0%

Chapter Title : അവിചാരിത വഴിത്തിരിവുകൾ [രതിമന്മഥൻ]

Author : രതിമന്മഥൻ Read All Parts 150.8K

മറ്റന്നാൾ നമുക്ക് സിനിമക്ക് പോയാലോ? പുതിയ ഏതോ ഒരു പടം റിലീസ് ആയിട്ടുണ്ട് എന്ന് സ്കൂളിലെ ടീച്ചർമാർ പറയുന്നത് കേട്ടു."

"പിന്നെന്താ, പോകാമല്ലോ. വെള്ളിയാഴ്ച വൈകുന്നേരം നീ സ്കൂൾ വിട്ടു വരുമ്പോഴേക്കും ഞാൻ റെഡി ആയി നിൽക്കാം. നമുക്ക് ടൗണിൽ പോയി സിനിമയും കണ്ടു പുറത്തു നിന്നും ഫുഡും കഴിച്ചു വരാം."

അനിതയുടെ മുഖത്ത് സന്തോഷം വിടർന്നു.

പത്ത് മിനിറ്റ് യാത്രക്കൊടുവിൽ അവർ അനിതയുടെ സ്കൂളിനു മുന്നിലെത്തി.

"ശരി എന്നാ, വൈകുന്നേരം കാണാം. എത്തുമ്പോൾ വിളിക്കണേ." അവൾ വണ്ടിയിൽ നിന്നിറങ്ങാൻ തുടങ്ങവേ പറഞ്ഞു.

"ശരി അനി. ടേക്ക് കെയർ."

അനിത ചിരിച്ചുകൊണ്ട് സ്കൂൾ ഗേറ്റിലേക്ക് നടന്നു. അവൾ തിരിഞ്ഞു നോക്കി കൈ വീശിയപ്പോൾ ഉണ്ണിയും തിരികെ കൈ വീശി കാണിച്ചു. തുടർന്ന് അവൻ വണ്ടി മുന്നോട്ട് എടുത്തു.

ഇനി അവന് ആദ്യം പോകേണ്ടത് പുതിയതായി പണിയുന്ന കൊമേർഷ്യൽ ബിൽഡിങ്ങിന്റെ സൈറ്റിലേക്കാണ്. ലക്കിടിയിൽ നിന്നും കുറച്ചു മാറി മെയിൻ റോഡിൽ തന്നെയാണ് അത്.

അവിടേക്ക് ഡ്രൈവ് ചെയ്യുമ്പോൾ ഉണ്ണിയുടെ മനസ്സ് നിറയെ തന്റെ പുതിയ ഉത്തരവാദിത്തങ്ങളെ കുറിച്ചുള്ള ചിന്തകളായിരുന്നു.

സൈറ്റിൽ എത്തിയപ്പോൾ തന്നെ കോൺട്രാക്ടർ സുരേന്ദ്രൻ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. ഇന്നലെ ഇറക്കിയ സിമന്റ് ചാക്കുകളും കമ്പികളും അവൻ നേരിട്ട് പോയി പരിശോധിച്ചു.

പണിക്കാർ എത്തി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. സുരേന്ദ്രനുമായി ഇന്നത്തെ പണികളെക്കുറിച്ച് സംസാരിച്ച ശേഷം ഉണ്ണി ഷബീറിന്റെ വീട്ടിലേക്ക് പോയി. അവിടെ ചെന്നു കാര്യങ്ങളെല്ലാം സംസാരിച്ച ശേഷം ഉണ്ണി ഉച്ച കഴിഞ്ഞു അവർക്ക് ഷോപ്പിംഗിന് പോകാറാകുമ്പോൾ എത്താമെന്നു പറഞ്ഞു ഉണ്ണി വീണ്ടും വണ്ടിയിൽ കയറി തന്റെ പാടത്തേക്ക് തിരിച്ചു.

💬 Comments

View all comments