Chapter Title : പ്രണയത്തിന്റെ മാന്ത്രിക യാമങ്ങൾ [രതിമന്മഥൻ]
ആശ്വാസമായി. ഉണ്ണി ഇടയ്ക്കിടെ കാറിന്റെ റിയർ വ്യൂ മിററിലൂടെ പിന്നിലിരിക്കുന്ന ഷെറിയെയും മുന്നിലിരിക്കുന്ന അനിതയെയും മാറിമാറി നോക്കിക്കൊണ്ടിരുന്നു.
തന്റെ ജീവിതത്തിലെ ഈ അപൂർവ്വമായ ഒത്തുചേരൽ അവന് വല്ലാത്തൊരു ആത്മസംതൃപ്തി നൽകി.
ഏതാണ്ട് ഇരുപത് മിനിറ്റുകൾക്കകം കാർ ഉണ്ണിയുടെ വീടിന്റെ മുറ്റത്തേക്ക് കയറി നിന്നു. ചുറ്റും മരങ്ങളും ചെടികളും നിറഞ്ഞ ആ ശാന്തമായ അന്തരീക്ഷത്തിലേക്ക് ഷെറിൻ കൗതുകത്തോടെ നോക്കി.
മൂവരും കാറിൽ നിന്നും പുറത്തിറങ്ങി മുൻവാതിൽ തുറന്ന് അകത്തേക്ക് കയറി. ഹാളിലെ പ്രകാശത്തിൽ അനിത ഷെറിനെ സ്വീകരണമുറിയിലേക്ക് ഇരുത്തി.
"ഷെറിൻ ഇരിക്കൂ. ഞാൻ പോയി ചായയോ ജൂസോ എന്തെങ്കിലും എടുക്കാം. ഉണ്ണിയേട്ടൻ ഷെറിന് വീടൊക്കെ ഒന്ന് കാണിച്ചു കൊടുക്ക്," അനിത അടുക്കളയിലേക്ക് നടക്കുമ്പോൾ പറഞ്ഞു.
ഉണ്ണി ഷെറിന്റെ അരികിലേക്ക് വന്നു. "വാ, ഞാൻ വീട് കാണിച്ചുതരാം," എന്ന് പറഞ്ഞ് അവൻ അവളോട് പറഞ്ഞു. ഷെറിൻ പതുക്കെ എഴുന്നേറ്റ് അവന്റെ കൂടെ നടന്നു.
ഹാളും കിടപ്പുമുറികളും കിച്ചണുമൊക്കെ കണ്ടതിന് ശേഷം അവർ നേരെ ഡൈനിങ് ടേബിളിലേക്ക് വന്നു. അപ്പോഴേക്കും അനിത ഒരു ടൗവെൽ എടുത്ത് ഷെറിനു കൊടുത്തു.
"ആ ബെഡ്റൂമിലെ ബാത്രൂം യൂസ് ചെയ്തോ, കുളിച്ചു വരുമ്പോഴേക്കും ഫുഡ് എല്ലാം റെഡി ആയിരിക്കും." ഉണ്ണിയും അനിതയും കൂടെ അടുക്കളയിലേക്കും ഷെറിൻ റൂമിലേക്കും പോയി.
അത് ഉണ്ണിയുടെയും അനിതയുടെയും റൂം ആയിരുന്നു. അവൾ ബാത്റൂമിൽ കയറി പെട്ടന്ന് തന്നെ കുളിച്ചു വന്നു. വേറെ ഡ്രെസ്സ് ഒന്നും എടുക്കാഞ്ഞത്കൊണ്ട് ഷെറിൻ തന്റെ വെള്ള ചുരിദാറും ലെഗ്ഗിൻസും തന്നെയായിരുന്നു ധരിച്ചിരുന്നത്.
അപ്പോഴേക്കും അനിത ചൂടുള്ള ഭക്ഷണങ്ങൾ മേശപ്പുറത്തേക്ക് വിളമ്പി കഴിഞ്ഞിരുന്നു. നല്ല നാടൻ അപ്പവും
💬 Comments
View all comments