Chapter Title : മഞ്ഞണിഞ്ഞ വഴികളും അലിയുന്ന മനസ്സുകളും [രതിമന്മഥൻ]
എല്ലാവരും പാട്ടും തമാശകളുമായി യാത്ര ആസ്വദിച്ചു.
തേയിലത്തോട്ടത്തിന്റെ നടുവിലുള്ള ആഡംബര വില്ലയിലെത്തിയപ്പോൾ എല്ലാവരും ആവേശത്തോടെ അകത്തേക്ക് കയറി.
വിശാലമായ ഹാളും, സ്വിമ്മിംഗ് പൂളിലേക്ക് തുറക്കുന്ന ഗ്ലാസ് ഡോറുകളും അവിടെയുണ്ടായിരുന്നു. എന്നാൽ അവിടെ ഒരൊറ്റ വലിയ കിടപ്പുമുറി മാത്രമേ ഉണ്ടായിരുന്നുള്ളൂ!
ഹിബ നിരാശയോടെ നൗഫലിനോട് ചോദിച്ചു, "ഇതെന്താ ഇക്കാ... ഇവിടെ ഒരു ബെഡ്റൂം മാത്രമാണോ ഉള്ളത്?"
ഷബീർ പറഞ്ഞു, "പോരട്ടെ ഹിബ, ഒരു ദിവസത്തേക്കല്ലേ... നമുക്കെല്ലാവർക്കും ഒന്നിച്ച് ആഘോഷിക്കാം, ഇതത്ര വലിയ പ്രശ്നമാണോ?"
എന്നാൽ ഹിബ അനിതയോട് സ്വകാര്യമായി പറഞ്ഞു, "അതല്ല അനിതേ... ഈ തണുപ്പിൽ നൗഫലിക്കയോടൊപ്പം സ്വകാര്യമായി സമയം ചെലവഴിക്കാം എന്ന് കരുതി വന്നതാ ഞാൻ കുറച്ചു കാര്യങ്ങളൊക്കെ പ്ലാൻ ചെയ്തിരുന്നു.
ഇതിപ്പോ എല്ലാവരുടെയും മുന്നിൽ വച്ച് എങ്ങനെ ഡ്രസ്സ് മാറും അതും ഒരു പ്രശ്നമല്ലേ? എല്ലാ പ്രതീക്ഷകളും പോയില്ലേ!"
അനിത അവളെ ആശ്വസിപ്പിച്ചുകൊണ്ട് കുസ്രതിയോടെ മന്ത്രിച്ചു, "നീ സങ്കടപ്പെടേണ്ട ഹിബേ... എല്ലാത്തിനും പരിഹാരമുണ്ടാക്കാം. ഹിബയെ അശ്വസിപ്പിക്കാൻ വേണ്ടി അങ്ങനെ പറഞ്ഞെങ്കിലും അനിതയുടെ മനസ്സിലും ഈ ചിന്തകൾ തന്നെ ഉണ്ടായിരുന്നു. അവളതു നസീമയോട് പറയുകയും ചെയ്തിരുന്നു.
റിസോർട്ടിന്റെ ചില്ലുജാലകത്തിന് പുറത്ത് മൂടൽമഞ്ഞ് തേയിലക്കാടുകളെ ആകെ മൂടിത്തുടങ്ങിയിരുന്നു. മലനിരകളിൽ നിന്ന് അടിച്ചുകയറുന്ന തണുത്ത കാറ്റ് തട്ടി മുറിയുടെ നനുത്ത തിരശ്ശീലകൾ പതിയെ ഇളകിക്കൊണ്ടിരുന്നു.
യാത്രയുടെ ക്ഷീണമൊക്കെ മറന്ന് എല്ലാവരും ആ അന്തരീക്ഷത്തിന്റെ വശ്യതയിൽ അല്പം ആഹ്ളാദത്തിലായിരുന്നു.
മുറിയിലെ പെട്ടികളും വസ്ത്രങ്ങളൊക്കെ വേഗത്തിൽ ക്രമീകരിച്ചു വെക്കുന്നതിനിടയിലാണ് ഷബീർ പുറത്തേക്ക് നോക്കി പറഞ്ഞത്, "നമുക്കൊന്ന് നടക്കാൻ പോയാലോ? ഈ മഞ്ഞും തണുപ്പുമൊക്കെ ഉള്ളപ്പോൾ പുറത്തിറങ്ങുന്നത് ഒരു പ്രത്യേക രസമാണ്.
എല്ലാവരും
💬 Comments
View all comments