Chapter Title : പുതുജീവിതം [തക്കുടു]
എന്നതായിരുന്നു അവനു അറിയാത്ത കാര്യം. പിന്നീടങ്ങോട്ട് അതിനുള്ള ശ്രമങ്ങളായിരുന്നു. ആദ്യമാദ്യം ചെറിയ ചിരിയിലൊതുക്കി പതിയെ ഒരു ഗുഡ്മോർണിംഗ് ചെറിയ കുശലങ്ങൾ പറച്ചിൽ അത് പിന്നെ സംഭാഷണങ്ങൾ ആയി മാറി. അവരറിയാതെ അവർക്കിടയിൽ ദൃഢമായ ഒരു സുഹൃത്തു ബന്ധം ഉണ്ടായി കഴിഞ്ഞിരുന്നു. പരസ്പരം നമ്പറുകൾ കയ്യ് മാരിയെങ്കിലും വിളികൾ കുറവായിരുന്നു നേരിട്ട് കാണാനായിരുന്നു ഇരുവർക്കും താല്പര്യം. കുറച്ചു സമയം കണ്ണിൽ കണ്ണിൽ നോക്കും ഇരുവർക്കും അറിയാം അവർ പരസ്പരം പ്രണയിക്കുന്നു എന്ന്.
എന്താണ് പറയുന്നതെന്ന് അവർ കേൾക്കാറില്ല അവന്റെ സ്വരം അവൾക്കും അവളുടെ കിളിക്കൊഞ്ഞാൽ അവനും അത്രയും പ്രിയപ്പെട്ടതായിരുന്നു.
സമയം കിട്ടുമ്പോഴൊക്കെ അവർ പരസ്പരം കണ്ടു
പ്രീതി ഞാനൊരു കാര്യം ചോദിക്കട്ടെ
ഹ്മ്മ്
നമുക്ക് ഒന്നിച്ചു ജീവിച്ചുടെ
അവൾ അതിനായി കാത്തിരിക്കായിരുന്നു. പെട്ടന്ന് അത് കേട്ടപ്പോ അവളിലെ പെണ്ണിന് നാണം പൂത്തു. എന്ത് പറയണമെന്ന് അറിയാതെ അവൾ അവനെ നോക്കി
എനിക്കാകെ അമ്മ മാത്രേ ഉള്ളു. അച്ഛൻ പണ്ടേ പോയി. അമ്മക്ക് ഇഷ്ട്ടം ആവും നിന്നെ..
അവൾക്കാരോടും ചോദിക്കാനില്ല പറയാനും
ഞാൻ അമ്മയേക്കൂട്ടി വരാം. അമ്മക്കൊരു സൂചന ഞാൻ കൊടുത്തിരുന്നു..
ഹ്മ്മ് അവൾ മൂളുക മാത്രമാണ് ചെയ്തത്
അന്നവർ പെട്ടന്ന് പിരിഞ്ഞു നാണം പൂത്തു അവൾക്കു അധികനേരം അവന്റെ അടുത്തിരിക്കാൻ അവൾക്കു കഴിഞ്ഞില്ല
മൊബൈൽ റിങ് കേട്ടു അവൾ റൂമിലെത്തി. വിവേകേട്ടൻ അവളുടെ മുഖത്തൊരു പുഞ്ചിരു വിരിഞ്ഞു
ഹലോ
ഹ്മ്മ്
എന്തെടുക്കുന്നു
ഞാൻ കുളിക്കായിരുന്നു
ഫുഡ് കഴിച്ചോ
ഇല്ല കഴിക്കണം ഏട്ടൻ കഴിച്ചോ
എന്താ വിളിച്ചേ ഏട്ടനോ എന്താ പതിവില്ലാതെ
ഇനി അങ്ങനെ വിളിക്കു
ഞാനെന്തു വിളിക്കണം
ഇഷ്ടമുള്ളത്
💬 Comments
View all comments