0%

Chapter Title : അവിചാരിത വഴിത്തിരിവുകൾ [രതിമന്മഥൻ]

Author : രതിമന്മഥൻ Read All Parts 142.9K

നെറ്റിയിൽ ചെറിയൊരു കറുത്ത പൊട്ടും വെച്ച് കണ്ണെഴുതി, ചുണ്ടിൽ നേരിയ ലിപ്സ്റ്റിക്കും ഇട്ടു അവൾ പുറത്തേക്ക് വന്നപ്പോൾ ഉണ്ണി അവളെ തന്നെ നോക്കി നിന്നുപോയി.

"എന്താ ഇങ്ങനെ നോക്കുന്നെ?" അവൾ നാണത്തോടെ ചോദിച്ചു.

"ഒന്നുമില്ല... എന്റെ പെണ്ണ് സാരിയുടുത്താൽ എന്തൊരു ഭംഗിയാണെന്ന് നോക്കുവായിരുന്നു. സ്കൂളിലെ സാറുമാരൊക്കെ നിന്റെ പുറകെ തന്നെ ആണോ?" അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

"പോ ഉണ്ണിയേട്ടാ... ചുമ്മാ കളിയാക്കാതെ. അവിടുത്തെ സാറുമാരൊക്കെ പ്രായമുള്ളവരാ. പിന്നെ എന്റെ ഉണ്ണിയേട്ടനെ കഴിഞ്ഞിട്ടല്ലേ എനിക്ക് വേറെ ആരുമുള്ളൂ." അവൾ അവന്റെ അടുത്ത് വന്നു ഷർട്ടിന്റെ കോളർ ശരിയാക്കി കൊടുത്തുകൊണ്ട് പറഞ്ഞു.

"ശരി ശരി, സമയം എട്ടരയായി. നീ ബാഗ് എടുത്തു വാ, ഞാൻ വണ്ടി പുറത്തേക്ക് എടുക്കാം." ഉണ്ണി തന്റെ വാലറ്റും കാറിന്റെ കീയും എടുത്തുകൊണ്ട് പുറത്തേക്ക് നടന്നു.

മുറ്റത്തു കിടന്നിരുന്ന കാർ സ്റ്റാർട്ട് ചെയ്തു അവൻ പുറത്തേക്ക് എടുത്തു. അനിത വീട് പൂട്ടി താക്കോൽ ഹാൻഡ് ബാഗിൽ ഇട്ടു കാറിൽ കയറി.

അവർ യാത്ര തുടങ്ങി. രാവിലെ ആയതുകൊണ്ട് റോഡിൽ വലിയ തിരക്കില്ലായിരുന്നു. കുട്ടികൾ സ്കൂളിലേക്ക് പോകുന്നതും ജോലിക്കാർ തങ്ങളുടെ ഓഫീസുകളിലേക്ക് തിരക്കിട്ട് പോകുന്നതും റോഡരികിൽ കാണാമായിരുന്നു.

"ഉണ്ണിയേട്ടാ, പണി തീർന്നിട്ട് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ മറക്കരുത്. ഇന്നലെയും കൃത്യസമയത്ത് കഴിച്ചില്ലല്ലോ," അനിത ശാസനയുടെ സ്വരത്തിൽ പറഞ്ഞു.

"ഇല്ലെടാ, ഇന്ന് ഞാൻ ഉച്ച ആകുമ്പോഴേക്കും പാടത്തേക്ക് ഒന്ന് എത്തണം, കാര്യങ്ങൾ എന്തായെന്നു അറിയുകയും ചെയ്യാമല്ലോ. ജയൻ ചേട്ടനൊക്കെ അവിടെ ഉള്ളതുകൊണ്ട് ഉച്ചക്ക് അവരോടൊപ്പം എന്തെങ്കിലും കഴിക്കാം. നീ ടെൻഷൻ ആവാതെ."

"പിന്നെ ഒരു കാര്യം കൂടെ,

💬 Comments

View all comments