Chapter Title : അവിചാരിത വഴിത്തിരിവുകൾ [രതിമന്മഥൻ]
ഷബീറിന്റെ അടുത്തേക്ക് പോകാൻ" ഉണ്ണി പറഞ്ഞു.
"ഞാനും കൂടെ വരേണ്ടതുണ്ടോ രാവിലെ?" അനിത ചോദിച്ചു.
"വേണ്ട, നീ വെറുതെ രാവിലെ എഴുന്നേറ്റ് കഷ്ടപ്പെടണ്ട. നിനക്ക് ഇന്ന് നല്ല ക്ഷീണം ഉള്ളതല്ലേ. നീ സാവധാനം എഴുന്നേറ്റാൽ മതി. പിന്നെ സ്കൂളിൽ പോകാനുള്ള ഒരുക്കങ്ങൾ ഒക്കെ ചെയ്യണമല്ലോ." ഉണ്ണി അവളുടെ മുടിയിഴകളെ തലോടിക്കൊണ്ട് പറഞ്ഞു.
"അതെ, നാളെ എനിക്ക് സ്കൂളിൽ കുറച്ചു സ്പെഷ്യൽ ക്ലാസുകൾ ഉണ്ട്. കുട്ടികളുടെ എക്സാം അടുത്ത് വരുവല്ലേ. അതിന്റെ കുറച്ചു ടെൻഷൻ ഉണ്ട്," അനിത പറഞ്ഞു.
ഭക്ഷണം എത്തി. അവർ പരസ്പരം വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ഭക്ഷണം കഴിച്ചു. അനിതയുടെ ഓരോ നോട്ടത്തിലും ഉണ്ണിയോടുള്ള പ്രണയം തുളുമ്പി നിൽക്കുന്നുണ്ടായിരുന്നു.

ഭക്ഷണം കഴിച്ചു കഴിഞ്ഞു ബിൽ പേ ചെയ്ത് അവർ പുറത്തിറങ്ങി. പുറത്ത് തണുപ്പ് അല്പം കൂടി വർദ്ധിച്ചിരുന്നു. അനിത തണുത്തു വിറക്കുന്നത് കണ്ട് ഉണ്ണി അവളെ ചേർത്തുപിടിച്ചു.
കാറിലേക്ക് കയറുമ്പോൾ ഉണ്ണി അവളോട് പറഞ്ഞു, "നാളെ ഷബീറിനും നൗഫലിനും കുറച്ചു ഷോപ്പിംഗ് ഉണ്ട്. അവരുടെ കൂടെ പോകേണ്ടി വരും. കൊണ്ട് പോകാനുള്ള എന്തൊക്കെയോ മേടിക്കാനാണെന്ന തോന്നുന്നേ.
കാർ വീടിന്റെ ഗേറ്റിലേക്ക് കടന്നു. ഉണ്ണി വണ്ടി പോർച്ചിൽ ഒതുക്കി നിർത്തി. ചുറ്റും കൂരിരുട്ട്. ദൂരെ എവിടെയോ നായ്ക്കൾ കുരക്കുന്ന ശബ്ദം കേൾക്കാം.
ഉണ്ണി കാറിൽ നിന്നിറങ്ങി ഗേറ്റ് അടച്ചു പൂട്ടി. അനിത അപ്പോഴേക്കും മുൻവാതിൽ തുറന്ന് അകത്തു കയറിയിരുന്നു. ഉണ്ണി അകത്തു കയറി വാതിൽ ഭദ്രമായി അടച്ചു കുറ്റിയിട്ടു.
വീട്ടിൽ ഒരു പ്രത്യേക നിശബ്ദത തളംകെട്ടി നിന്നിരുന്നു. അവർ രണ്ടുപേരും നേരെ ബെഡ്റൂമിലേക്ക് പോയി.
ബെഡ്റൂമിലെ ലൈറ്റ് ഇട്ടപ്പോൾ
💬 Comments
View all comments