Chapter Title : പുതിയ കുടുംബം [Kochumon]
ഇവിടെ ഉണ്ട്..
ഇവിടെ എവിടെ..
അവൾ ചോദിച്ചു..
പള്ളിയില്ലേ.. അറിയുവോ..
അറിയാം..
അവൾ ചിരിച്ചു കൊണ്ട് ഡ്രസ്സ് ടേബിളിൽ നിരത്തികൊണ്ട് പറഞ്ഞു..
ആ പള്ളിടെ പുറകിലൂടെ കിടക്കുന്ന വഴിയേ ഒരു കിലോമീറ്റർ പോകുമ്പോൾ മത്തായി കവല ഇല്ലേ. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് ശകലം മുന്നോട്ട് പോകുമ്പോൾ ഒരു റബർ തോട്ടത്തിൽ ഇരിക്കുന്ന വീട് കണ്ടിട്ടുണ്ടോ..
ഓഹ്.. അത് ആൾതാമസം ഇല്ലാതെ കിടക്കുന്ന വീടല്ലേ..
അവൾ ചോദിച്ചു..
അതെ.. ആ വീടാണ് എന്റെ.. ആ വീട് മാത്രമേ ഉള്ളൂ. ആ തോട്ടം വേറെയാ..
എനിക്കറിയാം സാർ.. ആ ഭാഗത്ത് ഞങ്ങൾ കുറെ നാൾ താമസിച്ചിരുന്നു..
ആണോ..
ഇപ്പൊ അവിടെയല്ല..
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. അവളെ അയാൾ ഒന്ന് നോക്കി..എന്നിട്ട് ചോദിച്ചു..
ഇപ്പൊ എവിടെയാ..
സാറ് പറഞ്ഞ ആ കവല ഇല്ലേ. അതേതുന്നതിനു മുൻപ്. ഒരു വാടക വീട്ടിൽ ആണ്..
അയാൾ അവളെ നോക്കി.. അവൾ ഡ്രസ്സ് അയാളെ കാണിക്കുന്നുണ്ട്..
മോള് വാടകണോ താമസിക്കുന്നത് കണ്ടാൽ പറയില്ല..
അയാൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
അതെ സാറെ.. പിന്നെ കടയിൽ നിൽക്കുന്നവർ അല്പം ഭംഗി ഉള്ളവർ ആണല്ലോ..
അയാൾ അവളെ നോക്കി ചിരിച്ചു..എന്നിട്ട് ചില ഡ്രസ്സ് അയാൾ സെലക്റ്റ് ചെയ്തു.
സാറ് തനിച്ചാണോ വന്നത്..
അതെ..
വൈഫ് വന്നില്ലേ..
അവൾ അമേരിക്കയിൽ ആണ്.. മോളെ അമ്മു.. എനിക്ക് വീട്ടിൽ ജോലി ചെയ്യാൻ പറ്റിയ ആരെങ്കിലും കിട്ടുമോ.
അവൾ അയാളെ നോക്കി. എന്നിട്ട് ചോദിച്ചു..
വീട്ടു പണിക്കണോ..
അതെ.. രാവിലെ വന്നിട്ട് വൈകുന്നേരം പൊക്കോട്ടോ. വീടും പരിസരം വൃത്തി ആക്കണം.
💬 Comments
View all comments