0%

Chapter Title : പ്രണയത്തിന്റെ മാന്ത്രിക യാമങ്ങൾ [രതിമന്മഥൻ]

ധരിച്ചിരുന്ന ഒരു മനോഹരമായ വെള്ള ചുരിദാറും ഇളം തരംഗങ്ങളുള്ള മുടിയും അവളുടെ സൗന്ദര്യം ഇരട്ടിയാക്കിയിരുന്നു.

കയ്യിൽ ചെറിയൊരു ഹാൻഡ്ബാഗുമായി അവൾ കാറിന് അരികിലേക്ക് വന്നു. ഉണ്ണിയെ മാത്രമല്ല, മുൻസീറ്റിൽ പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുന്ന അനിതയെയും കണ്ടതും ഷെറിന്റെ കാലുകൾ പെട്ടെന്നൊന്ന് നിന്നുപോയി.

അവളുടെ മുഖത്ത് നേരിയൊരു നാണവും അമ്പരപ്പും മാറിമാറി വന്നു.

കാറിന്റെ ഡോർ തുറന്നു അവൾ അകത്തേക്ക് കയറി ഇരുന്നു. അനിത ഫ്രണ്ട് സീറ്റിൽ നിന്നും തിരിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് ഷെറിനെ നോക്കി.

"ഹലോ ഷെറിൻ..." അനിത സ്നേഹത്തോടെ വിളിച്ചു.

ഷെറിൻ ആദ്യം ഒന്ന് പതറി. ഉണ്ണിയുടെ ഭാര്യയായ അനിത തന്നെ നേരിട്ട് വന്ന് കാറിൽ സ്വാഗതം ചെയ്യുമെന്ന് അവൾ കരുതിയിരുന്നില്ല. എങ്കിലും അനിതയുടെ മുഖത്തെ ആത്മാർത്ഥമായ ആ പുഞ്ചിരി കണ്ടതും ഷെറിയുടെ മനസ്സിലെ എല്ലാ ഭയവും അലിഞ്ഞുപോയി. അവൾ പതുക്കെ കാറിന്റെ ഡോർ അടച്ചു.

"ഗുഡ് ഈവനിംഗ് അനിത ചേച്ചി..." ഷെറിൻ ചെറിയ നാണത്തോടെ പറഞ്ഞു.

"ഗുഡ് ഈവനിംഗ് ഷെറിൻ... നന്നായിരിക്കുന്നു കേട്ടോ. നമ്മൾ നേരത്തെ കണ്ടിട്ടില്ലെങ്കിലും ഉണ്ണി പറഞ്ഞു എനിക്ക് നല്ലപോലെ ഷെറിനെ അറിയാം. വാ, നമുക്ക് വീട്ടിലേക്ക് പോകാം," അനിത വളരെ സൗഹൃദപരമായി സംസാരിച്ചു.

പെട്ടന്ന് ഷെറിൻ ഉണ്ണി എന്തൊക്കെ പറഞ്ഞിട്ടുണ്ടോ എന്തോ എന്നു ആലോചിച്ചിരുന്നു.

ഉണ്ണി കാർ സ്റ്റാർട്ട് ചെയ്ത് ഹൈവേയിലൂടെ വീടിനെ ലക്ഷ്യമാക്കി മുന്നോട്ടെടുത്തു. കാറിനുള്ളിൽ മൃദുവായ സംഗീതം ഒഴുകിവരുന്നുണ്ടായിരുന്നു. ആദ്യത്തെ ചെറിയൊരു മൗനത്തിന് ശേഷം അനിതയും ഷെറിയും തമ്മിൽ പമ്പിലെ കാര്യങ്ങളും ഹോസ്റ്റൽ വിശേഷങ്ങളും ഒക്കെ സംസാരിച്ച് വളരെ പെട്ടെന്ന് കൂട്ടുകാരികളെപ്പോലെയായി മാറി.

അനിതയുടെ ആ പെരുമാറ്റം ഷെറിന് വലിയൊരു

💬 Comments

View all comments