0%

Chapter Title : പുഷ്‌പ്പ അറിയാതെ [Gilli Bala]

Author : Gilli Bala Read All Parts 6153

കണ്ടെയ്നറിനുള്ളിൽ ഇരുന്ന് തന്റെ അടുത്ത യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. അതേസമയം, ആ വലിയ ബംഗ്ലാവിൽ ശ്രീവല്ലിയും കേശവനും മാത്രമായി.

​പുഷ്പ പോയിട്ട് രണ്ടുദിവസം കഴിഞ്ഞു. ശ്രീവല്ലി ഒന്നും കഴിക്കാതെ, ആരോടും മിണ്ടാതെ ആ വലിയ വീടിന്റെ ഉമ്മറത്ത് തന്നെ ഇരിപ്പാണ്.

പുഷ്പയുടെ ആജ്ഞയുള്ളതുകൊണ്ട് കേശവൻ പത്തു മിനിറ്റ് കൂടുമ്പോൾ ഓരോ പ്ലേറ്റ് പലഹാരവുമായി അവളുടെ മുന്നിലെത്തും.

​കേശവൻ: "ഏ.... ഏട്ടത്തി, ഇതൊന്ന് കഴിച്ചു നോക്ക്. നല്ല നെയ്യ് ലഡുവാ. പുഷ്പ -പുഷ്പ പറഞ്ഞിട്ടുണ്ട് ഏട്ടത്തി മെലിഞ്ഞു പോയാൽ എന്റെ തൊലി ഉരിക്കുമെന്ന്."

​ശ്രീവല്ലി അവനെ ഒന്ന് തുറിച്ചു നോക്കിയിട്ട് മുഖം തിരിച്ചു. കേശവൻ പ്ലേറ്റുമായി പരുങ്ങി നിന്നു. ഒടുവിൽ അവളുടെ മൂഡ് മാറ്റാൻ അവൻ ഒരു ഐഡിയ കണ്ടെത്തി.

​കേശവൻ: "ഏട്ടത്തി, ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല. നമുക്ക് ചന്ത വരെ ഒന്ന് പോയാലോ? അ-അ-അവിടെ നല്ല ഫ്രഷ് മീൻ വന്നിട്ടുണ്ട്.

പുഷ്പയ്ക്ക് മീൻ വറുത്തത് ഭയങ്കര ഇഷ്ടമല്ലേ? അയാൾ വരുമ്പോഴേക്കും നമുക്ക് കുറച്ച് ഉണക്കമീൻ വാങ്ങി ഉപ്പിലിട്ടു വെക്കാം."

​മടിച്ചു മടിച്ചാണെങ്കിലും ശ്രീവല്ലി സമ്മതിച്ചു. അവർ ചന്തയിലെത്തി. കേശവൻ വെളുത്ത മുണ്ടും ഷർട്ടും ഇട്ട് ഒരു "മിനി പുഷ്പ" ആകാൻ ശ്രമിക്കുന്നുണ്ട്.

​അവിടെ ഒരു പച്ചക്കറിക്കാരന്റെ അടുത്തെത്തിയപ്പോൾ കേശവൻ തന്റെ സ്വാഭാവിക ശൈലിയിൽ വിലപേശാൻ തുടങ്ങി.

​കേശവൻ: "എടോ... ഈ തക്കാളിക്ക് എന്താ വില?

40 രൂപയോ? നീ ആരെയാ പറ്റിക്കുന്നത്? ഞാൻ -ആരാണെന്ന് നിനക്കറിയാമോ? പുഷ്പയുടെ വലംകൈയ്യായ കേശവനാ ഞാൻ!"

​കച്ചവടക്കാരൻ: "ആരായാലും കിലോയ്ക്ക് 40 രൂപ തന്നെയാ സാറേ."

​കേശവൻ: "ഓഹോ... നിനക്ക് പുഷ്പരാജിന്റെ പവർ അറിയില്ലല്ലേ?"

​എന്നും പറഞ്ഞ് കേശവൻ സ്റ്റൈലിൽ തന്റെ തോളൊന്ന് ചെരിക്കാൻ നോക്കി. പുഷ്പ ചെയ്യുന്നതുപോലെ താടിക്ക് താഴെ കൈ വെച്ച് ഒന്നു തടവി. പക്ഷേ വെപ്രാളത്തിനിടയിൽ അവന്റെ കൈ തട്ടി അടുത്തിരുന്ന വലിയൊരു കൊട്ട മുളക് പൊടി വായുവിലേക്ക് ഉയർന്നു.

​കൊട്ട നേരെ വീണത് കേശവന്റെ തലയിൽ! നിമിഷനേരം കൊണ്ട് കേശവൻ തല മുതൽ കാൽ വരെ ചുവപ്പ് നിറമായി. കണ്ണിലും മൂക്കിലും മുളക് പൊടി കേറിയതോടെ അവൻ വിക്കി

💬 Comments

View all comments