0%

Chapter Title : അവിചാരിത വഴിത്തിരിവുകൾ [രതിമന്മഥൻ]

Author : രതിമന്മഥൻ Read All Parts 190.7K

മിനിറ്റത്തെ ഡ്രൈവിംഗിന് ശേഷം അവൻ ഷബീറിന്റെ വലിയ ബംഗ്ലാവിന്റെ കൂറ്റൻ ആർച്ച് ഗേറ്റിന് മുന്നിലെത്തി. വണ്ടിയുടെ ഹോൺ കേട്ടതും സെക്യൂരിറ്റിക്കാരൻ സലാമിക്ക വേഗത്തിൽ ഓടിയെത്തി ഗേറ്റ് തുറന്നു തന്നു.

അവൻ വണ്ടി നേരെ പോർച്ചിലേക്ക് കയറ്റി നിർത്തി.

പോർച്ചിൽ വണ്ടി നിർത്തി എൻജിൻ ഓഫാക്കിയതും ബംഗ്ലാവിന്റെ വലിയ മരവാതിൽ തുറന്ന് റസിയത്ത പുറത്തേക്ക് വന്നു. നാൽപതു വയസ്സ് പ്രായം തോന്നിക്കുന്ന റസിയ, തികച്ചും ഒരു നാടൻ ഐശ്വര്യമുള്ള സ്ത്രീയായിരുന്നു.

ലളിതമായ ഒരു കോട്ടൺ ചുരിദാറായിരുന്നു അവരുടെ വേഷം. മുഖത്ത് എപ്പോഴും തങ്ങിനിൽക്കുന്ന ആ ശാന്തമായ പുഞ്ചിരി അവരെ കൂടുതൽ ആദരണീയയാക്കി.

"എല്ലാ സാധനങ്ങളും കിട്ടിയോ ഉണ്ണിയേ? ലിസ്റ്റിൽ ഉള്ളതൊക്കെ ഒപ്പിച്ചോ?" വാതിൽപ്പടിയിൽ നിന്ന് റസിയ ചോദിച്ചു.

"എല്ലാ സാധനങ്ങളും വാങ്ങിയിട്ടുണ്ട് റസിയത്താ. മട്ടണും മീനുമൊക്കെ നല്ല ഫ്രഷ് സാധനങ്ങൾ തന്നെ കിട്ടിയിട്ടുണ്ട്. പച്ചക്കറികളുമെല്ലാം ഒന്നാന്തരം സാധനങ്ങളാണ്."

ഉണ്ണി കാറിന്റെ ഡിക്കി തുറന്ന് വലിയ പ്ലാസ്റ്റിക് കവറുകളും ബോക്സുകളും പുറത്തെടുക്കാൻ തുടങ്ങി.

"അയ്യോ, ഇത്രയും ഭാരമുള്ള സാധനങ്ങൾ നീ തനിയെ ചുമക്കണ്ട ഉണ്ണിയേ. ഞാനും കൂടെ കൂടാം," റസിയ സ്നേഹത്തോടെ വിലക്കി.

അങ്ങനെ ഉണ്ണിയും റസിയയും സാധനങ്ങളടങ്ങിയ വലിയ കവറുകൾ രണ്ടു കൈകളിലുമായി ഉയർത്തി അടുക്കളഭാഗത്തേക്ക് നടന്നു. വീടിന്റെ വിശാലമായ ഡൈനിംഗ് ഹാളിലൂടെ കടന്ന് അവർ വലിയ മോഡുലാർ കിച്ചണിലെത്തി.

അവിടെ റസിയാത്ത പാചകത്തിനുള്ള വലിയ പാത്രങ്ങളും മസാലക്കൂട്ടുകളും ഒരുക്കി വെച്ചിരുന്നു. ഉണ്ണി സാധനങ്ങൾ ഓരോന്നായി അടുക്കളയിലെ വിശാലമായ മാർബിൾ സ്ലാബിലേക്കും ഡൈനിംഗ് ടേബിളിലേക്കും ഭദ്രമായി എടുത്തു വെച്ചു.

"ഉണ്ണി ഇരിക്ക്, ഞാൻ നല്ല ചൂട് കട്ടൻ ചായയോ

💬 Comments

View all comments