Chapter Title : പുതുജീവിതം [തക്കുടു]
പറഞ്ഞാൽ ഇതാണ് കൊട്ടാര സമാനമായി അലങ്കരിച്ച മണിയറ പനിനീർപ്പൂക്കൾ സുഗന്ധം പരത്തുന്ന വിശാലമായ കിടക്കയും മുല്ലപൂകളാൽ അലങ്കരിച്ച കട്ടിലും. ചുവന്ന പനിനീർദലങ്ങൾ പുറമെ തുവെള്ള മുല്ല. മനം മയക്കുന്ന സുഗന്ധം അവൾക്കു മുല്ലയുടെയും റോസിന്റെയും മണം വല്ലാതെ ഇഷ്ട്ടമായിരുന്നു എല്ലാം അവൾക്കിഷ്ട്ടമാകും വിധത്തിൽ ഒരുക്കിയിരുന്നു. ആ മുറിയിലെ ദീപങ്ങൾ ആയിരുന്നു ഏറ്റവും മനോഹരം. വലിയൊരു നിലവിളക്കിൽ എഴുതിരി കത്തുന്നു അതും വളരെ നേർത്ത പ്രകാശം അവൾക്കിഷ്ടമുള്ള പെയിന്റിംഗ് മുറിയിൽ ഉണ്ടായിരുന്നു. മുറിയിൽ നിറം പോലും അവൾക്കിഷ്ടമുള്ള ഇളം നീല. വിരികൾ ആഡംബര ഹോട്ടലുകൾക്ക് സമാനം. ശീതികരിച്ച മുറിയിൽ ആവശ്യത്തിന് മാത്രം തണുപ്പ് കട്ടിലിനു അടുത്തായുള്ള മേശയിൽ അവൾക്കിഷ്ടമുള്ള പഴങ്ങളും ചന്ദന തിരിയും.തുവെള്ള വിരിയിൽ വിതറിയ പനിനീർപ്പൂക്കൾ പനിനീർ പൂവ് കൊണ്ട് love u mole എന്നെഴുതിയിരുന്നു ബംഗിയുള്ള ഡിസൈൻ അതിനു ചുറ്റും നൽകിയിരുന്നു മെത്തയുടെ താഴെ ഭാഗം താമര പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു കട്ടിലിനു താഴെ കാൽ വരുന്ന ഭാഗം ബംഗിയുള്ള മണ്പാത്രങ്ങൾ അതിൽ വെള്ളം നിറച്ചിരുന്നു പനിനീർദളങ്ങൾക്ക് നടുവിൽ മൺചിരാതിൽ ചെറിയ തിരി വിളക്കും അതിന്റെ നേർത്ത പ്രകാശവും. മുറിയുടെ മുകളിൽ നിന്നും താഴേക്കു പട്ടു ചെലകൾ കട്ടിലിനോട് ചേർന്ന് തൂക്കിയിരുന്നു അവക്ക് ഇളം പിങ്ക് നിറവും വല്ലാത്തൊരു സന്തോഷം നൽകുന്ന നിറമായിരുന്നു അത്. ജനൽ കർട്ടനുകൾ ഡിസൈൻ ചെയ്തിരുന്നു അവക്കും പിങ്ക് നിറമായിരുന്നു. ചെറിയതും എന്നാൽ വിശാലവുമായ ഡ്രസിങ് ടേബിൾ അതിനു നടുവിൽ ഓവൽ ആകൃതിയിൽ കണ്ണാടി മുകളിൽവാഹ്മ് led വെള്ളിച്ചം പ്രീതി കണ്ണാടിക്ക് മുന്നിൽ നിന്നു.
നിലവിളക്കിന്റെ പ്രകാശത്തിൽ അവൾ കൂടുതൽ സുന്ദരിയായി.
💬 Comments
View all comments