Chapter Title : പുത്തൻ പണം [Magic Malu]
ഒരു പഴയ കാർ പോർച്ചിലേക്ക് മാറ്റുന്നു. ഞാൻ ആരും അറിയാതെ സംഗതി എന്താണ് എന്ന് അറിയാൻ പതിയെ ഒളിച്ചും പതുങ്ങിയും ആ പോർച്ചിനു പിന്നിൽ എത്തി, ജനലിന്റെ മാറാല മാറ്റി നോക്കുമ്പോൾ അകത്തു സ്വാമി ഉണ്ട് പിന്നെ പിള്ളേരും, അവർ ഓരോ പെട്ടി ആയി പൊട്ടിച്ചു. ഞാൻ ഞെട്ടി തരിച്ചു നിന്നു പോയി ആ കയ്ച്ച കണ്ടു, അതിൽ മുഴുവൻ സ്വർണ ബിസ്കറ്റ് പിന്നെ കോടി കണക്കിന് രൂപയുടെ നോട്ടുകളും. ആദ്യമായി ആയിരുന്നു ഞാൻ ഇത്രയും പണവും സ്വർണവും കാണുന്നത്, അന്നാണ് ഞാൻ മനസിലാക്കിയത് സ്വാമി ഒരു ഒന്നാം നമ്പർ കള്ളക്കടത്ത് കാരൻ ആണെന്ന്. പക്ഷെ സ്വാമീടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു കൊണ്ട് അന്ന് രാത്രി ഒരു 12 മണിക്ക് പ്രധാനമന്ത്രി എല്ലാ 500, 1000 രൂപയുടെയും നോട്ടുകൾ നിരോധിച്ചത് ആയി പ്രഖ്യാപിച്ചു, സ്വാമീടെ ട്രൗസർ ഊരി എന്ന് പറഞ്ഞാൽ മതി. കയ്യിൽ കൊള്ളാവുന്ന അത്രയും കാശും ആയി സ്വാമിയും അവുക്കുവും പിന്നെ പിള്ളേരും നേരെ കേരളത്തിലേക്ക് വെച്ചു പിടിച്ചു, പോകും മുൻപ് സ്വാമി എന്നെ വിളിച്ചു കാര്യങ്ങൾ എല്ലാം ഏല്പിച്ചു ഒപ്പം പിന്നിലെ പോർച്ചിൽ സ്വർണം ഉള്ള കാര്യവും ഓർമിപ്പിച്ചു. ഞാൻ എല്ലാം ഏറ്റെടുത്തു, അങ്ങനെ സ്വാമിയും അവുക്കുവും പിള്ളേരും ഇന്നോവയും ആയി കേരളത്തിലേക്ക് വിട്ടു. അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു അവുക്കുക്കാന്റെ ഫോൺ വന്നു, കേരളത്തിൽ എത്തിയ അവർ ഒരു മന്ത്രിയും ആയി ഉടക്കി എന്നും അബദ്ധത്തിൽ പിള്ളേരുടെ കയ്യിൽ നിന്നും തോക്ക് പൊട്ടി മന്ത്രി തീർന്നെന്നും, രക്ഷപെടാൻ ഉള്ള വെപ്രാളത്തിൽ പോലീസ് നെ കണ്ടു തോക്ക് ഒരു വേസ്റ്റ് കൂമ്പാരത്തിൽ എറിഞ്ഞെന്നും, ഇനി അത് കണ്ടെത്താൻ കഴിയാതെ തിരിച്ചു വരാൻ പറ്റില്ല എന്നും ആയിരുന്നു കാൾ. അതുകൊണ്ട് സ്വാമി എല്ലാ കാര്യങ്ങളും എന്നോട് ഭദ്രമായി നോക്കാൻ ഏല്പിച്ചിട്ടുണ്ട് എന്നും പറഞ്ഞു, ഞാൻ എല്ലാം ഓക്കേ പറഞ്ഞു ഫോൺ വെച്ചു.
പിന്നെ ഒരു വൺ വീക്ക് ഒരു വിവരവും ഇല്ലായിരുന്നു, ലക്ഷ്മി ചേച്ചിയോട് (സ്വാമീടെ ഭാര്യ )ചോദിച്ചപ്പോൾ അവർക്കും അറിയില്ല. അങ്ങനെ ഒരു രണ്ടു
💬 Comments
View all comments