0%

Chapter Title : പുതു ദാമ്പത്യം 2 [മോങ്കി]

Author : മോങ്കി Read All Parts 46.1K

കഥയിൽ കഥാപാത്രങ്ങളുടെ പേരും, ശരീര ഘടനയും, സ്ഥലവും അവർ ചെയ്യുന്ന ജോലിയും പറയാതെ ഇരിക്കുന്നതും മനഃപൂർവം ആണ്. മറ്റൊന്നും കൊണ്ടല്ല, അതൊക്കെ കഥ വായിക്കുന്നവരുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കുന്നു. എങ്കിലും കഴിഞ്ഞ ഭാഗത്തിൽ വന്ന കമൻ്റുകളുടെ സ്വാധീനത്തിൽ ചില കഥാപാത്രങ്ങളുടെ പേരും മറ്റും വിവരിക്കുന്നുണ്ട്.

കഥ തുടരുന്നു:

കഥ തുടരുന്നു. :

.

തൻ്റെ ഭർത്താവ് ഉറക്കം ഉണരുന്നത് വരെ മനസ്സിൽ പലതും ചിന്തിച്ച് കൂട്ടി അവൾ കട്ടിലിൻ്റെ ഒരറ്റത്ത് അങ്ങനെ ഇരുന്നു .ഒപ്പം അവൾ തൻ്റെ ഫോണിൽ പലതും തിരയുന്നുണ്ടായിരുന്നു.

ഇതൊന്നും അറിയാതെ സ്ഥലകാല ബോധം ഇല്ലാതെ ഉറങ്ങുകയായിരുന്നു ഭർത്താവ് ആയ ഞാൻ.

രാവിലെ നേരം വെളുത്തു എന്ന് കരുതി ആണ് ഞാൻ എഴുന്നേൽക്കുന്നത്. അപ്പോഴേക്ക് സമയം ഏകദേശം സന്ധ്യ കഴിഞ്ഞിരുന്നു. ഞാൻ കണ്ണു തുറന്ന് നോക്കുമ്പോൾ അവൾ അരികിൽ ഇരിപ്പുണ്ട്. എൻ്റെ ഫോൺ അവളുടെ കയ്യിലും. എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒളിക്കാൻ ഒന്നും ഇല്ലാത്തതുകൊണ്ട് എൻ്റെ ഫോണിൻ്റെ ലോക്ക് ഒക്കെ അവൾക്ക് അറിയാം. ഇടക്ക് എന്തെങ്കിലും ആവശ്യങ്ങൾക്ക് അവൾ എൻ്റെ ഫോൺ എടുക്കാറുണ്ട്.അതുകൊണ്ട് ആദ്യം ഒന്നും തോന്നിയിരുന്നില്ല. എന്നാല് പെട്ടെന്നാണ് ഞാൻ അവസാനം ആയി കഥ വായിച്ച് ഹിസ്റ്ററി ക്ലിയർ ചെയ്യാൻ മറന്നു എന്ന് മനസിലാക്കിയത്. അത് അവൾ കണ്ടു എന്ന് മനസിലാക്കിയ നിമിഷം എൻ്റെ ഉള്ളിൽ തീ ആയി.

അവളുടെ മുഖഭാവം എല്ലാം മാറിയിരുന്നു. അവളെ ഇങ്ങനെ ഇതിനുമുൻപ് ഞാൻ കണ്ടിട്ടില്ല.

ദേഷ്യവും വിഷമവും ഒരുമിച്ച് ഉള്ളിൽ അടക്കി വെച്ചതുപോലെയുള്ള ഭാവം. എല്ലാം ഉള്ളിൽ അടക്കികൊണ്ടുതന്നെ അവൾ പതുക്കെ എൻ്റെ കവിളിൽ തലോടിക്കൊണ്ട്

💬 Comments

View all comments