: "കല്യാണമോ? അതൊക്കെ വലിയ കാര്യങ്ങളല്ലേ ഏട്ടത്തി... എന്നെപ്പോലൊരുത്തനെ പ്രേമിക്കാൻ ഇവിടെ വല്ല പെണ്ണുങ്ങളും വേണ്ടേ?"

​ശ്രീവല്ലി പച്ചക്കറി അരിയുന്നത് നിർത്തി അവനെ ഒന്ന് ആകെ നോക്കി.

​ശ്രീവല്ലി: "നിനക്കെന്താടാ കുറവ്? നീ നല്ല മിടുക്കനല്ലേ..."

​കേശവൻ:

💬 Comments

View all comments