0%

Chapter Title : പുതുനാമ്പുകൾ തളിർത്തപ്പോൾ [മന്ദൻരാജാ]

Author : Kambikathakal Read All Parts 1.3K

പറന്നു കിടക്കുന്ന വയലിന്റെ കാഴ്ചയും കണ്ടു കൊണ്ട് നിന്നിരുന്ന അവളുടെ അടുത്തേക്ക് രാജേഷ് വന്നു

"' ഇഷ്ട്ടമായോ വീടും പരിസരവുമെല്ലാം ""'

"' ഹമ് ... ഗായത്രിയുടെ ഭാഗ്യം ""

"'' ഗായത്രിയുടെ ഭാഗ്യം . ഫ്ലാറ്റിനു പുറത്തേക്ക് ഇറങ്ങിയാൽ കാറിലേക്ക് പിന്നെ ഹോസ്പിറ്റലിലേക്ക് നേരെ തിരിച്ചും . നാട്ടിൽ വന്നാൽ മുറ്റത്ത് പോലും ഇറങ്ങാറില്ല അവൾ . സൗന്ദര്യം പോകുമത്രേ . സൗന്ദര്യം ആണോ ഒരു പെണ്ണിന്റെ ഏറ്റവും വലുത് ? ഗായത്രി ഒരിക്കലും എന്റെ ഇഷ്ടങ്ങൾക്കനുസരിച്ചോ നിന്നിട്ടില്ല . ചോദിച്ചിട്ടുപോലുമില്ല . ഞാനവളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു നിന്ന് കൊടുക്കാറാണ് പതിവ് ""

അഴികളിൽ പിടിച്ചു അകലേക്ക് നോക്കിക്കൊണ്ട് രാജേഷ് പറഞ്ഞു . അവന്റെ സ്വരത്തിൽ നേരിയ പതറിച്ച

""സെക്ഷ്വലി ഞാൻ അധികം സുഖങ്ങൾ അറിഞ്ഞിട്ടില്ല . സെക്സ് ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്തതാണ് എങ്കിലും പങ്കാളിയുടെ മനപ്പൊരുത്തവും സ്നേഹവും ആണ് കൂടുതൽ വേണ്ടത് . അവളെന്നെ സ്നേഹിക്കുന്നുവെന്ന് ഇതേ വരെ പറഞ്ഞിട്ടില്ല . അങ്ങനെ എനിക്ക് തോന്നിയിട്ടുമില്ല . പക്ഷെ എനിക്ക് അവളെ ഇപ്പോഴും ഇഷ്ടമാണ് . അൽപ്പമെങ്കിലും ഒരു കോംപ്രമൈസിന് തയ്യറായാൽ ഞാൻ അവളെ ഇപ്പോഴും സ്വീകരിക്കാൻ ഒരുക്കമാണ് "'

"' നിങ്ങൾ ഡൈവോഴ്സിന് ?'''

"' അതെ ... അതെന്നു വേണമെങ്കിലും ആകുമെന്നെനിക്ക് ഉറപ്പുണ്ടായിരുന്നു . അതിലും അവൾ ജയിച്ചാൽ ... അത് കൊണ്ട് ഞാൻ തന്നെ അങ്ങോട്ട് ആവശ്യപ്പെട്ടു . മറുത്തൊന്നും പറഞ്ഞില്ല . പേപ്പറുകൾ റെഡിയാക്കിക്കോയെന്നാണ് അവൾ പറഞ്ഞത്. "'

"' ഗായത്രിയുടെ വീട്ടുകാർ ? ഞാനൊന്നു സംസാരിക്കണോ ?'''

💬 Comments

View all comments