Chapter Title : പുതു ദാമ്പത്യം 3 [മോങ്കി]
എല്ലാം എൻ്റെ ചിന്ത.
അങ്ങനെ കുറച്ച് നാളുകൾ കൂടി കടന്നു പോയി.
ഒരു ദിവസം രാവിലെ ഞാൻ കാണുന്നത് വല്ലാതെ വിയർത്തു ഭയന്നിരിക്കുന്ന എൻ്റെ ഭാര്യയെയാണ്.
ഞാൻ : എന്താ? എന്തു പറ്റി നിനക്ക്?
അവൾ അപ്പോഴും കാര്യങ്ങള് എന്നോട് പറയണോ വേണ്ടയോ എന്ന സംശയത്തിൽ ആണെന്ന് എനിക്ക് മനസിലായി. പക്ഷേ ഇവൾ എന്താണ് പേടിക്കുന്നത് , ആരെയാണ് പേടിക്കുന്നത്?
ഞാൻ പതിയെ അയാളുടെ അടുത്ത് ചെന്നു . അവളെ തലോടിക്കൊണ്ട് ആശ്വസിപ്പിച്ചു...
ഞാൻ : നിനക്ക് എന്നോട് എന്ത് വേണ്ടമെങ്കിലും തുറന്ന് പറയാം . എനിക്ക് ഒന്നും ഒളിക്കാൻ ഇല്ല എന്ന് നിനക്ക് അറിയാമല്ലോ.
എൻ്റെ എല്ലാ കാര്യങ്ങളും ഇതുവരെയുള്ള കഥകളും നിനക്ക് അറിയാം. എന്നാല് കഴിഞ്ഞ കുറച്ച് നാളുകളായി നീ എന്നിൽ നിന്ന് പലതും മറയ്ക്കുന്നു.
അത് എന്താണ് എന്ന് എനിക്ക് അറിയില്ല. നിന്നോട് ചോദിക്കണം എന്ന് ഉണ്ടായിരുന്നു. പക്ഷേ നിന്നെ ചോദിച്ച് വിഷമിക്കേണ്ട എന്ന് കരുതിയാണ് ഇത്രയും നാൾ ചോദിക്കാതെ ഇരുന്നത്.
നിന്നെ ഇങ്ങനെ കാണാൻ എനിക്ക് വയ്യ. നിനക്ക് കള്ളം പറയാനോ കാര്യങ്ങള് ഒളിപ്പിക്കാനോ കഴിയില്ല എന്ന് അറിയില്ലേ.
അവൾ എന്നെ കെട്ടിപ്പിടിച്ചു.
ഞാൻ : നീ ഞാൻ അറിയാതെ ആരുടെയെങ്കിലും ഒപ്പം?....
അത് പറഞ്ഞപ്പോഴേക്ക് അവൾ എൻ്റെ വാ പൊത്തി.
അവൾ : അയ്യോ. അങ്ങനെ ഒന്നും പറയല്ലേ. എനിക്ക് നിങൾ അല്ലാതെ ആരുടെയും കൂടെ....
ഞാൻ : പിന്നെ എന്താ നിൻ്റെ ഉള്ളിൽ എന്നോട് പറയാൻ ഇത്ര വിഷമമുള്ള കാര്യം?
അവൾ : അത് പിന്നെ. നിങ്ങളും അങ്ങനെയുള്ള
💬 Comments
View all comments